Viral Video| ഇലോൺ മസ്കിനും ഇവാങ്ക ട്രംമ്പിനും ഇഷ്ടപ്പെട്ടു; വീഡിയോ കണ്ടവർ അന്തംവിട്ടു
Viral Video| ഇലോൺ മസ്കിനും ഇവാങ്ക ട്രംമ്പിനും ഇഷ്ടപ്പെട്ടു; വീഡിയോ കണ്ടവർ അന്തംവിട്ടു
7 ദശലക്ഷത്തിലധികം വ്യൂസാണ് ഈ വൈറൽ ടൈം-ലാപ്സ് വീഡിയോ ഇതിനോടകം നേടിയിരിക്കുന്നത്. ഇത്രയും വൈറലാകാൻ ഈ വീഡിയോയിൽ എന്താണ്
Viral Video
Last Updated :
Share this:
വിചിത്രമായ ഒരു വീഡിയോയാണ് ട്വിറ്ററിൽ വൈറലായി കൊണ്ടിരിക്കുന്നത്. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമിൽ 7 ദശലക്ഷത്തിലധികം വ്യൂസാണ് ഈ വൈറൽ ടൈം-ലാപ്സ് വീഡിയോ ഇതിനോടകം നേടിയിരിക്കുന്നത്. ഇത്രയും വൈറലാകാൻ ഈ വീഡിയോയിൽ എന്താണ്. മനുഷ്യരുടെയും മൃഗങ്ങളുടെയുമൊക്കെ ജീവിതം പറഞ്ഞിട്ടുള്ള വീഡിയോകൾ കണ്ടിട്ടുണ്ടാവും. എന്നാൽ ഒരു ഡസനോളം ചെടികളുടെ ഒരു ദിവസത്തെ ജീവിതമാണ് വീഡിയോ പകർത്തിയിരിക്കുന്നത്.
24 മണിക്കൂറിലധികം ചിത്രീകരിച്ച ഈ വീഡിയോയിൽ സസ്യങ്ങൾ ശരിക്കും എങ്ങനെയാണ് ഒരു ദിവസം ചലിക്കുന്നതെന്നാണ് കാണിക്കുന്നത്. 24 മണിക്കൂർ സമയം പോകുന്നത് മേശപ്പുറത്തെ ഒരു ചുവന്ന ക്ലോക്കിൽ നിന്ന് വ്യക്തമായി കാണാം. അതിന് ചുറ്റുമുള്ള പച്ച നിറത്തിലുള്ള വിവിധ തരം ചെടികളുടെ ഒരു ദിവസമാണ് വീഡിയോ.
ട്വിറ്ററിൽ 7.2 ദശലക്ഷം വ്യൂസ് നേടിയ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. എന്നാൽ ഈ ടൈം ലാപ്സ് വീഡിയോ ഇവാങ്ക ട്രംപിന്റെയും ശതകോടീശ്വരനായ സ്പേസ് എക്സിന്റെ സിഇഒ എലോൺ മസ്ക്കിന്റെയും ശ്രദ്ധ പിടിച്ചുപറ്റിയെന്നതും ശ്രദ്ധേയമാണ്. രണ്ട് സെലിബ്രിറ്റികളും ട്വിറ്ററിൽ 'ലൈക്ക്' ചെയ്തുകൊണ്ടാണ് ഇഷ്ടം അറിയിച്ചിരിക്കുന്നത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.