മലപ്പുറം: എസ് എഫ് ഐ ദേശീയ പ്രസിഡന്‍റ് വി പി സാനു വിവാഹിതനാകുന്നു. ഫേസ്ബുക്കിലൂടെ വി പി സാനു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വധു ഗാഥ എം ദാസ് രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷക വിദ്യാർത്ഥിയാണ്. ഡിസംബർ 30നാണ് വിവാഹം.
എസ് എഫ് ഐ ദേശീയ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് ക്ഷണിക്കുന്ന രീതിയിലാണ് വിവാഹ ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. ഡിസംബർ 30ന് മലപ്പുറം വളാഞ്ചേരിയിലെ സാഗർ ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലു മണിക്കും എട്ടു മണിക്കുമിടയിലാണ് വിവാഹ ചടങ്ങുകൾ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ സി പി എം സ്ഥാനാർത്ഥി ആയിരുന്നു വി പി സാനു.
മലപ്പുറം വളാഞ്ചേരി മൂക്കിൽപീടിക സ്വദേശിയായ സാനു എസ് എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.