• HOME
 • »
 • NEWS
 • »
 • buzz
 • »
 • മത്സരാര്‍ഥികളുടെ കവിളില്‍ കടിച്ചതിന് വിമര്‍ശനവുമായി എത്തിയവര്‍ക്ക് അമ്മയുടെ കവിളില്‍ കടിച്ച് മറുപടി

മത്സരാര്‍ഥികളുടെ കവിളില്‍ കടിച്ചതിന് വിമര്‍ശനവുമായി എത്തിയവര്‍ക്ക് അമ്മയുടെ കവിളില്‍ കടിച്ച് മറുപടി

കവിളില്‍ കടിച്ചതിന് തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷംന കാസിം

 • Last Updated :
 • Share this:
  തെലുങ്ക് ടെലിവിഷന്‍ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായ നടി ഷംന കാസിം  മത്സരാര്‍ഛികളുടെ കവിളില്‍ കടിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. നിരവധി പേരാണ് ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഷംന കാസിം.

  'നിങ്ങളെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്‌നമാണ്' എന്നാണ് ഷംനയുടെ മറുപടി. അമ്മയുടെ കവിളില്‍ കടിക്കുന്നതിന്റെ ഒരു ചിത്രത്തിനോടൊപ്പമാണ് താരം ഈ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്.

  തെലുങ്ക് ചാനലായ ഇ ടിവിയിലെ 'ധീ' എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലായിരുന്നു സംഭവം. ഷോയില്‍ നല്ല പ്രകടനം കാഴ്ചവെച്ച മത്സരാര്‍ത്ഥിയെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയുമാണ് നടി ചെയ്തത്. മത്സരാര്‍ഥികളായ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കവിളില്‍ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.  ഈ വീഡിയോയ്ക്ക് വലിയ പ്രചാരമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. എന്നാല്‍ ഇതിനെതിരെ വിമര്‍ശനവും ശക്തമായിരുന്നു. ഒരു റിയാലിറ്റി ഷോ വേദിയില്‍ വിധികര്‍ത്താവ് ഇങ്ങനെ പെരുമാറുന്നത് കുറച്ച് കടന്നുപോയെന്നാണ് വിമര്‍ശനം ഉയരുന്നത്. ടെലിവിഷന്‍ റേറ്റിങ് പോയിന്റിന് വേണ്ടിയുള്ള ഒരു ഗിമ്മിക്കാണെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടിരുന്നു.

  2004 ലാണ് ഷംന സിനിമയിലെത്തിയത്. തുടക്കത്തില്‍ മലയാള സിനിമകളില്‍ അഭിനയിച്ചു. അതിനു ശേഷം തെലുങ്ക്, തമിഴ് സിനിമകളില്‍ നിന്ന് അവര്‍ക്ക് ഓഫറുകള്‍ വന്നു. കന്നഡയില്‍ 'ജോഷ്' എന്ന ചിത്രത്തിലൂടെയാണ് അവര്‍ അരങ്ങേറ്റം കുറിച്ചത്.

  Also Read - നന്നായി പെർഫോം ചെയ്ത മത്സരാർത്ഥിക്ക് ചുംബനം; കവിളിൽ കടിച്ചു; നടി ഷംന കാസിമിനെതിരെ വിമർശനം

  ധ്യാൻ ശ്രീനിവാസന്റെ 'വീകം'; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

  അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാം നിർമ്മിക്കുന്ന ചലച്ചിത്രം 'വീകം' ടൈറ്റിൽ പോസ്റ്റർ കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും ഉണ്ണി മുകുന്ദനും ചേർന്ന് പുറത്തിറക്കി.

  കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'വീകം'. ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ഷീലു അബ്രഹാം, അജു വർഗീസ്, ദിനേശ് പ്രഭാകർ, ഡെയിൻ ഡേവിസ്, ഡയാന ഹമീദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

  ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണവും വില്ല്യം ഫ്രാൻസിസ് സംഗീതവും ഹരീഷ് മോഹൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രത്തിന്റെ ഫിനാൻസ് കൺട്രോൾ അമീർ കൊച്ചിനും പ്രൊജക്റ്റ് ഡിസൈൻ ജിത്ത് പിറപ്പിൻകോടും മീഡിയ മാർക്കറ്റിങ് അരുൺ പൂക്കാടനും നിർവഹിക്കുന്നു.

  ഫാമിലി ത്രില്ലർ ആയി അണിയിച്ചൊരുക്കുന്ന ചിത്രം ഒക്ടോബറിൽ ഷൂട്ടിങ് ആരംഭിക്കും.

  പൃഥ്വിരാജ്, ജോജു ജോർജ്ജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അബാം മൂവീസിലെ തന്നെ ചിത്രമായ സ്റ്റാർ റിലീസിന് ഒരുങ്ങുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ തിയേറ്ററുകൾ തുറന്നാൽ ആദ്യം റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന സിനിമയാണ് 'സ്റ്റാർ'.
  Published by:Karthika M
  First published: