• HOME
 • »
 • NEWS
 • »
 • buzz
 • »
 • SERIAL ACTOR JISHIN SHARES A PICTURE OF HIS SON ONLINE CLASS

മൊബൈലിനു മുമ്പിൽ മകന്റെ എഴുത്തിനിരുത്ത്; അച്ഛനെപോലെ ആകരുതേ മോനേ കമന്റ് നിരോധിച്ചെന്നും സീരിയൽ താരം ജിഷിൻ

സ്കൂളിൽ സമപ്രായക്കാർക്കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തിൽ മൊബൈലിനു മുന്നിൽ ഇങ്ങനെ ഇരിക്കേണ്ടി വരുന്ന അവസ്ഥ. ഇത് കാണുമ്പോൾ തനിക്ക് തന്റെ വിദ്യാരംഭത്തെക്കുറിച്ച് അമ്മ പറഞ്ഞ കഥയാണ് ഓർമ്മ വന്നതെന്നും ജിഷിൻ കുറിച്ചു.

മകനെ എഴുത്തിനിരുത്തുന്ന ചിത്രം പങ്കുവെച്ച് സീരിയൽ താരം ജിഷിൻ മോഹൻ

മകനെ എഴുത്തിനിരുത്തുന്ന ചിത്രം പങ്കുവെച്ച് സീരിയൽ താരം ജിഷിൻ മോഹൻ

 • News18
 • Last Updated :
 • Share this:
  കോവിഡും ലോക്ക്ഡൗണും ആയതോടെ വീട്ടിൽ തന്നെയിരുന്നാണ് കുട്ടികളുടെ വിദ്യാഭ്യാസം. സ്കൂളുകൾ തുറക്കുന്നതും ക്ലാസുകൾ തുടങ്ങുന്നതും അവസാനിക്കുന്നതും എല്ലാം മൊബൈൽ ഫോണിന് മുന്നിലായി. ഏതായാലും തന്റെ മകന്റെ ഓൺലൈൻ സ്കൂൾ പ്രവേശനത്തിന്റെ വിശേഷവുമായി എത്തിയിരിക്കുകയാണ് സീരിയൽ താരം ജിഷിൻ മോഹൻ.

  എഴുത്തിരുത്തോടു കൂടി മകന്റെ ഓൺലൈൻ ക്ലാസ് ആരംഭിച്ചെന്ന് പറഞ്ഞാണ് ജിഷിന്റെ കുറിപ്പ് ആരംഭിക്കുന്നത്. മൊബൈൽ ഫോണിനു മുമ്പിലിരിക്കേണ്ടി വന്ന കുട്ടികളെ കുറിച്ചോർത്ത് ഈ തലമുറയുടെ വിധിയെന്ന് പരിതപിക്കുന്നുമുണ്ട് താരം,

  ഹൂല ഹൂപ്പിംഗ് ചെയ്ത് 18 സെക്കൻഡിനുള്ളിൽ കയറിയത് 50 പടികൾ, ഗിന്നസ് നേട്ടവുമായി തമിഴ്നാട്ടിൽ
  നിന്നുള്ള കൊച്ചു പയ്യൻ

  സ്കൂളിൽ സമപ്രായക്കാർക്കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തിൽ മൊബൈലിനു മുന്നിൽ ഇങ്ങനെ ഇരിക്കേണ്ടി വരുന്ന അവസ്ഥ. ഇത് കാണുമ്പോൾ തനിക്ക് തന്റെ വിദ്യാരംഭത്തെക്കുറിച്ച് അമ്മ പറഞ്ഞ കഥയാണ് ഓർമ്മ വന്നതെന്നും ജിഷിൻ കുറിച്ചു.

  അന്ന് നാട്ടിലെ കാരണവർ ആയിരുന്ന എടേത്ത് നാരാണേട്ടൻ എന്ന തലമുതിർന്നയാൾ തന്നെ എഴുത്തിനിരുത്തിയതും വികൃതിയായ താൻ കൈ കുതറിച്ച് എഴുതൂല എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വയറിനിട്ട് ഇടിച്ച കഥയും ജിഷിൻ പങ്കുവെച്ചും. ഒപ്പം മകൻ ആദ്യദിന ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന ചിത്രവും ജിഷിൻ പങ്കുവെയ്ക്കുന്നുണ്ട്.

  ജിഷിൻ മോഹൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്,


  'വിദ്യാരംഭം. എഴുത്തിനിരുത്തോടു കൂടി ജിയാന്റെ ആദ്യദിന ഓൺലൈൻ ക്ലാസ് ഇന്ന് ആരംഭിച്ചു. ഈ തലമുറയുടെ വിധി. സ്കൂളിൽ സമപ്രായക്കാർക്കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തിൽ മൊബൈലിനു മുന്നിൽ ഇങ്ങനെ ഇരിക്കേണ്ടി വരുന്ന അവസ്ഥ. ഇത് കാണുമ്പോൾ എനിക്ക് എന്റെ വിദ്യാരംഭത്തെക്കുറിച്ച് അമ്മ പറഞ്ഞ കഥ ഓർമ്മ വന്നു. അന്ന് നമ്മുടെ ഗ്രാമത്തിൽ എടേത്ത് നാരാണേട്ടൻ എന്ന് പറയുന്ന തലമുതിർന്ന കാരണവർ ആയിരുന്നു എന്നെ എഴുത്തിനിരുത്തിയത്. എന്റെ കൈ പിടിച്ച്, അരിയിൽ എഴുതിക്കാൻ നോക്കിയ അദ്ദേഹത്തിന്റെ ശ്രമം പാഴാകുകയായിരുന്നു. കൈ കുതറിച്ച് എഴുതൂല എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വയറിനിട്ട് ഇടിച്ച ആ മൂന്നു വയസ്സുകാരൻ ജിഷിനെ അവർ ഇപ്പോഴും ഓർക്കുന്നു. ഏതായാലും ഈ അവസ്ഥയൊക്കെ മാറി കുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള അവസ്ഥ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
  Note: അച്ഛനെപ്പോലെ ആകരുതേ മോനേ എന്ന കമന്റ്‌ നിരോധിച്ചിരിക്കുന്നു.'

  'തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം': കുട്ടനാടൻ പുഞ്ചയിലെ പാടി സോഷ്യൽ മീഡിയ കീഴടക്കി അസമീസ് സഹോദരിമാർ


  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ മലയാളം നാടൻ പാട്ടുകൾ പാടി തകർത്തു മുന്നേറുകയാണ് രണ്ടു പെൺകുട്ടികൾ. പാട്ട് പാടുന്നതിനു മുമ്പായി ഇന്ത്യയുടെ കിഴക്കൻ ഭാഗത്ത് നിന്നാണ് തങ്ങൾ വരുന്നതെന്നും ഇന്ന് കുറച്ച് മലയാളം പാട്ടുകളാണ് പാടുന്നതെന്നും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം എന്നും
  പറഞ്ഞാണ് പാട്ടു തുടങ്ങുന്നത്. എന്നാൽ പിന്നെ തെറ്റ് കണ്ടു പിടിച്ചേക്കാം എന്ന് വിചാരിച്ച് പാട്ട് കേൾക്കാനിരുന്നാൽ പാട്ടിൽ ലയിച്ചുപോകും, അത്ര തന്നെ.

  അന്തര നന്തി, അങ്കിത നന്തി എന്നീ സഹോദരിമാരാണ് സുന്ദരമായി മലയാളം പാട്ടുകൾ പാടുന്നത്. നന്തി സിസ്റ്റേഴ്സ് എന്ന് പരിചയപ്പെടുത്തിയാണ് ഇവർ പാട്ടുകൾ പാടാൻ തുടങ്ങുന്നത്. നാടൻ പാട്ട് പാടാൻ വേണ്ട വിധത്തിലുള്ള കോസ്റ്റ്യൂം വരെ അണിഞ്ഞാണ്, 'നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ'
  എന്ന പാട്ട് പാടി തുടങ്ങുന്നത്. അതിനു പിന്നാലെ, നമ്മുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടായ 'അപ്പോഴേ പറഞ്ഞില്ലേ', അതു കഴിഞ്ഞാൽ 'കുട്ടനാടൻ പുഞ്ചയിലെ' - മനോഹരമായാണ് ഓരോ ഗാനവും ആലപിച്ചിരിക്കുന്നത്. തങ്ങളെ മലയാളം പാട്ടു പഠിച്ചെടുക്കാൻ സഹായിച്ച മലയാളികളായ സുഹൃത്തുക്കൾക്ക്
  ഇവർ നന്ദി അറിയിക്കുന്നു.

  ഇത് ആദ്യമായല്ല നന്തി സിസ്റ്റേഴ്സ് ആയ അന്തര നന്തിയും അങ്കിത നന്തിയും ഒരു മലയാളം പാട്ട് പാടുന്നത്. വമ്പൻ ഹിറ്റായി മാറിയ 'എന്റമ്മേടെ ജിമിക്കി കമ്മൽ' എന്ന ഗാനമായിരുന്നു ഇരുവരും ഇതിനു മുമ്പ്ആലപിച്ചത്. അന്ന് പാട്ട് ആസ്വദിച്ചവരിൽ വലിയൊരു പങ്കും മലയാളികളായിരുന്നു. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം
  എന്ന മുൻകൂർ ക്ഷമാപണത്തിന് 'ഒക്കെ ക്ഷമിച്ചിരിക്കുന്നു' എന്നായിരുന്നു ഒരു വിരുതൻ നൽകിയ കമന്റ്.
  Published by:Joys Joy
  First published:
  )}