നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Road Accidents | 'റോഡിലെ കുഴികൾ അടയ്ക്കണം, അതിന് എന്റെ പോക്കറ്റ് മണി തരാം'; ഏഴു വയസുകാരി കർണാടക മുഖ്യമന്ത്രിയോട്

  Road Accidents | 'റോഡിലെ കുഴികൾ അടയ്ക്കണം, അതിന് എന്റെ പോക്കറ്റ് മണി തരാം'; ഏഴു വയസുകാരി കർണാടക മുഖ്യമന്ത്രിയോട്

  മുഖ്യമന്ത്രിയെ സ്നേഹത്തോടെ 'താത്ത' എന്ന് വിളിക്കുന്ന പെൺകുട്ടി റോഡിലെ കുഴികൾ വൃത്തിയാക്കാൻ താൻ ഇതുവരെ സമ്പാദിച്ച പോക്കറ്റ് മണി നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നുമുണ്ട്

  • Share this:
   റോഡിലെ കുഴിയിൽ വീണ് അമ്മയുടെ കാല് പൊട്ടി രണ്ടു വർഷത്തിന് ശേഷം കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈയോട് റോഡുകളിലെ കുഴികൾ നികത്താൻ വീഡിയോയിലൂടെ അഭ്യർത്ഥിക്കുകയാണ് ഏഴു വയസുകാരിയായ പെൺകുട്ടി. മുഖ്യമന്ത്രിയെ സ്നേഹത്തോടെ 'താത്ത' (മുത്തച്ഛൻ എന്നർത്ഥം വരുന്ന കന്നഡ പദം) എന്ന് വിളിക്കുന്ന പെൺകുട്ടി റോഡിലെ കുഴികൾ വൃത്തിയാക്കാൻ താൻ ഇതുവരെ സമ്പാദിച്ച പോക്കറ്റ് മണി നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഹെഗ്ഗനഹള്ളി സർക്കാർ സ്‌കൂളിലെ രണ്ടാം തരം വിദ്യാർത്ഥിനിയും തുമാകുരു ജില്ലയിലെ തിപ്‌തൂരിൽ നിന്നുള്ള നിർമാണ തൊഴിലാളികളുടെ മകളുമായ ധാവണി എൻ ആണ് മുഖ്യമന്ത്രിയ്ക്കുള്ള വീഡിയോ സന്ദേശത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

   അടുത്തിടെ പശ്ചിമ ബെംഗളൂരുവിൽ വികലാംഗനായ 65 വയസുകാരൻ റോഡിലെ കുഴി മൂലം ഉണ്ടായ റോഡപകടത്തിൽ മരണമടഞ്ഞിരുന്നു. ഈ സംഭവത്തിൽ മനം നൊന്താണ് മുഖ്യമന്ത്രിയോട് റോഡിലെ കുഴികളെല്ലാം നികത്തണമെന്ന ആവശ്യം ഉന്നയിക്കാൻ ധാവണി തീരുമാനിച്ചത്. റോഡിലെ കുഴികൾ മൂലമുണ്ടായ അപകടങ്ങളിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് വീഡിയോയിലൂടെ അനുശോചനം അറിയിക്കുന്ന പെൺകുട്ടി മുഖ്യമന്ത്രിയോട് ചോദിക്കുന്നു: "മുത്തച്ഛാ, ഈ കുടുംബങ്ങൾ എങ്ങനെയാണ് അവരുടെ പ്രിയപ്പെട്ടവരുടെ മരണത്തെ നേരിടുക?".

   സമാനമായ ഒരു അപകടത്തിലാണ് രണ്ടു വർഷങ്ങൾക്ക് മുമ്പ് ധാവണിയുടെ അമ്മ രേഖ നവീന്റെ കാലിന് പരിക്ക് പറ്റിയത്. "അന്ന് ധാവണി വളരെ ചെറുതായിരുന്നു. എനിക്ക് എന്താണ് സംഭവിച്ചതെന്ന് അവൾക്ക് കൃത്യമായി മനസിലായിരുന്നില്ല. എന്നാൽ, വളരുന്തോറും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായ നിരവധി പേർ റോഡിലെ കുഴികൾ മൂലം അപകടത്തിന് ഇരയാകുന്നത് അവൾ നേരിട്ടുകണ്ടു", ധാവണിയുടെ അമ്മ പറയുന്നു.

   വിദേശത്തെവിടെയോ ഒരു പെൺകുട്ടി റോഡിലെ കുഴിയടയ്ക്കുന്ന ഒരു വീഡിയോ അടുത്തിടെ ധാവണി കാണുകയുണ്ടായി. അതിനുശേഷം നമ്മളും അതുപോലെ ചെയ്യണമെന്ന് അവൾ തന്റെ മാതാപിതാക്കളായ നവീൻ കുമാറിനോടും രേഖയോടും പറഞ്ഞു. നഗരത്തിലെ റോഡുകളിൽ നൂറുകണക്കിന് കുഴികൾ ഉണ്ടെന്നും അതിനാൽ അവ നികത്താൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കാനും ധാവണിയോട് പറഞ്ഞത് അമ്മ രേഖയാണ്. നാടകാഭിനയത്തിനും അത്ലറ്റിക്സിലും നൃത്തത്തിലും സംഗീതത്തിലുമെല്ലാം പ്രാഗത്ഭ്യം തെളിയിക്കുകയും അവാർഡുകൾ നേടുകയും ചെയ്തിട്ടുള്ള ആ കൊച്ചുമിടുക്കി അമ്മയുടെ സഹായത്തോടെ വീഡിയോ തയ്യാറാക്കുകയായിരുന്നു.

   മിട്ടായി വാങ്ങാൻ അച്ഛനും അമ്മയും തന്ന പണം റോഡിലെ കുഴിയടയ്ക്കാൻ മുഖ്യമന്ത്രിയ്ക്ക് നൽകാമെന്നും വീഡിയോയിൽ ധാവണി ഉറപ്പു നൽകുന്നുണ്ട്. എപ്പോഴും നിർജലീകരണം നേരിടുന്ന ധാവണി ഓരോ ഗ്ലാസ് വെള്ളം കുടിക്കുമ്പോഴും പ്രോത്സാഹനമെന്ന നിലയിൽ അച്ഛൻ ഒരു രൂപ നൽകാറുണ്ട്. "കഴിഞ്ഞ നാല് ദിവസങ്ങളിൽ ഓരോ ദിവസവും ഞാൻ 10 ഗ്ലാസിലേറെ വെള്ളം കുടിക്കാറുണ്ടായിരുന്നു. അതിനാൽ ഞാൻ 40 രൂപ സമ്പാദിച്ചിട്ടുണ്ട്. ഞാൻ ഈ തുക മുഖ്യമന്ത്രിയ്ക്ക് നൽകാം", അവൾ വീഡിയോയിൽ പറയുന്നു. ഇന്ത്യയുടെ രാഷ്ട്രപതിയാകാനാണ് ആഗ്രഹമെന്നും എന്നിട്ട് എല്ലാവർക്കും സൗജന്യമായി വീട് വെച്ചുകൊടുക്കുമെന്നും ഈ കൊച്ചുമിടുക്കി പറയുന്നു.
   Published by:Karthika M
   First published:
   )}