നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Sex Doll | ഇസ്രായേല്‍ മുന്‍ സൈനികയുടെ രൂപത്തില്‍ സെക്സ് ഡോള്‍; അനുവാദമില്ലാതെ മുഖം ഉപയോഗിച്ചതിൽ പൊട്ടിത്തെറിച്ച് യുവതി

    Sex Doll | ഇസ്രായേല്‍ മുന്‍ സൈനികയുടെ രൂപത്തില്‍ സെക്സ് ഡോള്‍; അനുവാദമില്ലാതെ മുഖം ഉപയോഗിച്ചതിൽ പൊട്ടിത്തെറിച്ച് യുവതി

    25-കാരിയായ യുവതി ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ സെലിബ്രറ്റിയാണ്

    Sex_Doll

    Sex_Doll

    • Share this:
      ലൈംഗിക ആവശ്യങ്ങള്‍ക്കായുള്ള പാവകള്‍ (Sex Doll) ഉള്‍പ്പെടെ എല്ലാത്തരം സെക്സ് ടോയ്സിനും ഇന്ന് ലോകത്ത് വലിയ വിപണിയുണ്ട്. സെക്സ് ടോയ്സ് (Sex Toys) മേഖല ഒരു പ്രധാന വിപണിയായതുക്കൊണ്ട് തന്നെ മറ്റേതൊരു ഉല്‍പ്പന്നത്തെയും പോലെ തന്നെ, സെക്‌സ് ഡോള്‍ നിര്‍മ്മാതാക്കള്‍ക്കും പരസ്യങ്ങളെയും മികച്ച മോഡലുകളെയും ആശ്രേയിക്കണ്ടത് ആവശ്യമാണ്. ലൈംഗിക ആവശ്യങ്ങള്‍ക്കായുള്ള പാവകളുടെ മുഖം സൃഷ്ടിക്കുന്നത് നിര്‍മ്മാതാക്കള്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. കാരണം അനുമതിയില്ലാതെ ഒരു യുവതിയുടെ മുഖം ഈ പാവകള്‍ക്കായി ഉപയോഗിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുവാദമില്ല. എന്നാല്‍ ഒരു സെക്സ് ഡോള്‍ കമ്പനി, ഒരു യുവതിയുടെ അനുവാദമില്ലാതെ അവരുടെ രൂപം ഉപയോഗിച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചുക്കൊണ്ട് യുവതി രംഗത്ത് എത്തുകയും ചെയ്തു.

      ഇസ്രായേല്‍ പ്രതിരോധ സേനയിലെ മുന്‍ സൈനികയായ യേല്‍ കോഹെന്‍ അരിസിനാണ് ഇത്തരത്തിലൊരു ദുരനുഭവം നേരിടേണ്ടി വന്നത്. 25-കാരിയായ യേല്‍, ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ സെലിബ്രറ്റിയാണ്. ഒരു സെക്സ് ഡോള്‍ കമ്പനി തന്റെ അനുവാദമില്ലാതെ സെക്സ് ഡോളിന് തന്റെ മുഖം ഉപയോഗിച്ചെന്ന് കാണിച്ച് യേല്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ രോഷാകുലയാകുകയും ചെയ്തു.

      ''എന്റെ അനുവാദമില്ലാതെ ഞാന്‍ അറിയാതെ ഒരു വലിയ കമ്പനി എന്നെ വച്ച് സെക്സ് ഡോള്‍ നിര്‍മ്മിച്ചതായി ഞാന്‍ കണ്ടെത്തി. അല്ല, ഇതൊരു തമാശയല്ല, യാഥാര്‍ത്ഥ്യമാണ്. അവര്‍ പാവയ്ക്ക് 'യേല്‍' എന്ന് പേരും ഇട്ടിട്ടുണ്ട്. ഞാന്‍ ഞെട്ടിയിരിക്കുകയാണ്, എന്തുചെയ്യണമെന്ന് ശരിക്കും അറിയില്ല... എന്റെ രാജ്യത്തെ ടിവി ഷോകളില്‍ ഇതിന്റെ പരസ്യം എത്തിയതായി എന്റെ സ്റ്റോറിയിൽ കണ്ടിരിക്കാം, നിങ്ങളോടും അത് പങ്കിടാനുള്ള സമയമാണിത്,'' അവര്‍ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞു.

      Also Read- സ്വന്തമായി കാറില്ലാത്ത ന്യൂസിലാൻഡ് എം.പി സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തി പ്രസവിച്ചു

      സെക്‌സ് ഡോള്‍ കമ്പനി യേലിന്റെ രൂപം വച്ച് നിര്‍മ്മിച്ച പാവയുടെ എട്ടോളം മോഡലുകളും ഈ കുറിപ്പിന് ഒപ്പം അവര്‍ പങ്കുവച്ചിരുന്നു. ഡോള്‍ സ്റ്റുഡിയോ എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനം യേലിന്റെ സമ്മതമില്ലാതെ അവരുടെ രൂപവും പേരും സെക്സ് ഡോളിന് നൽകിയതിന് ഒപ്പം അവര്‍ക്ക് ജന്മനാ ഉള്ള ചുണ്ടിന് താഴെയുള്ള ഒരു മറുകും സെക്‌സ് ഡോളില്‍ പകര്‍ത്തിയിട്ടുണ്ട്.

      തന്റെ രൂപത്തിലുള്ള സെക്‌സ് ഡോൾ കണ്ടപ്പോള്‍, - 'എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല, അതിനാല്‍ ഞാന്‍ അത് ശ്രദ്ധിക്കാതെ മറക്കാന്‍ തീരുമാനിച്ചു'' എന്നും അവര്‍ പറഞ്ഞു. പക്ഷെ കമ്പനിയുടെ നടപടിയില്‍ അവര്‍ വളരെ രോഷാകുലയായിരുന്നു. താന്‍ കമ്പനിയുമായി ബന്ധപ്പെടുകയും തന്റെ രൂപത്തിലുള്ള പാവകളെ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തുവെന്ന് യേല്‍ കൂട്ടിച്ചേര്‍ത്തു.
      Published by:Anuraj GR
      First published: