HOME » NEWS » Buzz »

യുട്യൂബിൽ ഹിറ്റായി 70കാരി മുത്തശ്ശിയുടെ പാചകക്കുറിപ്പുകൾ; സിൽവർ ബട്ടൺ സ്വന്തമാക്കിയത് മാസങ്ങൾ കൊണ്ട്

ഇതുവരെ ഏകദേശം 150 ഓളം പാചകക്കുറിപ്പുകളാണ് ധമാനെ തന്റെ ചാനലിൽ പോസ്റ്റ് ചെയ്തത്. സമയം കഴിയുന്തോറും ജനപ്രീതിയും കൂടി വരികയാണ്. ഇങ്ങനെയൊക്കെ ആകുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് മുത്തശ്ശി പറയുന്നു.

News18 Malayalam | news18
Updated: October 30, 2020, 3:06 PM IST
യുട്യൂബിൽ ഹിറ്റായി 70കാരി മുത്തശ്ശിയുടെ പാചകക്കുറിപ്പുകൾ; സിൽവർ ബട്ടൺ സ്വന്തമാക്കിയത് മാസങ്ങൾ   കൊണ്ട്
സുമൻ ധമാനേ എന്ന ആപ് ലി ആജി
  • News18
  • Last Updated: October 30, 2020, 3:06 PM IST
  • Share this:
മുംബൈ: കോവിഡ് മഹാമാരി കാലം പലരെയും പല തരത്തിലാണ് ബാധിച്ചത്. ചിലർക്ക് ജോലി നഷ്ടമായി. മറ്റ് ചിലർ ലോക്ക്ഡൗൺ കാലത്ത് അവരുടേതായ കഴിവുകൾ പൊടി തട്ടിയെടുത്തു വിജയം കണ്ടു. ചിലർ ഈ മഹാമാരി കാലം ഒന്ന് കഴിഞ്ഞു പോകുന്നതിനു വേണ്ടി കാത്തിരിക്കുകയാണ്. ചിലർക്കാണെങ്കിൽ ഇത് ജീവിതം തന്നെ മാറ്റിമറിച്ച മാറ്റങ്ങളുടെ സമയമാണ്.

അങ്ങനെ മഹാമാരി കാലത്ത് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ച വ്യക്തികളിൽ ഒരാളാണ് മഹാരാഷ്ട്രയിൽ നിന്നുള്ള എഴുപതുകാരിയായ സുമൻ ധമാനേ എന്ന ആപ് ലി ആജി എന്ന യു ട്യൂബർ. ആപ് ലി ആജി എന്നു പറഞ്ഞാൽ ഞങ്ങളുടെ മുത്തശ്ശി എന്നാണ് അർത്ഥം. ഏതായാലും തന്റെ അമ്പരപ്പിക്കുന്ന പാചക കുറിപ്പുകൾ കൊണ്ട് യു ട്യൂബിലെ താരമായി മാറിയിരിക്കുകയാണ് ഈ മുത്തശ്ശി.

You may also like:'വീട്ടിൽ വിലപ്പോവാത്ത കമ്മ്യൂണിസം': ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ പ്രതികരണവുമായി വി. മുരളീധരൻ [NEWS]അലാവുദ്ദീന്റെ 'അത്ഭുതവിളക്കി'ന് ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ ഡോക്ടർ നൽകിയത് രണ്ടര കോടി; പിന്നാലെ അറസ്റ്റ് [NEWS] അമേരിക്കൻ വൈസ് പ്രസിഡന്റ് ആകാൻ കമ്മ്യൂണിസ്റ്റും, ഇന്ത്യയിൽ വേരുകളുള്ള സുനിൽ ഫ്രീമാൻ സ്ഥാനാർത്ഥി [NEWS]

തന്റെ ആദ്യത്തെ പാചക വീഡിയോ ഈ വർഷം മാർച്ചിലാണ് മുത്തശ്ശി യുട്യൂബിൽ പങ്കുവച്ചത്. ഏഴുമാസം കൊണ്ട് ആറു ലക്ഷം സബ്സ്ക്രൈബേഴ്സിനെയാണ് ഇവർക്ക് യു ട്യൂബിൽ ലഭിച്ചത്. 5.7 കോടിയിലധികം പേരാണ് ഇതുവരെ മുത്തശ്ശിയുടെ വീഡിയോകൾ കണ്ടത്. പരമ്പരാഗത രീതിയിലുള്ള പാചകരീതികളാണ് ഇവരുടെ പാചകക്കുറിപ്പുകളെ വ്യത്യസ്തമാക്കുന്നത്. അഹ്മദ് നഗറിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള സരോല കാസർ ഗ്രാമത്തിലാണ് ഇവർ താമസിക്കുന്നത്.

ജനുവരിയിലാണ് കൊച്ചുമകൻ യാഷ് പഥക് മുത്തശ്ശിയോട് പാവ് ബജി ഉണ്ടാക്കി കൊടുക്കാൻ ആവശ്യപ്പെട്ടത്. യു ട്യൂബിൽ കുറച്ച് വീഡിയോകൾ കണ്ടതിനു ശേഷം അതിനേക്കാൾ നന്നായി താൻ പാവ് ബജി ഉണ്ടാക്കാമെന്ന് ധമാനേ കൊച്ചുമകനോട് പറഞ്ഞു. അവർ പറഞ്ഞത് അങ്ങേയറ്റം ശരിയായിരുന്നു. പാവ് ബജി കഴിച്ച കൊച്ചുമകൻ യാഷ് ആണ് മുത്തശ്ശിക്കൊരു യു ട്യൂബ് ചാനൽ ആരംഭിക്കുന്നതിനെപ്പറ്റി ചിന്തിച്ചത്. മുത്തശ്ശിയുടെ പാചകവീഡിയോകൾ യാഷ് യൂട്യൂബിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി. അത് താമസിയാതെ വൻവിജയം ആകുകയും ചെയ്തു.

ആപ് ലി ആജി എന്നാണ് യുട്യൂബ് ചാനലിന്റെ പേര്. വീടുകളിൽ തയ്യാറാക്കിയ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ചുള്ള മഹാരാഷ്ട്രിയൻ പാചകക്കുറിപ്പുകളാണ് കൂടുതലായും പങ്കുവച്ചത്. പാവയ്ക്കയെക്കുറിച്ചുള്ള പാചകക്കുറിപ്പ് ആയിരുന്നു ഏറ്റവുമാദ്യം പങ്കുവച്ച വീഡിയോ. ഇത് കുറഞ്ഞ സമയം കൊണ്ട് വളരെയധികം പേരെ ആകർഷിച്ചു. മഹാരാഷ്ട്രയുടെ തനതായ മധുരപലഹാരങ്ങൾ, കടല ചട്ണി, പച്ചക്കറികൾ, മറ്റ് പരമ്പരാഗത വിഭവങ്ങൾ എന്നിവ പരിചയപ്പെടുത്തി.അതേസമയം, യാതൊരുവിധ ഔപചാരിക വിദ്യാഭ്യാസമോ ഇന്റർനെറ്റിനെക്കുറിച്ചുള്ള അറിവോ ഇല്ലാതെയാണ് ഇതെല്ലാം മുത്തശ്ശി ചെയ്യുന്നത്. കൊച്ചുമകനാണ് എല്ലാ കാര്യത്തിലും സഹായവുമായി എത്തുന്നത്. മുത്തശ്ശിയെ ചേരുവകളുടെ ഇംഗ്ലീഷ് വാക്കുകളും ഈ മിടുക്കൻ പഠിപ്പിച്ചു. താമസിയാതെ തന്നെ ഒരു ലക്ഷം ഫോളോവേഴ്സിനെ നേടിയ മുത്തശ്ശിക്ക് യു ട്യൂബിൽ നിന്ന് സിൽവർ ബട്ടൺ ലഭിക്കുകയും ചെയ്തു. ജനപ്രിയ യുട്യൂബ് ചാനലുകളെ ആദരിക്കുന്ന യുട്യൂബ് ക്രിയേറ്റേഴ്സ് അവാർഡും ലഭിച്ചു.

ഇതുവരെ ഏകദേശം 150 ഓളം പാചകക്കുറിപ്പുകളാണ് ധമാനെ തന്റെ ചാനലിൽ പോസ്റ്റ് ചെയ്തത്. സമയം കഴിയുന്തോറും ജനപ്രീതിയും കൂടി വരികയാണ്. ഇങ്ങനെയൊക്കെ ആകുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് മുത്തശ്ശി പറയുന്നു. മാത്രമല്ല, ഇപ്പോൾ യുട്യൂബിൽ വീഡിയോകൾ പങ്കിട്ടില്ലെങ്കിലാണ് വിഷമം.
Published by: Joys Joy
First published: October 30, 2020, 3:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories