ശ്രീനഗറിൽ നിന്ന് വിമാനത്തിൽ കയറാൻ പോകവേ ഷാരൂഖ് ഖാനെ വളഞ്ഞ് സഹയാത്രികർ. വിമാനത്താവളത്തിൽ നിന്നും പുറത്തുകടക്കാൻ അദ്ദേഹം നന്നേ പാടുപെട്ടു. വൈറൽ വീഡിയോയിൽ, സെൽഫിയെടുക്കാൻ ശ്രമിക്കുന്ന ആരാധക വൃന്ദം ഷാരൂഖിനെ ചുറ്റുന്നത് കാണാം. ഷാരൂഖ് തന്റെ വഴി കണ്ടെത്തി ആൾക്കൂട്ടത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ചപ്പോൾ, ഒരു സെൽഫിയെടുക്കാതെ പോകാൻ ആരാധകർക്ക് മനസ്സുവന്നില്ല.
ഷാരൂഖ് കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചിരുന്നു. ഓൺലൈനിൽ പുറത്തുവന്ന ഏതാനും ചിത്രങ്ങളിൽ ഷാരൂഖ് ബോംബർ ജാക്കറ്റും ധരിച്ചതായി കാണാം. ഡങ്കിയുടെ ഒരു ഷെഡ്യൂളിന്റെ ചിത്രീകരണത്തിനായാണ് ഷാരൂഖ് കശ്മീരിലെത്തിയത്. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തപ്‌സി പന്നുവും നായികയാകുന്നു.
ഗ്രേറ്റർ കാശ്മീർ റിപ്പോർട്ട് അനുസരിച്ച്, സെൻട്രൽ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ പ്രശസ്തമായ റിസോർട്ടായ സോനാമാർഗിൽ രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രംഗങ്ങൾ ചിത്രീകരിച്ചു. “സോനാമാർഗിൽ ഷെഡ്യൂൾ ചെയ്തിരുന്ന സിനിമയുടെ ഒരു ഭാഗത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി സംഘം ശ്രീനഗറിലേക്ക് മടങ്ങുകയാണ്. ഒരു ഗാനത്തിന്റെ ചില ഭാംഗങ്ങൾ തെക്കൻ കശ്മീരിൽ ചിത്രീകരിക്കാൻ സാധ്യതയുണ്ട്,” എന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ചിത്രത്തിന്റെ ഒരു ഭാഗം ദൽ തടാകത്തിലും ചിത്രീകരിച്ചതായി പറയപ്പെടുന്നു.
SRK fan frenzy at Srinagar Airport 🔥#ShahRukhKhan𓀠 #SRK𓃵 #Dunki #Jawan pic.twitter.com/umsKWWRdA6
— SRK’s Vasim (@iamvasimt) April 28, 2023
കാനഡയിലേക്ക് കുടിയേറുന്ന ഒരു പഞ്ചാബി ബാലനെക്കുറിച്ചാണ് ഡങ്കി പറയുന്നത്. അതിർത്തി കടന്നുള്ള കുടിയേറ്റമാണ് ഈ സിനിമയുടെ പ്രമേയമെന്നാണ് സൂചന. 2023 ഡിസംബർ 22 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടിരിക്കുന്നു. സംവിധായകൻ രാജ്കുമാർ ഹിരാനിയുമായും ബോളിവുഡ് നടി തപ്‌സി പന്നുവുമായുള്ള ഷാരൂഖിന്റെ ആദ്യ കൂട്ടുകെട്ടാണിത്. വിക്കി കൗശൽ ചിത്രത്തിൽ ഉണ്ടെന്നും വാർത്തകളുണ്ട്. ഷാരൂഖിന് അടുത്തതായി ജവാനും റിലീസ് ചെയ്യാനുണ്ട്.
Summary: Shah Rukh Khan surrounded by fans at Srinagar airport for taking selfies as he was about to take an exit. SRK was shooting for Rajkumar Hirani movie
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.