HOME » NEWS » Buzz » SHAH RUKH KHAN S REPLY TO FAN ASKING HOW TO WIN OVER GIRLS

എങ്ങനെ പെൺകുട്ടികളെ ‘വളയ്ക്കാം’ എന്ന് ചോദിച്ച ആരാധകന് ഷാറൂഖ് ഖാൻ കൊടുത്ത മറുപടി കാണാം

ചോദ്യത്തിന് ഉത്തരമായി വളരെ മാന്യമായാണ് ഷാറുഖ്ഖാൻ മറുപടി പറഞ്ഞത്. ഒരു സ്ത്രീയെ കുറിച്ച് സംസാരിക്കുമ്പോൾ ‘പടാനാ’ എന്ന വാക്ക് ഉപയോഗിക്കാതെ തുടങ്ങണം ആദ്യം എന്ന് പറഞ്ഞ ഷാറൂഖ് സ്ത്രീകളോട് കൂടുതൽ മാന്യമായും ബഹുമാനത്തോടെയും പെരുമാറണം എന്നു കൂടി ഉപദേശിച്ചു.

News18 Malayalam | news18-malayalam
Updated: April 2, 2021, 2:42 PM IST
എങ്ങനെ പെൺകുട്ടികളെ ‘വളയ്ക്കാം’ എന്ന് ചോദിച്ച ആരാധകന് ഷാറൂഖ് ഖാൻ കൊടുത്ത മറുപടി കാണാം
ഷാരുഖ് ഖാൻ
  • Share this:
ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ തന്റെ ആരാധകരുമായി സംവേദിക്കാൻ വേണ്ടി നടത്തുന്ന പരിപാടിയാണ് #AskSRK. താരത്തോട് എന്തു കാര്യവും ചോദിക്കാ൯ പറ്റുന്ന ഈ ഓണ്‍ലൈന്‍ പരിപാടിയുടെ പുതിയ സെഷ൯ കഴിഞ്ഞ ബുധനാഴ്ച ട്വിറ്ററിൽ നടത്തിയിരുന്നു. പതിവുപോലെ നിരവധി ചോദ്യങ്ങളാണ് ആരാധകരിൽ നിന്ന് താരത്തിനു ലഭിച്ചത്. ആകാശത്തിനു ചുവട്ടിലെ ഏതു വിഷയം സംബന്ധിച്ചുമുള്ള ചോദ്യങ്ങളും താരത്തിന്റെ പ്രതികരണങ്ങളും കണ്ട് ഏറെ സന്തോഷവാന്മാരായിരുന്നു ഇന്റർനെറ്റ് ഉപയോക്താക്കൾ.

കിങ് ഖാന്റെ വരാനിരിക്കുന്ന സിനിമ, കൊൽക്കത്ത നെറ്റ് റൈഡേസ് എന്നിവയെ കുറിച്ചും മറ്റുമായി നിരവധി ചോദ്യങ്ങളാണ് താരം അഭിമുഖീകരിച്ചത്. എന്നാൽ, ഒരു ആരാധകൻ തനിക്ക് കാമുകിയെ കണ്ടെത്താൻ ഒന്നു രണ്ട് പോടിക്കൈകൾ പറഞ്ഞു തരുമോ എന്ന ചോദിച്ചു. എങ്ങനെ സ്ത്രീകളെ വളയ്ക്കാം എന്നായിരുന്നു @ALBELLA_SRKMSD എന്ന ട്വിറ്റർ ഉപയോക്താവ് താരത്തോട് ചോദിച്ചത്. “ലഡ്കി പടാനേ കേലിയേ ഏക് ദോ ടിപ്സ് ദേ ദോ. (പെണ് കുട്ടികളെ വളക്കാ൯ ഒന്നു രണ്ട് ടിപ്സ് പറഞ്ഞു തരൂ) എന്നാണ് ഹിന്ദിയിൽ ആരാധക൯ ചോദിച്ച ചോദ്യം.

ചോദ്യത്തിന് ഉത്തരമായി വളരെ മാന്യമായാണ് ഷാറുഖ്ഖാൻ മറുപടി പറഞ്ഞത്. ഒരു സ്ത്രീയെ കുറിച്ച് സംസാരിക്കുമ്പോൾ ‘പടാനാ’ എന്ന വാക്ക് ഉപയോഗിക്കാതെ തുടങ്ങണം ആദ്യം എന്ന് പറഞ്ഞ ഷാറൂഖ് സ്ത്രീകളോട് കൂടുതൽ മാന്യമായും ബഹുമാനത്തോടെയും പെരുമാറണം എന്നു കൂടി ഉപദേശിച്ചു.ഷാറൂഖ് ഖാന്റെ മറുപടിക്ക് നിരവധി പ്രതികരണങ്ങളാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഇത്രയും പ്രധാനപ്പെട്ട ഒരു ചോദ്യത്തെ വളരെ പക്വമായ രീതിയിൽ നേരിട്ട ഷാറൂഖ് ഖാനെ പുകഴ്ത്തുകയാണ് ആരാധകലോകം. സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്ന് താരത്തേക്കാൾ കൂടുതൽ മറ്റാർക്കാണ് അറിയുക എന്ന് അവർ ചോദിക്കുന്നു.

Also Read- മൂർഖൻ പാമ്പിന്‍റെ മുട്ടകൾ വിരിഞ്ഞു; വനംവകുപ്പ് ഓഫീസിൽ 35 പാമ്പിൻ കുഞ്ഞുങ്ങൾ!

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി സിനിമ ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്ന താരം സ്ക്രീനിനു  പുറത്തും വളരെ വാചാലനാണ്. അഭിമുഖങ്ങളിലും അവാർഡ് പരിപാടികളിലും വളരെ വ്യക്തമായ രീതിയിൽ സംസാരിക്കുന്ന ഷാരൂഖ് ഖാനെ ഇതാണ് സിനിമാ വ്യവസായത്തിലെ മറ്റു താരങ്ങളെക്കാൾ കൂടുതൽ വ്യത്യസ്തനാക്കുന്നത്.സമൂഹമാധ്യമങ്ങളിൽ താരത്തിനെതിരെ രസകരമായ പ്രതികരണങ്ങൾ പലപ്പോഴും ആളുകളിൽ ചിരി പരത്തുകയും വാർത്തകളിൽ ഇടം പിടിക്കാറും ഉണ്ട്. രണ്ട് വർഷം മുമ്പ് ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയായ സാർത്ഥക് എന്ന ആൾ തന്റെ  കാമുകിയെ വശീകരിക്കാൻ ടിപ്സ് ചോദിച്ചു ഷാരൂഖ് ഖാന് ട്വീറ്റ് ചെയ്തിരുന്നു. അന്ന് താരം മറുപടി കൊടുത്തത് ഇങ്ങനെയാണ്: ഞാ൯ ഞാനവളോട് ചോദിക്കുകയാണെങ്കിൽ അവൾ നിന്റെ കൂടെ വരികയില്ല.

എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം കാമുകി തന്റെ പ്രണയാഭ്യർഥന സ്വീകരിച്ചു എന്നു പറഞ്ഞു കൊണ്ട് സാർത്ഥക് ട്വീറ്റ് ചെയ്തിരുന്നു. അതേസമയം അവളോട് മാന്യതയോടെയും സ്നേഹത്തോടെയും അഭിമാനത്തോടെയും കൂടി പെരുമാറണമെന്ന് താരം ഉപദേശിച്ചു. അല്പം തമാശ കൂടി ആവാമെന്നും താരം കൂട്ടിച്ചേർത്തു.

പഠാ൯ എന്ന സിനിമയുമായി ബിഗ് സ്ക്രീനിൽ തിരിച്ചെത്തുകയാണ് സൂപ്പർ താരം ഷാരൂഖ്. ഒരു രഹസ്യാന്വേഷണ ഏജന്റിന്റെ റോളിലാണ് താരം എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Published by: Rajesh V
First published: April 2, 2021, 2:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories