• HOME
 • »
 • NEWS
 • »
 • buzz
 • »
 • ഓര്‍ഡര്‍ ചെയ്ത സമൂസയില്‍ സീരിയല്‍ നമ്പര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

ഓര്‍ഡര്‍ ചെയ്ത സമൂസയില്‍ സീരിയല്‍ നമ്പര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

നിതിന്‍ മിശ്ര എന്നയാള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ സമൂസയിലാണ് സീരിയല്‍ നമ്പറുകള്‍ കണ്ടത്.

Image Twitter

Image Twitter

 • Share this:
  സമൂസ കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഒരു സമൂസയുടെ ചിത്രം. ഓര്‍ഡര്‍ ചെയ്ത സമൂസയില്‍ സീരിയല്‍ നമ്പറുകള്‍ പതിപ്പിച്ചിരിക്കുന്നു എന്നതാണ് ചിത്രം ശ്രദ്ധ നേടാനുണ്ടായ കാരണം. നിതിന്‍ മിശ്ര എന്നയാള്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ സമൂസയിലാണ് സീരിയല്‍ നമ്പറുകള്‍ കണ്ടത്.

  താന്‍ ഓര്‍ഡര്‍ ചെയ്ത സമൂസയില്‍ സീരിയല്‍ നമ്പര്‍ ഉണ്ടെന്ന ക്യാപ്ഷനോടെയാണ് മിശ്ര തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. ചിത്രത്തിന് പതിനായിരത്തോളം ലൈക്കുകളും നൂറുകണക്കിന് റീട്വീറ്റുകളും കമന്റുകളുമാണ് ലഭിച്ചത്.  സമൂസയ്‌ക്കൊപ്പം കഴിക്കുന്ന ചട്ണി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്യൂആര്‍ കോഡ് ഉണ്ടോയെന്നായിരു്ന്നു ചിത്രത്തിന് താഴെ കമന്റുമായി എത്തിയ ഒരാളുടെ കമന്റ്. വിലയേറിയ സമൂസയായതിനാലാണ് സീരിയല്‍ നമ്പര്‍ പതിപ്പിച്ചിരിക്കുന്നതെന്നാണ് ഒരാളുടെ കമന്റ്. ഇത്തരത്തിലുള്ള ധാരാളം കമന്റുകള്‍ ചിത്രത്തിന് താഴെയെത്തുന്നുണ്ട്.

  വീടില്ലാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ക്ക് മാന്യമായ രീതിയില്‍ സൗജന്യ ഭക്ഷണം നല്‍കി ഈ റെസ്റ്ററന്റ്

  പലപ്പോഴും പോസിറ്റീവ് മനഃസ്ഥിതി നല്‍കുന്ന സന്തോഷകരമായ ഇടമാണ് ഇന്റര്‍നെറ്റ്. എല്ലാവരുടെയും മുഖത്ത് പുഞ്ചിരി സമ്മാനിക്കാന്‍ കഴിയുന്ന നിരവധി യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങള്‍ പലപ്പോഴും നമുക്ക് ചുറ്റും കാണാം. അത്തരത്തിലുള്ള ഒരു സംഭവം അമേരിക്കയില്‍ നിന്നുള്ള ജനെസാ റൂബിനോ എന്നൊരു സ്ത്രീ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. യുഎസിലെ ഒരു റെസ്റ്റോറന്റ് വര്‍ഷങ്ങളായി വീടില്ലാത്ത ഒരാള്‍ക്ക് ഭക്ഷണവും വെള്ളവും സൗജന്യമായി നല്‍കുന്നതിനെ സംബന്ധിച്ചായിരുന്നു അവര്‍ കുറിച്ചത്.

  നെക്സ്റ്റ് ഡോര്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച ഈ ആ നീണ്ട കുറിപ്പ് ആരംഭിക്കുന്നത് ഇങ്ങനെയാണ്, ''ബാഗെല്‍സ് എന്‍ ബണ്‍സ് റസ്റ്റോറന്റില്‍ രാവിലെ കണ്ട ഒരു കാര്യം പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'' ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കാന്‍ കൗണ്ടറില്‍ കാത്തിരിക്കുമ്പോള്‍, അവിടെയുള്ള കാത്തിയെന്ന ജീവനക്കാരിയോട് വീടില്ലാത്ത, അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഒരാള്‍ തന്റെ പ്ലാസ്റ്റിക് പാത്രം കാട്ടി കുറച്ച് വെള്ളം നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നത് താന്‍ കണ്ടുവെന്ന് ജനെസാ പറയുന്നു.

  എന്തിനാണിതെന്ന് ജീവനക്കാരന്‍ ചോദിച്ചപ്പോള്‍ അവന്റെ മറുപടി തനിക്ക് 'കുടിക്കാന്‍' ആണെന്നായിരുന്നു. ദയാലുവായ ആ ജീവനക്കാരി, ആവശ്യത്തിന് വെള്ളം കൂളറിന്റെ അടുത്ത് ചെന്ന് നിറച്ചോളൂ എന്ന് അയാളോട് പറഞ്ഞു. അയാള്‍ തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം എന്തെങ്കിലും നല്‍കാമോ എന്ന് ചോദിച്ചപ്പോള്‍ മറ്റൊരു ജീവനക്കാരനായ ബെന്നി വളരെ മാന്യമായി എന്ത് ഭക്ഷണമാണ് വേണ്ടതെന്ന് ചോദിച്ച് ഓര്‍ഡര്‍ സ്വീകരിച്ചു. സംതൃപ്തി നിറഞ്ഞ ഒരു പുഞ്ചിരിയോടെ അയാള്‍ തനിക്ക് വേണ്ട ഭക്ഷണം അവരോട് പറഞ്ഞു.

  ഇതിനെല്ലാം സാക്ഷിയായിരുന്ന ജനെസാ, അവനെ സഹായിക്കാന്‍ കുറച്ച് ഭക്ഷണത്തിന് പണം നല്‍കട്ടെയെന്ന് ചോദിക്കാന്‍ കാത്തിയുടെ അടുത്തേക്ക് പോയി. ആ മനുഷ്യന് വിശക്കുമ്പോഴെല്ലാം അവിടെ നിന്ന് ഭക്ഷണം നല്‍കാറുണ്ടെന്നും അയാള്‍ എപ്പോഴും അവിടെ ഭക്ഷണം കഴിക്കാറുണ്ടെന്നും കാത്തി വെളിപ്പെടുത്തി. മാത്രമല്ല വര്‍ഷങ്ങളായി അവരിത് ചെയ്യാറുണ്ടെന്നും ജനെസാ മനസ്സിലാക്കി. തനിക്ക് അവിടം (റെസ്റ്റോറന്റ്) ഇഷ്ടപ്പെടാന്‍ ഒരു കാരണം കൂടിയായി എന്ന് കുറിച്ചാണ് ജനെസാ അത് അവസാനിപ്പിക്കുന്നത്.
  Published by:Jayesh Krishnan
  First published: