'ഇന്നലെ പോസ്റ്റിട്ടിട്ടും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പോലീസ് എന്തിനാണ് കാത്തിരിക്കുന്നത്?- ഷാഫി പറമ്പിൽ ചോദിക്കുന്നു

കേരളീയ പൊതുസമൂഹത്തിന്റെ അംഗീകാരം ഇത്തരം കാര്യങ്ങൾക്ക് ഒട്ടും ലഭിക്കില്ല എന്നറിഞ്ഞിട്ടും ബജ്‌റംഗ് ദൾ ഇത് നവമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശവും വ്യക്തമാണ്'

News18 Malayalam | news18-malayalam
Updated: May 25, 2020, 1:40 PM IST
'ഇന്നലെ പോസ്റ്റിട്ടിട്ടും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പോലീസ് എന്തിനാണ് കാത്തിരിക്കുന്നത്?- ഷാഫി പറമ്പിൽ ചോദിക്കുന്നു
Minnal Murali set
  • Share this:
തിരുവനന്തപുരം: ആലുവയിൽ സിനിമ സെറ്റ് തകർത്ത സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിഎൽ എംഎൽഎ. 'ഒരു സിനിമാ സെറ്റിനോടും പോലും തോന്നുന്ന അസഹിഷ്ണുത അവരുടെ മനസ്സിൽ കുത്തി നിറച്ചവർ ആഗ്രഹിക്കുന്നത് തന്നെയാണവർ ചെയ്യുന്നതും. കേരളീയ പൊതുസമൂഹത്തിന്റെ അംഗീകാരം ഇത്തരം കാര്യങ്ങൾക്ക് ഒട്ടും ലഭിക്കില്ല എന്നറിഞ്ഞിട്ടും ബജ്‌റംഗ് ദൾ ഇത് നവമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശവും വ്യക്തമാണ്'- ഷാഫി പറമ്പിൽ ഫേസ്ബുക്ക് പേജിൽ എഴുതി. 'ഇന്നലെ പോസ്റ്റിട്ടിട്ടും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പോലീസ് എന്തിനാണ് കാത്തിരിക്കുന്നത്?- ഷാഫി പറമ്പിൽ ചോദിക്കുന്നു.

ഷാഫി പറമ്പിൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

ഒരു സിനിമാ സെറ്റിനോടും പോലും തോന്നുന്ന അസഹിഷ്ണുത അവരുടെ മനസ്സിൽ കുത്തി നിറച്ചവർ ആഗ്രഹിക്കുന്നത് തന്നെയാണവർ ചെയ്യുന്നതും .
കേരളീയ പൊതുസമൂഹത്തിന്റെ അംഗീകാരം ഇത്തരം കാര്യങ്ങൾക്ക് ഒട്ടും ലഭിക്കില്ല എന്നറിഞ്ഞിട്ടും ബജ്‌റംഗ് ദൾ ഇത് നവമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശവും വ്യക്തമാണ് .
ഇത്തരം ചിന്തകൾ ഒരാളിലെങ്കിലും ഉണ്ടെങ്കിൽ, ആ എരിതീയ്യിൽ എണ്ണയൊഴിക്കുക എന്നത് തന്നെയാണത് .
സിനിമയുടെ സംവിധായകൻ പറയുന്നത് സെറ്റിടാനുള്ള അനുമതികളെല്ലാം ഉണ്ടായിരുന്നു എന്നാണ് . ഒരു കലാ സൃഷ്‌ടിക്ക് വേണ്ടിയുള്ള 2 വർഷത്തെ തയ്യാറെടുപ്പും അദ്ധ്വാനവും വിരലിലെണ്ണാവുന്നവരുടെ സങ്കുചിത ചിന്തകൾക്ക് മുന്നിൽ തകരുന്ന കാഴ്ച്ച കേരള മണ്ണിൽ അനുവദിക്കരുത് .
ഉത്തരവാദിത്വം ഏറ്റെടുത്തും ഈ കാടത്തത്തിന് നേതൃത്വം നൽകിയവനെ പ്രകീർത്തിച്ചും പോസ്റ്റിടാനുള്ള പ്രചോദനം എന്താണെന്ന് ആഭ്യന്തര വകുപ്പ് ആലോചിക്കണം .ഇന്നലെ പോസ്റ്റിട്ടിട്ടും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പോലീസ് എന്തിനാണ് കാത്തിരിക്കുന്നത് ?
TRENDING:സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു [NEWS]കൊല്ലാൻ കരിമൂർഖനെ കൊണ്ടുവന്ന ജാർ കണ്ടെടുത്തു; സൂരജിനെ തെളിവെടുക്കാനെത്തിച്ചപ്പോൾ ഉത്രയുടെ വീട്ടിൽ വൈകാരികരംഗങ്ങൾ [NEWS]ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]
കേരളം ഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറി പ്രസംഗിക്കുന്ന വേദിക്കരികിൽ ബോംബ് പൊട്ടിച്ചിട്ടും ഇന്ന് വരെ ആരെയും അറസ്റ്റ്‌ ചെയ്തിട്ടില്ല . പിന്നെയല്ലേ സിനിമാ സെറ്റ് എന്ന് ഇവർക്ക് തോന്നാതിരിക്കാനുള്ള ഉത്തരവാദിത്വം പോലീസിനുണ്ട് .
വഴുക്കലിൽ വടി കുത്തിയ പോലെയാവരുത് ,മാതൃകാപരമായിരിക്കണം പോലീസിന്റെ നടപടി .
ഇമ്മാതിരി അസഹിഷ്ണുത പ്രകടനത്തിനും വിദ്വേഷ പ്രചാരണത്തിനും തടയിടുന്ന വിധത്തിൽ പോലീസ് ശ്കതമായി തന്നെ ആക്ട് ചെയ്യണം .
മിന്നൽ മുരളി ടീമിന് എല്ലാ പിന്തുണയും യൂത്ത് കോൺഗ്രസ്സിന്റെ ഭാഗത്തു നിന്നുണ്ടാവും .
First published: May 25, 2020, 1:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading