നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • തൊഴിലില്ലായ്മ മുതൽ പ്രണയനൈരാശ്യം വരെ: ആരാധകരുടെ ചോദ്യങ്ങൾക്ക് രസകരമായ മറുപടികളുമായി ഷാരൂഖ് ഖാൻ

  തൊഴിലില്ലായ്മ മുതൽ പ്രണയനൈരാശ്യം വരെ: ആരാധകരുടെ ചോദ്യങ്ങൾക്ക് രസകരമായ മറുപടികളുമായി ഷാരൂഖ് ഖാൻ

  തന്റെ അച്ഛൻ താജ് മുഹമ്മദ് ഖാൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്ന വാക്കുകളെക്കുറിച്ച് താരം പലയിടത്തായി പരാമർശിച്ചിട്ടുണ്ട്.

  sharukh khan

  sharukh khan

  • Share this:
   ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ സിനിമാമേഖലയിൽ കടന്നു വന്നിട്ട് ഇന്ന് 29 വർഷം പൂർത്തിയാവുകയാണ്. ഈ സവിശേഷ ദിനത്തിൽ തന്റെ സന്തോഷം ആരാധകരുമായി പങ്കു വെയ്ക്കാൻ തിരക്കിട്ട ജീവിതത്തിനിടയിൽ നിന്ന് താരം അൽപ്പം സമയം നീക്കിവെച്ചു. 55 വയസുകാരനായ കിങ് ഖാൻ #AskSRK എന്ന പേരിൽ ആരാധകരുമായി ട്വിറ്ററിൽ സംവദിക്കുകയായിരുന്നു. ആരാധകരുടെ നിരവധി ചോദ്യങ്ങൾക്കാണ് ഷാരൂഖ് ഖാൻ ഉത്തരം നൽകിയത്. പ്രണയനൈരാശ്യത്തെ നേരിടേണ്ട വിധം മുതൽ തൊഴിലില്ലായ്മ വരെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അനേകം ട്വീറ്റുകളാണ് ഈ സെഷന്റെ ഭാഗമായി ആരാധകർ പോസ്റ്റ് ചെയ്തത്.

   രാജ്യത്ത് വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയെ പരാമർശിച്ചു കൊണ്ടുള്ളതായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 'ഞങ്ങളെപ്പോലെ താങ്കളും തൊഴിൽരഹിതനായോ സർ?' എന്നാണ് അദ്ദേഹം ഷാരൂഖിനോട് ചോദിച്ചത്. 'ജോ കുച്ച് നഹി കർത്തെ... വോ' എന്നാണ് താരം ആ ചോദ്യത്തിന് മറുപടി നൽകിയത്. ഷാരൂഖ് ഖാനെ നന്നായി അറിയാവുന്നവർക്ക് അതിലൂടെ അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് മനസിലാകും.

   തന്റെ അച്ഛൻ താജ് മുഹമ്മദ് ഖാൻ ഇടയ്ക്കിടെ പറയാറുണ്ടായിരുന്ന വാക്കുകളെക്കുറിച്ച് താരം പലയിടത്തായി പരാമർശിച്ചിട്ടുണ്ട്. 'ഒന്നും ചെയ്യാതിരിക്കുന്ന ആളുകൾ അസാധാരണമായ എന്തെങ്കിലും ചെയ്യും' എന്നതായിരുന്നു ആ വാക്കുകൾ. ഈ വാക്കുകളെയാണ് അപൂർണമായ ആ ട്വീറ്റിലൂടെ ഷാരൂഖ് ഖാൻ ഓർമിപ്പിക്കുന്നത്. ഉറുദു കവിയായ ദഗ് ദഹ്ലവിയുടെ വരികളാണ് ഇവ. ജീവിതത്തെക്കുറിച്ച് പ്രതീക്ഷാനിർഭരമായ ഉൾക്കാഴ്ച വേണമെന്നാണ് ഈ വാക്കുകളെ അനുസ്മരിച്ചു കൊണ്ട് താരം പറയാതെ പറയുന്നത്.

   കോവിഡ് കേസുകൾ വർദ്ധിക്കുന്നു; വീണ്ടും മാസ്ക് ധരിക്കൽ നിർബന്ധിതമാക്കി ഇസ്രായേൽ

   ബോളിവുഡിൽ പ്രണയത്തിന്റെ രാജാവായാണ് ഷാരൂഖ് ഖാൻ അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ മറ്റൊരു ആരാധകന്റെ സംശയം പ്രണയനൈരാശ്യത്തെക്കുറിച്ച് ഉള്ളതായിരുന്നു. തനിക്ക് അടുത്തിടെ പ്രണയനൈരാശ്യത്തെ തുടർന്ന് ഹൃദയഭേദകമായ അനുഭവത്തിലൂടെ കടന്നുപോകേണ്ടി വന്നു എന്നും ഇതിനെ എങ്ങനെ മറികടക്കാം എന്നുമായിരുന്നു ആ ചോദ്യം.

   Jo kuch nahi karte….woh… https://t.co/kQl4jbdQ5v   വിഷമത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും അതിലൂടെ കൂടുതൽ കരുത്ത് നേടിയെടുക്കണമെന്നുമാണ് താരം ഈ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

   You can never overcome it….keep it as a memory and learn from the sadness will make u stronger https://t.co/lNuCcQlcek   'നിങ്ങൾക്ക് ഈ അവസ്ഥ ഒരിക്കലും മറികടക്കാൻ കഴിയില്ല. അതൊരു ഓർമയായി എക്കാലവും സൂക്ഷിക്കുക. വിഷമങ്ങളിൽ നിന്നും പഠിക്കുന്ന പാഠങ്ങൾ നിങ്ങളെ കൂടുതൽ കരുത്തനാക്കി മാറ്റും' - അദ്ദേഹം മറുപടിയായി ട്വീറ്റ് ചെയ്തു.

   'ആം ആദ്മി': പ്രമേഹരോഗികൾക്ക് മിതമായ നിരക്കിൽ പഞ്ചസാരരഹിത മാമ്പഴവുമായി പാകിസ്ഥാനി കർഷകൻ

   ഷാരൂഖ് ഖാൻ ഇടയ്ക്കിടെ ട്വിറ്ററിൽ ആരാധകരുമായി സംവദിക്കാറുണ്ട്. രാജ് കൻവാറിന്റെ 'ദീവാന' എന്ന സിനിമയിലൂടെ 1992-ലാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് 'ദിൽവാലെ ദുൽഹനിയ ലേ ജായേങ്കെ', 'കുച്ച് കുച്ച് ഹോത്താ ഹേ', 'സ്വദേശ്', 'കൽ ഹോ ന ഹോ', 'മൈ നെയിം ഈസ് ഖാൻ' എന്നിങ്ങനെ നിരവധി ചിത്രങ്ങളിലെ അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ ഷാരൂഖ് ജനഹൃദയങ്ങളിൽ ഇടം നേടി. തന്റെ അടുത്ത ചിത്രമായ 'പത്താന്' വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോൾ.
   Published by:Joys Joy
   First published:
   )}