• HOME
 • »
 • NEWS
 • »
 • buzz
 • »
 • Sex in Space | ബഹിരാകാശത്തെ ലൈംഗികത: ബഹിരാകാശയാത്രികർക്ക് എപ്പോഴെങ്കിലും ഈ അനുഭവം ലഭിക്കുമോ?

Sex in Space | ബഹിരാകാശത്തെ ലൈംഗികത: ബഹിരാകാശയാത്രികർക്ക് എപ്പോഴെങ്കിലും ഈ അനുഭവം ലഭിക്കുമോ?

കുറഞ്ഞ ഗുരുത്വാകർഷണത്തിൽ ഒരാൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാനായാലും ശരീരദ്രവങ്ങൾ ബഹിരാകാശവാഹനത്തിൽ ഒഴുകിനടക്കുന്നത് കാണേണ്ടിവരും. ലൈംഗികതബന്ധത്തിൽ ഏർപ്പെടാൻ അടച്ചമുറി ബഹിരാകാശവാഹനത്തിൽ ഉണ്ടാകില്ല.

sex in space

sex in space

 • Share this:
  മറക്കരുത്, ബഹിരാകാശയാത്രികരും മനുഷ്യരാണ്! ശാസ്ത്രം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുമ്പോഴും ബഹിരാകാശ പര്യവേഷണ വേളയിലെ ലൈംഗികതയെക്കുറിച്ച് നമ്മൾ ഇതുവരെ ചിന്തിക്കാത്തത് എന്തുകൊണ്ടാണ്?

  തങ്ങളുടെ മനുഷ്യസഹജമായ വികാരങ്ങളോട് കണ്ണടച്ചു‌കൊണ്ട് മാസങ്ങളോളം അടഞ്ഞതും ഒറ്റപ്പെട്ടതുമായ ഒരിടത്ത് കഴിയേണ്ടിവരുന്നതിനെ ബഹിരാകാശയാത്രികർ എങ്ങനെ അതിജീവിക്കുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

  അതെ, അവർ ‘ഭൗമിക’ ആസക്തികളിൽ നിന്ന് വളരെ അകലെയാണ്. ഭൂമിക്ക് പുറത്ത് പാലിക്കേണ്ട ചുമതലകളും തത്വങ്ങളും ഉണ്ടെങ്കിലും, ബഹിരാകാശ യാത്രികർ മനുഷ്യരാണ് എന്നത് മറന്നുകൂടാ. ശാസ്ത്രം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുമ്പോൾ, ബഹിരാകാശ പര്യവേഷണ വേളയിലെ ലൈംഗികതയെക്കുറിച്ച് നമ്മൾ ഇതുവരെ ചിന്തിക്കാത്തത് എന്തുകൊണ്ടാണ്?

  ബഹിരാകാശ പര്യവേഷണങ്ങൾ എല്ലായ്‌പ്പോഴും പ്രധാനവാർത്തകളാണ്. പക്ഷേ അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികൾ ബഹിരാകാശയാത്രികർക്ക് അവരുടെ യാത്രകൾ സൗഹാർദ്ദപരമാക്കാൻ വേണ്ടി ഒരു ശാസ്ത്രീയ മുന്നേറ്റവും നടത്തിയിട്ടില്ല.

  റിപ്പോർട്ടുകൾ പ്രകാരം നാസയും മറ്റ് ബഹിരാകാശ ഏജൻസികളും ബഹിരാകാശത്തുവെച്ചുള്ള ലൈംഗികതയ്ക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

  ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഭൗതികശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായ ജോൺ മില്ലിസ് ബഹിരാകാശത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ “സ്കൈ ഡൈവിംഗ്” സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുമായാണ് താരതമ്യപ്പെടുത്തിയത്. അത് അസാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  സ്കൈ ഡൈവിംഗ് സമയത്ത് ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സങ്കൽപ്പിക്കുക - ഓരോ പ്രാവശ്യവും നിങ്ങൾ പ്രയോഗിക്കുന്ന ഊർജ്ജം നിങ്ങളെ വിപരീത ദിശയിലേക്ക് നയിക്കും.

  കുറഞ്ഞ ഗുരുത്വാകർഷണത്തിൽ രക്തപ്രവാഹവും ശരീരത്തിലെ സമ്മർദ്ദവും ഒരാളുടെ ലൈംഗികബന്ധത്തെ ബാധിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കുറഞ്ഞ ഗുരുത്വാകർഷണത്തിൽ രക്തം ജനനേന്ദ്രിയത്തിലേക്ക് പ്രവഹിക്കേണ്ടതിനുപകരം തലയിലേക്ക് പ്രവഹിക്കുകയും ഉത്തേജനത്തെ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.

  അഥവാ കുറഞ്ഞ ഗുരുത്വാകർഷണത്തിൽ ഒരാൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാനായാലും ശരീരദ്രവങ്ങൾ ബഹിരാകാശവാഹനത്തിൽ ഒഴുകിനടക്കുന്നത് കാണേണ്ടിവരും. ബഹിരാകാശയാത്രികർക്ക് നേരിടേണ്ടിവരുന്ന മറ്റൊരു പ്രശ്നം സ്വകാര്യതയാണ്. ലൈംഗികതബന്ധത്തിൽ ഏർപ്പെടാൻ അടച്ചമുറി ബഹിരാകാശവാഹനത്തിൽ ഉണ്ടാകില്ല.

  ബഹിരാകാശയാത്രികർക്ക് തങ്ങളുടെ ദൗത്യം നിറവേറ്റുന്നതിനിടയിൽ ഒഴിവുസമയം ലഭിക്കാറില്ല, എന്നാൽ പ്രശ്നങ്ങൾ ഇല്ലാത്തപ്പോൾ ആഴ്ചയിൽ ഒരു ദിവസം അവധിയാണ്. അപ്പോൾ ഒരിക്കലെങ്കിലും ആനന്ദം കണ്ടെത്താൻ അവരിലാരെങ്കിലും ശ്രമിച്ചുകാണില്ലേ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്.

  2008 ൽ സ്‌പേസ് ഡോട്ട് കോമിനോട് സംസാരിച്ച ഹ്യൂസ്റ്റണിലെ നാസയുടെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിന്റെ വക്താവ് ബിൽ ജെഫ്സ് ഇങ്ങനെ പറഞ്ഞു, "ഞങ്ങൾ ബഹിരാകാശത്തെ ലൈംഗികതയെക്കുറിച്ച് പഠിക്കുന്നില്ല, അതിനെക്കുറിച്ച് ഞങ്ങൾക്ക് പഠനങ്ങളൊന്നുമില്ല. അതാണ് നിങ്ങളുടെ വിഷയമെങ്കിൽ, ചർച്ചചെയ്യാൻ ഒന്നുമില്ല"

  വിവാഹിതരായ ദമ്പതികളെ ബഹിരാകാശദൗത്യങ്ങളിലേക്ക് ഒരുമിച്ച് പോകാൻ അനുവദിക്കരുതെന്ന നയമാണ് നാസയിലുള്ളത്. എന്നാൽ 1991 ൽ ആദ്യമായി വിവാഹിതരായ ദമ്പതികളെ ഒരുമിച്ച് ഒരു ദൗത്യത്തിന് ഏജൻസി അനുവദിച്ചു. പരിശീലന ക്യാമ്പിൽ വെച്ച് പ്രണയത്തിലായ ജാൻ ഡേവിസും മാർക്ക് ലീയും വിക്ഷേപണ തീയതിക്ക് വളരെ അടുത്താണ് രഹസ്യമായി വിവാഹിതരായതെന്ന് റിപ്പോർട്ടുണ്ട്. ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഇരുവരും പിന്നീട് വിസമ്മതിച്ചിരുന്നു.

  മറ്റൊരു കിംവദന്തിയുള്ളത്, 14 മാസം മിർ മിഷനിൽ ഒരുമിച്ചുണ്ടായിരുന്ന സമയത്ത് റഷ്യൻ ബഹിരാകാശയാത്രികനായ വലേരി പോളിയാകോവ് സഹയാത്രികയായ എലീന കോണ്ടകോവയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായാണ്. എന്നാൽ, ക്രെംലിൻ അത്തരം അവകാശവാദങ്ങളെ ശക്തമായി നിഷേധിക്കുകയാണുണ്ടായത്. ദൗത്യവുമായി ബന്ധപ്പെട്ട് പോളിവാക്കോവ് കടുത്ത മാനസികസമ്മർദ്ധം അനുഭവിച്ചിരുന്നതായാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തത്.

  അതിനാൽ ഇത്തരം ആഗ്രഹങ്ങളെ തൃപ്‌തിപ്പെടുത്താൻ ഒന്നും ചെയ്യാൻപറ്റില്ലേ? വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ നോക്കാം..

  ലൈംഗിക കളിപ്പാട്ടങ്ങൾ, വെർച്വൽ പങ്കാളികൾ, ലൈംഗിക റോബോട്ടുകൾ അല്ലെങ്കിൽ ഇ-റോബോട്ടുകൾ എന്നിവയാണ് ആദ്യം പരിഗണിക്കേണ്ടവ.
  ബഹിരാകാശ പര്യവേഷണങ്ങൾ പോലുള്ള മനുഷ്യത്വരഹിതമായ അവസ്ഥകളെ പരിഹരിക്കുന്നതിനുള്ള പ്രായോഗിക പരിഹാരമാണ് ഇ-റോബോട്ടുകൾ എന്ന് സ്‌പേസ് ഡോട്ട് കോം അഭിപ്രായപ്പെടുന്നു.

  എൻ‌ വൈ പോസ്റ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, സയൻസ് ഫിക്ഷൻ എഴുത്തുകാരനായ വണ്ണാ ബോണ്ട ബഹിരാകാശത്ത് മനുഷ്യന് അടുത്തിടപഴകാനാകുന്ന ഒരു വസ്ത്രം പോലും കൊണ്ടുവന്നു. '2 സ്യൂട്ട്' ചലനം സുഗമമാക്കുന്നതും ധരിക്കുന്നവരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അനുവദിക്കുന്നതുമാണ് ഈ വസത്രം. എന്നാൽ ഇത് പ്രായോഗികമാക്കുന്നതിനെക്കുറിച്ച് കൂടുതൽ റിപ്പോർട്ടുകൾ ലഭ്യമല്ല.
  TRENDING:ലൈവിനിടെ റിപ്പോർട്ടർക്ക് നേരെ അതിക്രമം; കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി മൊബൈൽ തട്ടിയെടുത്തു [NEWS]പത്താംക്ലാസ് പരീക്ഷയിൽ സുഹൃത്തിന് മാർക്ക് കൂടുതൽ; പതിനഞ്ചുകാരി ജീവനൊടുക്കി [NEWS]കരളലിയിക്കും ഈ കാഴ്ച! ഭീകരർ കൊന്ന മുത്തച്ഛനരികിൽ പേടിച്ചരണ്ട് മൂന്നു വയസ്സുകാരൻ [NEWS]


  നമ്മുടെ സാങ്കേതിക അറിവ് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചർച്ചചെയ്യാൻ തുടങ്ങണം, മനുഷ്യരുമായി കൂടുതൽ പൊരുത്തപ്പെടുന്ന ബഹിരാകാശവാഹനങ്ങൾ ഉണ്ടാകണം. അപ്പോൾ ഭൂമിക്ക് പുറത്തെ ലൈംഗികത എന്ന ആശയം യാഥാർത്ഥ്യമാക്കാൻ സാധിക്കും.
  Published by:Anuraj GR
  First published: