HOME /NEWS /Buzz / Shah Rukh Khan | ഷാരൂഖ് ഖാനെ കുടയ്ക്കുള്ളിൽ 'ഒളിപ്പിച്ച്' എയർപോർട്ടിന് പുറത്തിറക്കി; വീഡിയോ വൈറൽ

Shah Rukh Khan | ഷാരൂഖ് ഖാനെ കുടയ്ക്കുള്ളിൽ 'ഒളിപ്പിച്ച്' എയർപോർട്ടിന് പുറത്തിറക്കി; വീഡിയോ വൈറൽ

വൈറൽ വീഡിയോയിലെ ദൃശ്യം

വൈറൽ വീഡിയോയിലെ ദൃശ്യം

Shah Rukh Khan hidden behind an umbrella in a viral video | കുട കൊണ്ട് മറച്ചു പിടിച്ച് താരം എയർപ്പോർട്ടിന് പുറത്തേക്ക്. വീഡിയോ വൈറൽ

  • Share this:

    ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ (Shah Rukh Khan) ഞായറാഴ്ച ഡൽഹിയിൽ നിന്ന് മുംബൈയിൽ എത്തുന്ന വീഡിയോ (viral video) സോഷ്യൽ മീഡിയയിൽ (social media) തരംഗമാവുന്നു. നഗരത്തിൽ വിമാനമിറങ്ങിയ താരത്തെ സ്വകാര്യ വിമാനത്താവളത്തിൽ വച്ചാണ് പാപ്പരാസികൾ ക്യാമറയിൽ പതിപ്പിച്ചത്.

    കറുത്ത കുട കൊണ്ട് മറച്ച്‌ തന്റെ കാറിലേക്ക് പ്രവേശിച്ച ഷാരൂഖിന്റെ മുഖം ക്യാമറയിൽ പതിഞ്ഞില്ല. ബോളിവുഡ് പാപ്പരാസി വീരൽ ഭയാനി ഇൻസ്റ്റഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, താരത്തിന്റെ അംഗരക്ഷകർ അദ്ദേഹത്തെ കുട കൊണ്ട് മൂടി കാറിലേക്ക് കൊണ്ടുപോകുന്നതു കാണാം. മറ്റ് രണ്ട് പേർ ഷാരൂഖിനെ അനുഗമിക്കുന്നുണ്ട്.

    വീഡിയോ പങ്കിട്ടുകൊണ്ട് വീരൽ കുറിച്ച ക്യാപ്‌ഷൻ ഇതാണ്. “ടീം #ഷാരൂഖ്ഖാൻ ഡൽഹിയിൽ നിന്ന് ഏറ്റവും നിഗൂഢമായ രീതിയിൽ തിരിച്ചെത്തി. അദ്ദേഹത്തിന്റെ സ്വകാര്യ വിമാനം ഇറങ്ങിയ കലിന എയർപോർട്ടിൽ നിന്നുള്ള ദൃശ്യം."

    അതേസമയം, കുടക്കീഴിൽ ഒളിച്ചത് ഷാരൂഖ് ഖാനാണോ അതോ മുഖത്തിന്റെ ഒരു ഭാഗവും കാണാത്തതിനാൽ കുടുംബത്തിൽ നിന്നുള്ള മറ്റാരെങ്കിലുമാണോയെന്നും സംശയമുണ്ട്. (വീഡിയോ ചുവടെ)


    അതേസമയം, ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് ശേഷം ആദ്യമായി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ വെള്ളിയാഴ്ച നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് (എൻസിബി) മുമ്പാകെ ഹാജരായി.

    നേരത്തെ, ഒക്ടോബർ 30 ന്, 29 ദിവസത്തെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച്, ഒടുവിൽ ആര്യൻ ആർതർ റോഡ് സെൻട്രൽ ജയിലിൽ നിന്ന് (ARCJ) പുറത്തിറങ്ങിയിരുന്നു. ആര്യൻ ഖാന്റെ ജാമ്യ നടപടികൾ പൂർത്തിയാക്കാൻ നടി ജൂഹി ചൗള പ്രത്യേക എൻഡിപിഎസ് കോടതിയിൽ ഹാജരായിരുന്നു.

    ആര്യന് ജാമ്യം അനുവദിച്ച ജസ്റ്റിസ് നിതിൻ സാംബ്രെ മോചിപ്പിക്കുന്നതിന് മുമ്പ് 14 വ്യവസ്ഥകൾ ചുമത്തിയിരുന്നു. അതിലൊന്ന്, എല്ലാ വെള്ളിയാഴ്ചയും രാവിലെ 11 നും ഉച്ചയ്ക്ക് 2 നും ഇടയിൽ എൻസിബി ഓഫീസിൽ ഹാജർ രേഖപ്പെടുത്തണം, കൂടാതെ വിളിച്ചാൽ അവിടെ പോകണം.

    ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർക്കൊപ്പം 'പത്താൻ' എന്ന ചിത്രത്തിലാണ് അടുത്തതായി ഷാരൂഖ് അഭിനയിക്കുന്നത്. ആറ്റ്‌ലിയുടെ ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

    Summary: On Sunday, Bollywood superstar Shah Rukh Khan was clicked arriving at Mumbai from Delhi. The paparazzi captured the star at his private airport as he landed in the city. However, the shutterbugs couldn’t get a glimpse of the actor as he entered his car covered by a black umbrella

    First published:

    Tags: Shah Rukh Khan, Viral video