• HOME
  • »
  • NEWS
  • »
  • buzz
  • »
  • പത്ത് യുവതികളെ ഗർഭിണിയാക്കിയ 17കാരൻ അറസ്റ്റിൽ; കുടുങ്ങിയത് പണമുണ്ടാക്കാൻ കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം

പത്ത് യുവതികളെ ഗർഭിണിയാക്കിയ 17കാരൻ അറസ്റ്റിൽ; കുടുങ്ങിയത് പണമുണ്ടാക്കാൻ കുഞ്ഞുങ്ങളെ വിൽക്കുന്ന സംഘം

സാമ്പത്തികപ്രതിസന്ധി കാരണം പണമുണ്ടാക്കാൻ കുഞ്ഞുങ്ങളെ വിൽക്കുന്നതിന്‍റെ ഭാഗമായാണ് പ്രതികൾ സ്ത്രീകളെ  ഗർഭിണിയാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    അബുജ: പത്ത് യുവതികളെ ഗർഭിണിയാക്കിയ സംഭവത്തിൽ പതിനേഴുകാരൻ അറസ്റ്റിലായി. നോബിൾ ഉസുച്ചി എന്ന പതിനേഴുകാരനെയാണ് നൈജീരിയയിലെ റിവേഴ്‌സ് സ്റ്റേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തത്. കൂട്ടാളിയാ ചിഗോസി ഒഗ്ബോണ എന്ന 29കാരനൊപ്പമാണ് പ്രതിയെ പിടികൂടിയത്. സാമ്പത്തികപ്രതിസന്ധി കാരണം പണമുണ്ടാക്കാൻ കുഞ്ഞുങ്ങളെ വിൽക്കുന്നതിന്‍റെ ഭാഗമായാണ് പ്രതികൾ സ്ത്രീകളെ  ഗർഭിണിയാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്.

    ഉസുച്ചിയും ഒഗ്ബോണയും മറ്റ് രണ്ടു സ്ത്രീകളും ചേർന്ന് ഒരു ഫാക്ടറി നടത്തിവരികയായിരുന്നു. ഇവിടെ ജോലിക്ക് എത്തിയ സ്ത്രീകളെ ഉൾപ്പടെയാണ് ഉസുച്ചിയും കൂട്ടരും ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ഗർഭിണിയായ യുവതികൾ പ്രസവിക്കുമ്പോൾ പണം നൽകി കുഞ്ഞുങ്ങളെ മറിച്ചുവിൽക്കുകയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ് നടന്നതെന്ന് റിവർസ് പോലീസ് പബ്ലിക് റിലേഷൻസ് ഓഫീസർ (പിപിആർഒ), ഗ്രേസ് ഇരിങ്ങ്-കൊക്കോ പറഞ്ഞു.

    പിടിയിലാകുന്നതിന് മുമ്പ് നാല് പ്രതികളും സംസ്ഥാനത്തെ ഒബിയോ/അക്‌പോർ, ഇക്‌വെറെ മേഖലകളിൽ പ്രവർത്തിച്ചതായി പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഫാക്ടറി റെയ്ഡ് ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം 10 ഗർഭിണികളെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയതായും പൊലീസ് കൂട്ടിച്ചേർത്തു.

    “2023 ജനുവരി 7 ശനിയാഴ്ച വൈകുന്നേരം 4.45 ഓടെ, റിവേഴ്‌സ് സ്റ്റേറ്റ് പോലീസ് കമാൻഡിന് ലഭ്യമായ വിശ്വസനീയമായ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, C4I ഇന്റലിജൻസ് യൂണിറ്റ് പ്രവർത്തകർ യഥാക്രമം ഇഗ്വുരുത, ഒമാഗ്വ കമ്മ്യൂണിറ്റികളിലെ രണ്ട് വീടുകളിൽ റെയ്ഡ് നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷനിൽ രക്ഷപ്പെടുത്തിയ ഇരകൾ 10 പേരാണ്, അവരിൽ ഭൂരിഭാഗവും ഗർഭിണികളാണ്,” പോലീസ് സൂപ്രണ്ട് ഇറിംഗേ-കോക്കോ പ്രസ്താവനയിൽ പറഞ്ഞു.

    ഒരു ഇര തന്റെ കുഞ്ഞിന് ജന്മം നൽകിയപ്പോൾ, ഫാക്ടറി ഉടമകളിൽ ഒരാൾ ഇവർക്ക് 500,000 രൂപ നൽകുകയും ചെയ്തതായും കണ്ടെത്തി. അതിന് മുമ്പ് വീടുകളിൽ പ്രസവിച്ച ചില കുഞ്ഞുങ്ങളെ സംഘം വിറ്റതായും അന്വേഷണത്തിൽ വ്യക്തമായി.

    “ചില സാമ്പത്തിക പ്രതിസന്ധി നേരിടാൻ വേണ്ടി നവജാതശിശുക്കളായ കുഞ്ഞുങ്ങളെ അനധികൃതമായി വിൽക്കുകയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് പിടിയിലായ പ്രതികളും ഇരകളായ യുവതികളും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്”.

    കൂടുതൽ അന്വേഷണത്തിനും പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുമായി കേസ് സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (എസ്‌സിഐഡി) കൈമാറി. അതേസമയം, ഇതിനകം വിറ്റ കുട്ടികളെ വാങ്ങിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ട്.

    Published by:Anuraj GR
    First published: