• HOME
  • »
  • NEWS
  • »
  • buzz
  • »
  • Elon Musk | കിംവദന്തികൾക്ക് ഫോട്ടോ മറുപടി; ഗൂഗിൾ സഹസ്ഥാപകന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം നിഷേധിച്ച് ഇലോൺ മസ്‍ക്

Elon Musk | കിംവദന്തികൾക്ക് ഫോട്ടോ മറുപടി; ഗൂഗിൾ സഹസ്ഥാപകന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം നിഷേധിച്ച് ഇലോൺ മസ്‍ക്

എല്ലാ കിംവദന്തികളേയും അപ്രസക്തമാക്കിക്കൊണ്ട് മസ്കും സെർജിയും ഒന്നിച്ചുള്ള പാർട്ടി ചിത്രങ്ങൾ പുറത്ത്.

  • Last Updated :
  • Share this:
    സാമൂഹ്യ മാധ്യമങ്ങളിൽ ഇലോൺ മസ്കിന്റെ പുതി അവിഹിതം കഴിഞ്ഞ ദിവസം ഏറെ ചൂടുപിടിച്ച ചർച്ചയായിരുന്നു. ഗൂഗിളിന്റെ സഹസ്ഥാപകനും ബില്ല്യണയറുമായ ബ്രിൻ സെർജിയും ഭാര്യ നിക്കോള്‍ ഷനഹനും തമ്മിലുള്ള വേർപിരിയലിന് കാരണം ഇലോൺ മസ്കാണെന്നായിരുന്നു വാർത്തകൾ. മസ്കും ഷനഹാസും തമ്മിലുള്ള അവിഹിത ബന്ധം സെർജി കണ്ടെത്തിയതാണ് ഇവരുടെ വിവാഹമോചന തീരുമാനത്തിനു പിന്നിലുള്ള കാരണമെന്ന് റിപ്പോർട്ടുകൾ പരക്കെ പ്രചരിച്ചുരുന്നു. ഇതിനേ തുടർന്ന് സെർജി മസ്കിന്റെ കമ്പനികളിലുള്ള ഷെയറുകൾ പിൻവലിക്കുമെന്നും ഇതു മൂലം ടെസ്ലയ്ക്കടക്കം കനത്ത പ്രഹരമുണ്ടവുമെന്നും വാർത്തകള്‍ വന്നിരുന്നു.



    എന്നാൽ എല്ലാ കിംവദന്തികളേയും അപ്രസക്തമാക്കിക്കൊണ്ട് മസ്കും സെർജിയും ഒന്നിച്ചുള്ള പാർട്ടി ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. വാർത്തകളുണ്ടായപ്പോൾ, ഒരു ദിവസം മുന്നേ(ജൂലൈ 24 ന്) സെർജിക്കൊപ്പം താൻ ഒരു പാർട്ടിയിൽ ഉണ്ടായിരുന്നുവെന്ന് മസ്ക് പറഞ്ഞിരുന്നു.
    സെൽഫിക്കു ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്ന രണ്ടു ബില്ല്യണയേഴ്സിനെ ചിത്രത്തിൽ കാണാനാവും. ഇരുവരും തമ്മിലുള്ള സൗഹൃദം തകർന്നു എന്ന് വാർത്തകൾ വരുന്നതിന് മണിക്കൂറുകൾക്കു മുൻപുള്ള ചിത്രമാണിത്.

    read also : ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഇലോണ്‍ മസ്ക് ഉപേക്ഷിച്ചു ; നിയമനടപടിക്കൊരുങ്ങി ട്വിറ്റര്‍



    'ഇന്നലെ ഉച്ചയ്ക്ക് എടുത്ത ഈ ചിത്രത്തിലുള്ളത് ഞാനും സെർജിയുമാണ്' ട്വിറ്ററിൽ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി മസ്ക്ക് കുറിച്ചു. ജൂലൈ 25 ലെ വാൾ സ്ട്രീറ്റ് ജേർണൽ ' നിക്കോളുമായുള്ള അവിഹിത ബന്ധത്തിനു ശേഷം മസ്കും ബ്രിനും തമ്മിലുള്ള സൗഹൃദം തകർച്ചയിലായെന്ന്' റിപ്പോർട്ട് ചെയ്തിരുന്നു.
    ഇലോൺ മസ്കുമായുള്ള നിക്കോളിന്റെ അടുപ്പമാണ് ബ്രിൻ-നിക്കോൾ ദമ്പതികളുടെ വിവാഹമോചനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാപ്പെട്ടത്. മസ്ക് മാപ്പപേക്ഷ നടത്തിയെന്നുപോലും റിപ്പോർട്ടുകൾ വന്നിരുന്നു.

    also read: വളർത്തുമകളിൽ രണ്ടാമത്തെ കുട്ടിയുണ്ട്; വെളിപ്പെടുത്തലുമായി ഇലോൺ മസ്കിന്റെ പിതാവ്
    Published by:Amal Surendran
    First published: