നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • നമ്പർപ്ലേറ്റിൽ SEX; പിതാവ് സമ്മാനമായി നൽകിയ സ്കൂട്ടർ വേണ്ടെന്ന് യുവതി

  നമ്പർപ്ലേറ്റിൽ SEX; പിതാവ് സമ്മാനമായി നൽകിയ സ്കൂട്ടർ വേണ്ടെന്ന് യുവതി

  ഫാഷൻ ഡിസൈൻ വിദ്യാർഥിനിക്കാണ് ആശിച്ച് കിട്ടിയ സ്കൂട്ടറിലെ നമ്പർ പ്ലേറ്റ് കെണിയായത്.

  number plate

  number plate

  • Share this:
   ഒരു വാഹനത്തിന്റെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന ഭാഗങ്ങളിലൊന്നാണ് നമ്പർ പ്ലേറ്റ് (Number Plate). സാധാരണയായി ഇംഗ്ലീഷ് അക്ഷരങ്ങളും അക്കങ്ങളും ചേർന്നതാണ് വാഹനങ്ങളുടെ നമ്പരുകൾ. എന്നാൽ നമ്പർ പ്ലേറ്റിൽ നിന്ന് ഒരു വാക്ക് കണ്ടെത്താൻ കഴിഞ്ഞാൽ, അത് പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. വാഹനം എടുക്കുമ്പോള്‍ നമ്പര്‍ പ്ലേറ്റില്‍ 'SEX' എന്ന് ഏഴുതിയാല്‍ എങ്ങനെയിരിക്കും. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സ്‌കൂട്ടര്‍ വാങ്ങുന്നവര്‍ അനുഭവിക്കുന്ന പ്രധാന തലവേദനയാണ് നമ്പര്‍ പ്ലേറ്റിലെ ഈ സെക്‌സ് എന്ന ഏഴുത്ത്. വാഹന രജിസ്‌ട്രേഷന്‍ സീരീസ് EX എന്ന അക്ഷരങ്ങള്‍ ആയതോടെയാണ് ഈ പ്രശ്‌നം ഉണ്ടായിരിക്കുന്നത്.

   സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന് മാത്രമാണ് ഈ പ്രശ്‌നമുള്ളതെന്നതാണ് പ്രത്യേകത. രജിസ്‌ട്രേഷന്‍ പ്ലേറ്റില്‍ പ്രധാനമായും സ്റ്റേറ്റ് കോഡ്, ജില്ലയുടെ നമ്പര്‍, ഏത് വാഹനമാണെന്നതിന്റെ സൂചന, ലേറ്റസ്റ്റ് സീരീസ്, നമ്പര്‍ എന്നിങ്ങനെയാണ് നല്‍കാറുള്ളത്. സ്‌കൂട്ടര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വാഹനം തിരിച്ചറിയുന്നതിനായി 'S' നല്‍കുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. നിര്‍ഭാഗ്യവശാല്‍ ഡല്‍ഹിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന ആളുകളുടെ നമ്പര്‍ പ്ലേറ്റില്‍ ഇത് പതിവാകുകയാണ്.

   കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. DL 3SEX എന്നാണ് നമ്പര്‍ ആരംഭിക്കുന്നത്. ഈ അവസ്ഥ വളരെ നിര്‍ഭാഗ്യകരമാണെന്നും ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ പരിഹസിക്കുകയാണെന്നുമാണ് ആളുകള്‍ പരാതിപ്പെടുന്നത്. സ്‌കൂട്ടര്‍ ഒഴികെയുള്ള വാഹനങ്ങളില്‍ ഈ പ്രശ്‌നമില്ലാത്തതിനാല്‍ മറ്റ് നടപടികള്‍ക്കുള്ള സാധ്യതയും നിലവില്‍ ഇല്ലെന്നാണ് സൂചനകള്‍.

   Also Read- viral Video| ബ്ലൗസല്ല, മെഹന്ദിയാണ്; ബ്ലൗസിന് പകരം മെഹന്ദി കൊണ്ട് ബ്ലൗസുമായി യുവതി

   ദീപാവലിയോട് അനുബന്ധിച്ച് പിതാവ് സമ്മാനിച്ച സ്‌കൂട്ടര്‍ നമ്പര്‍ പ്ലേറ്റില്‍ സെക്‌സ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനെ തുടര്‍ന്ന് യുവതി സ്കൂട്ടർ ഓടിക്കാൻ വിസമ്മതിച്ചതാണ് ഈ സംഭവം വാര്‍ത്തകളില്‍ ഇടം നേടാന്‍ കാരണം. യുവതി ഈ വാഹനം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും അവര്‍ നിസ്സഹായരാണെന്നായിരുന്നു മറുപടി. ഇക്കാര്യം വാഹനമെടുത്ത ഡീലര്‍ഷിപ്പില്‍ അറിയിച്ചെങ്കിലും അവരും കൈമലർത്തുകയായിരുന്നു.

   ഫാഷൻ ഡിസൈൻ വിദ്യാർഥിനിക്കാണ് സ്കൂട്ടറിലെ നമ്പർ പ്ലേറ്റ് കെണിയായത്. എന്നും ജാനകിപുരി മുതൽ നോയിഡ വരെ മെട്രോയിലാണ് യുവതി യാത്ര ചെയ്തുവന്നത്. തിരക്ക് കാരണം സമയത്ത് എത്താൻ സാധിക്കുന്നില്ലെന്നും ഒരു സ്കൂട്ടർ വാങ്ങി നൽകണമെന്നും യുവതി തന്നെയാണ് പിതാവിനോട് ആവശ്യപ്പെട്ടത്. ഏകദേശം ഒരുവർഷം അച്ഛൻ പിറകെ നടന്ന് ചോദിച്ച ശേഷമാണ് ദീപാവലി സമ്മാനമായി സ്കൂട്ടർ പിതാവ് സമ്മാനിച്ചത്. സെക്സ് എന്നെഴുതിയ നമ്പർ പ്ലേറ്റുകൾ ലഭിച്ചതോടെ ചുറ്റമുള്ളവരെല്ലാം കളിയാക്കുകയാണെന്ന് യുവതി പറയുന്നു.

   Also Read-Viral Video | നീലനാവും ഇരട്ടത്തലയുമുള്ള അപൂര്‍വയിനം അരണ; കണ്ടെത്തിയത് ഓസ്‌ട്രേലിയന്‍ മൃഗശാലയില്‍

   വാഹനം വിൽക്കുന്നയാളോട് നമ്പർ മാറ്റാനാകുമോ എന്ന് പിതാവ് തിരക്കി. അവരെ സഹായിക്കുന്നതിനുപകരം, വിൽപ്പനക്കാരന്റെ മറുപടി ഇങ്ങനെ- , "ഒട്ടേറെ കാറുകൾക്കും സ്കൂട്ടറുകൾക്കും അത്തരമൊരു നമ്പർ ലഭിച്ചു, നിങ്ങളുടെ മകൾ  രാജ്ഞി അല്ല, മാറ്റി പുതിയത് നൽകാൻ."
   Published by:Rajesh V
   First published: