HOME /NEWS /Buzz / Sex Toys | ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ സെക്സ് ടോയ്സ്; കണ്ടെത്തിയത് സെമിത്തേരിക്കു സമീപം

Sex Toys | ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ സെക്സ് ടോയ്സ്; കണ്ടെത്തിയത് സെമിത്തേരിക്കു സമീപം

സ്ഫോടകവസ്തു പ്രതീക്ഷിച്ച് സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് ബാഗിനുള്ളില്‍ നിന്ന് സെക്‌സ് ടോയ് മാത്രമാണ് കണ്ടെടുത്തത്

സ്ഫോടകവസ്തു പ്രതീക്ഷിച്ച് സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് ബാഗിനുള്ളില്‍ നിന്ന് സെക്‌സ് ടോയ് മാത്രമാണ് കണ്ടെടുത്തത്

സ്ഫോടകവസ്തു പ്രതീക്ഷിച്ച് സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് ബാഗിനുള്ളില്‍ നിന്ന് സെക്‌സ് ടോയ് മാത്രമാണ് കണ്ടെടുത്തത്

  • Trending Desk
  • 1-MIN READ
  • Last Updated :
  • Share this:

    സെന്‍ട്രല്‍ ജപ്പാനിലെ കകെഗാവയിൽ ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ സെക്സ് ടോയ്സ് (sex toys) കണ്ടെത്തി. മുനിസിപ്പല്‍ സെമിത്തേരിയുടെ (municipal cemetery) പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് കകെഗവ പൊലീസ് ആണ് സെക്സ് ടോയ്സ് കണ്ടെത്തിയത്. ജപ്പാനിലെ (japan) സ്‌ഫോടക വസ്തു വിദഗ്ധ സംഘം സ്ഥലത്തെത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല.

    മുനിസിപ്പല്‍ സെമിത്തേരിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ ഒരു സില്‍വര്‍ ബ്രീഫ്‌കേസ് ഉപേക്ഷിച്ച നിലയിൽ കിടക്കുന്നുണ്ടെന്ന് പറഞ്ഞ് കകെഗവ പൊലീസിന് ബുധനാഴ്ച രാവിലെ ഒരു ഫോണ്‍ കോള്‍ ലഭിച്ചതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വാർത്താ ഏജൻസി ആയ എഎഫ്പിയോട് പറഞ്ഞു. ബ്രീഫ്‌കേസിന്റെ ഏകദേശം 300 മീറ്റര്‍ ( 1,000 അടി) ചുറ്റളവിലുള്ള റോഡുകൾ മൂന്ന് മണിക്കൂറിലധികം ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. എന്നാല്‍ സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് ബാഗിനുള്ളില്‍ നിന്ന് സെക്‌സ് ടോയ് മാത്രമാണ് കണ്ടെടുത്തത്.

    ഈ പ്രദേശത്ത് അനധികൃതമായി മാലിന്യങ്ങള്‍ നിക്ഷേപിക്കാറുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറഞ്ഞു. കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സെപ്തംബര്‍ 27 ന് നടക്കുന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി ജാപ്പനീസ് പോലീസ് ഈയിടെ അതീവ ജാഗ്രതയിലായിരുന്നു.

    അടുത്തിടെ, സെക്‌സ് ടോയ്സുമായി പോയ ലോറി റോഡില്‍ മറിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഒക്ലഹോമയിലെ ഐ-40 ഹൈവേയില്‍ മുസ്താങ് റോഡിന് സമീപം ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഒരു പ്രധാന വിതരണകേന്ദ്രത്തിലേക്കു പോകും വഴിയെയായിരുന്നു സംഭവം. അപകടത്തില്‍ ഏതെല്ലാം വസ്തുക്കളാണ് റോഡില്‍ തെറിച്ചതെന്നു തുടക്കത്തില്‍ വ്യക്തതയില്ലായിരുന്നു. റോഡിന്റെ ക്ലോസ്-അപ്പ് ഷോട്ടില്‍, വൈബ്രേറ്ററുകളും ലൂബ്രിക്കന്റ് ട്യൂബുകളും ഒരു ലോഡ് ആയി ചിന്നിച്ചിതറിയത് കാണാമായിരുന്നു. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് അപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.

    ടുണീഷ്യയില്‍ മൂത്രാശയ രോഗം സംബന്ധിച്ച് അസ്വസ്ഥതകള്‍ കാരണം ചികിത്സ തേടിയ നാല്‍പത്തിയഞ്ചുകാരിയായ സ്ത്രീയുടെ ശരീരത്തില്‍ നിന്ന് സെക്‌സ് ടോയ് ആയി ഉപയോഗിച്ചിരുന്ന ഗ്ലാസ് ടംബ്ലര്‍ നീക്കം ചെയ്തതും വാര്‍ത്തയായിരുന്നു. ആശുപത്രിയില്‍ നടത്തിയ സ്‌കാനിങ്ങിലാണ് മൂത്രാശയത്തില്‍ ഗ്ലാസ് ടംബ്ലര്‍ കണ്ടെത്തുന്നത്.

    യൂറിനറി ഇന്‍ഫെക്ഷനുള്ള ചികിത്സയ്ക്കായാണ് യുവതി ആശുപത്രിയിലെത്തിയത്. എപ്പോഴും ടോയ്‌ലറ്റില്‍ പോകേണ്ടി വരുന്നതായി അവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ സ്‌കാനിങ്ങിലാണ് ഒരു ഗ്ലാസില്‍ പൊതിഞ്ഞ വലിയ മൂത്രാശയ കല്ല് പോലെ തോന്നിപ്പിക്കുന്ന വസ്തു കണ്ടെത്തിയത്. സ്ഫാക്സിലെ ഹബീബ് ബര്‍ഗുയിബ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയിലാണ് ഗ്ലാസ് ടംബ്ലര്‍ മൂത്രാശയത്തില്‍ നിന്ന് പുറത്തെടുക്കുന്നത്.

    നാല് വര്‍ഷത്തോളമായി ഇത് ഇവരുടെ മൂത്രാശയത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. താന്‍ മുന്‍പ് ഗ്ലാസ് സെക്‌സ് ടോയ് ആയി ഉപയോഗിച്ചിരുന്നതായി യുവതി സമ്മതിച്ചിരുന്നു. യോനിക്കു പകരം മൂത്രനാളിയില്‍ ഗ്ലാസ് ടംബ്ലര്‍ കയറ്റിയതായും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അബദ്ധവശാല്‍ ഗ്ലാസ് അകത്തേക്ക് കയറിപ്പോവുകയായിരുന്നു. എട്ട് സെന്റിമീറ്ററോളം വീതിയുണ്ടായിരുന്നു സെക്‌സ് ടോയ്ക്ക്.

    First published:

    Tags: Japan, Sex toys