നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | ഏഴടി പൊക്കം വിനയായി; എക്കോണമി സീറ്റിൽ ഇരിക്കാൻ കഴിയാത്ത യുവാവിന് സൗജന്യ ഫസ്റ്റ് ക്ലാസ് സീറ്റ് നൽകി വിമാനക്കമ്പനി

  Viral Video | ഏഴടി പൊക്കം വിനയായി; എക്കോണമി സീറ്റിൽ ഇരിക്കാൻ കഴിയാത്ത യുവാവിന് സൗജന്യ ഫസ്റ്റ് ക്ലാസ് സീറ്റ് നൽകി വിമാനക്കമ്പനി

  7 അടി ഉയരമുള്ള ബ്യൂ ബ്രൗൺ എന്നയാൾക്ക് ഉയരക്കൂടുതൽ മൂലം വിമാനത്തിൽ ഫസ്റ്റ് ക്ലാസ് സീറ്റ് ലഭിച്ച വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്

  • Share this:
   പൊക്കം കൂടിയ ആളുകൾക്ക് പലപ്പോഴും ചില ബുദ്ധിമുട്ടുകളൊക്കെ നേരിടേണ്ടി വരാറുണ്ട്. എന്നാൽ തന്റെ ഏഴടി പൊക്കം കാരണം ഗുണമുണ്ടായ യുവാവ് ഇപ്പോൾ വൈറലാണ്. 7 അടി ഉയരമുള്ള (7 foot tall) ബ്യൂ ബ്രൗൺ (Beau Brown) എന്നയാൾക്ക് ഉയരക്കൂടുതൽ മൂലം വിമാനത്തിൽ ഫസ്റ്റ് ക്ലാസ് സീറ്റ് (First Class Seat ) ലഭിച്ച വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ (Social Media ) വൈറലായിരിക്കുന്നത് (Viral). പൊക്കം തനിക്ക് ഗുണകരമായി മാറിയ രസകരമായ അനുഭവം ബ്യൂ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ (Instagram )പങ്കു വച്ചത്.

   ജോർജിയയിലെ അറ്റ്ലാന്റ സ്വദേശിയായ ബ്യൂ ബ്രൗൺ നോർത്ത് കരോലിനയിലേക്ക് പോകുന്ന ഒരു വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തു. പൊക്കകൂടുതൽ ഉള്ളതുകൊണ്ട് തന്നെ ബ്യൂ പ്രത്യേകമായി എക്സിറ്റ് നിരയിലെ സീറ്റാണ് ബുക്ക് ചെയ്തത്. എന്നാൽ വിമാനത്തിൽ കയറി തന്റെ സീറ്റിൽ ഇരിക്കാൻ തുടങ്ങിയപ്പോഴാണ് ബ്യൂവിന് അപകടം മനസിലായത്. ഉയരം കാരണം ആ സീറ്റിലും അദ്ദേഹത്തിന് ഇരിക്കാൻ കഴിയുമായിരുന്നില്ല.

   വിമാനത്തിൽ തന്നെ ഉൾക്കൊള്ളാൻ ഉദ്യോഗസ്ഥർ വിസമ്മതിക്കുമെന്നാണ് ബ്യൂ ആദ്യം കരുതിയത്. അവർ ആദ്യം വിമാനം മാറി കയറാൻ ആവശ്യപ്പെട്ടെങ്കിലും സാഹചര്യം പെട്ടെന്ന് ബ്യൂവിന് അനുകൂലമായി മാറി. അസൗകര്യങ്ങൾ നീക്കി ബ്യൂവിന് ഫസ്റ്റ് ക്ലാസ് സീറ്റ് നൽകാൻ വിമാന കമ്പനി തീരുമാനിച്ചു. സൗകര്യപ്രദമായി ഇരിക്കാൻ കഴിയുന്ന വിധത്തിൽ ആഡംബര ഫസ്റ്റ് ക്ലാസ്സിൽ ബ്യൂവിന് സീറ്റ് നൽകിയ ശേഷം വിമാനം നോർത്ത് കരോലിനയിലേക്ക് പറന്നു.

   Also Read-Kovid Kapoor | കോവിഡ് മാറ്റിമറിച്ച ജീവിതവുമായി കോവിഡ് കപൂർ; പേരിന്റെ പേരിൽ പുലിവാല് പിടിച്ച യുവാവ്

   ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സംഭവത്തെക്കുറിച്ചുള്ള ഒരു ചെറിയ വീഡിയോ ബ്യൂ തന്നെ പങ്കുവെച്ചു. വീഡിയോയിലൂടെ ബ്യൂ വിമാനത്തിലുണ്ടായ സംഭവങ്ങൾ വിവരിച്ചു. ബ്യൂ തന്റെ ഫസ്റ്റ് ക്ലാസ് സീറ്റിലേക്ക് പോകാൻ ക്യൂവിൽ നിൽക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. നോർത്ത് കരോലിനയിലേക്കുള്ള 40 മിനിറ്റ് ദൈർഘ്യമുള്ള യാത്രയ്ക്കായി ബ്യൂ തന്റെ പുതിയ ഇരിപ്പിടത്തിലെത്തുന്നതും പിന്നീട് സന്തോഷത്തോടെ യാത്ര തുടരുന്നതും വീഡിയോയിൽ കാണാം.
   "എനിക്ക് ഈ വിമാനത്തിൽ ഇരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല, അതിനാൽ അവർ എനിക്ക് ഫസ്റ്റ് ക്ലാസ് സീറ്റ് നൽകി. പക്ഷെ ഫസ്റ്റ് ക്ലാസ്സിലും ഞാൻ കഷ്ടിച്ചാണ് ഇരുന്നത്", അൽപ്പം തമാശ കലർത്തി ബ്യൂ വീഡിയോയുടെ അടിക്കുറിപ്പായി കുറിച്ചു. വീഡിയോ ഇതിനകം 16 ലക്ഷത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്. കൂടാത്തതിന് 31,000 ലൈക്കുകളും ലഭിച്ചു. ബ്യൂ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. നിരവധി ഫോട്ടോകളും വിഡിയോകളും ബ്യൂ സോഷ്യൽ മീഡിയകളിലൂടെ പങ്കുവയ്ക്കാറുണ്ട്.
   Published by:Jayesh Krishnan
   First published: