• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | ഇന്ന് ഇവിടെ കൂടാം! വീട്ടിലെ സോഫാ കുഷ്യന് പിന്നിൽ ഭീമൻ പാമ്പ്; ഭയന്നുവിറച്ച് വീട്ടുകാർ

Viral Video | ഇന്ന് ഇവിടെ കൂടാം! വീട്ടിലെ സോഫാ കുഷ്യന് പിന്നിൽ ഭീമൻ പാമ്പ്; ഭയന്നുവിറച്ച് വീട്ടുകാർ

ഏഴടി നീളമുള്ള പാമ്പ് കുഷ്യന് പിന്നിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു.

  • Share this:
    അപകടകാരികളായ ജീവികളാണ് പാമ്പുകൾ (Snake). വിഷമുള്ള ജീവികളായതിനാൽ ഇവ മനുഷ്യജീവന് ഭീഷണി ഉയർത്തുന്നവയാണ്. ആയതുകൊണ്ട് തന്നെ പാമ്പുകളെ കാണുന്നത് നമുക്ക് പേടിയുള്ള കാര്യം തന്നെയാണ്. മാളങ്ങളിലും മറ്റും കഴിയുന്ന ഇവർ ഇടയ്ക്ക് മനുഷ്യരുടെ ശ്രദ്ധയിൽപ്പെടാതെ വീടുകൾക്കുള്ളിലും കയറിക്കൂടാറുണ്ട്. വീട്ടിനുള്ളിൽ കയറിയാൽ ഇവ ആളനക്കം കേട്ട് ഒഴിഞ്ഞ സ്ഥലങ്ങളിൽ കയറി പതുങ്ങിയിരിക്കുകയും ചെയ്യും. അങ്ങനെ പതുങ്ങിയിരിക്കുന്ന പാമ്പുകളെ പിടികൂടി പുറത്തെത്തിക്കുക വളരെ ശ്രമകരമായ കാര്യമായി പലപ്പോഴും മാറാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ വീട്ടിനുള്ളിൽ കയറി പതുങ്ങിയിരിക്കുന്ന ഒരു പാമ്പിന്റെ വിഡിയോയാണ് ഇൻറർനെറ്റിൽ പ്രചരിക്കുന്നത്.

    അമേരിക്കയിലെ കലിഫോർണിയയിലെ ഒരു വീട്ടിലാണ് പാമ്പ് കയറിയത്. വീടിനുളിൽ കയറിയ പാമ്പ് വീട്ടിലെ സോഫയിലാണ് ഒളിച്ചിരുന്നത്. ഏഴടി നീളമുള്ള ഒരു ഭീമൻ പാമ്പാണ് സോഫായിലെ കുഷ്യന് പിന്നിൽ മറഞ്ഞിരുന്നത്.

    വീടിനുള്ളിൽ പാമ്പിനെ കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തരായെങ്കിലും അവർ ഉടൻ തന്നെ സോ കാൾ റാറ്റിൽ സ്നേക്ക് റിമൂവൽ എന്ന സ്ഥാപനത്തിലെ പാമ്പുപിടുത്ത വിദഗ്ധനായ അലക്സ് ടിജോയുടെ സഹായം തേടുകയായിരുന്നു. വീട്ടുകാർ വിളിച്ച് പറഞ്ഞത് അനുസരിച്ച് സ്ഥലത്തെത്തിയ അലക്സ് പാമ്പിനെ കുഷ്യന് പിന്നിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. ഏഴടി നീളമുള്ള പാമ്പ് കുഷ്യന് പിന്നിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു. പാമ്പ് സോഫയിൽ ചുരുണ്ടുകൂടി കിടക്കുന്നതും അലക്സ് അതിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങളുമെല്ലാം ഇന്റർനെറ്റിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാൻ കഴിയും.

    പാമ്പിനെ വളരെ അനായാസമായി പിടികൂടാൻ അലക്സിന് കഴിഞ്ഞെങ്കിലും അദ്ദേഹത്തെ ആക്രമിക്കാൻ പാമ്പ് ശ്രമിച്ചിരുന്നു. എന്നാൽ പാമ്പിന്റെ മേലുള്ള പിടി വിടാതിരുന്ന അലക്സ് പാമ്പിന്റെ ആക്രമണമേൽക്കാതെ ഒഴിഞ്ഞുമാറുന്നതും വീഡിയോയിൽ കാണാം.

    Also read- Viral Video | നിർത്തി അങ്ങ് അപമാനിക്കുവാ..! ഇന്ത്യൻ സീരിയലുകളിലെ വലിച്ചുനീട്ടൽ ട്രോളി നൈജീരിയക്കാർ; വീഡിയോ

    ഇന്റെർനെറ്റിൽ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് താഴെ ഒരുപാട് പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. ഏറെ ഭയപ്പെടുത്തുന്ന കാഴ്ചയെന്നാണ് മിക്കവരുടെയും പ്രതികരണങ്ങൾ. ഇത്രയും വലിപ്പമുള്ള പാമ്പ് ആരുടേയും കണ്ണിൽ പെടാതെ വീടിനുള്ളിലേക്ക് കയറുകയും സോഫയിൽ ഒളിച്ചിരിക്കുകയും ചെയ്തത് എങ്ങനെയെന്ന ആശ്ചര്യം പ്രകടിപ്പിക്കുന്നവരുമുണ്ട്. അതെങ്ങനെയന്നതിൽ തങ്ങൾക്കും വ്യക്തതയില്ലെന്നാണ് പാമ്പ് പിടുത്ത സംഘടനയുടെ മറുപടി.

    Also read- Elephant Attack | 'അനിയാ നിൽ..'; ആനവണ്ടിക്ക് മുന്നിൽ വട്ടം വെച്ച് 'പടയപ്പ'; കൊമ്പുകൊണ്ട് ഗ്ലാസ് തകർത്തു

    അമേരിക്കയിൽ റാറ്റിൽ സ്നേക്ക് ഇനത്തിൽപ്പെട്ട പാമ്പുകളെ വീട്ടിൽ വളർത്തുന്നതിന് നിയമപരമായ അനുവാദം ഉള്ളതിനാൽ ആരെങ്കിലും വളർത്തുന്ന പാമ്പ് അവരിൽ നിന്നും രക്ഷപ്പെട്ട് ഇവിടെ എത്തിയതാവാം എന്നാണ് അവർ മുന്നോട്ട് വെക്കുന്ന നിഗമനം. ഓർക്കുമ്പോൾ തന്നെ പേടി ഉണ്ടാക്കുന്ന കാര്യമാണെങ്കിലും പാമ്പിന്റെ സൗന്ദര്യം കണ്ട് മതി വരുന്നില്ല എന്നുള്ള പ്രതികരണങ്ങളുമായും ആളുകളെത്തുന്നുണ്ട്.
    Published by:Naveen
    First published: