പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനത കർഫ്യൂവിനെ പരിഹസിച്ച് ശശി തരൂർ എംപി. ട്വിറ്ററിൽ മലയാള സിനിമയിലെ ഒരു പാത്രമടി ഗാനരംഗത്തിനൊപ്പം 'ഗോ കൊറോണ ഗോ' എന്ന ശബ്ദം നൽകിക്കൊണ്ടാണ് തരൂരിന്റെ പരിഹാസം.
ജനത കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അവശ്യ സേവനങ്ങൾ നൽകുന്നവർക്ക് നന്ദി അറിയിക്കണമെന്നും ഇതിനായി അഞ്ച് മിനിറ്റ് കയ്യടിച്ചും പ്ലേറ്റുകൾ തമ്മിലടിച്ചും നന്ദി പ്രകടിപ്പിക്കണമെന്നും മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിനെയാണ് തരൂർ പരിഹസിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർ ചെയ്യുന്നതിന് മുമ്പ് മലയാളികൾ എന്തും ചെയ്യുമെന്നും ഞങ്ങൾക്ക് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിവരെ കാത്തിരിക്കാൻ കഴിയില്ലെന്നും വീഡിയോയ്ക്കൊപ്പം തരൂർ ട്വിറ്ററില്‍ വ്യക്തമാക്കുന്നു.
2007ൽ പുറത്തിറങ്ങിയ മായാവി എന്ന മമ്മൂട്ടി ചിത്രത്തിലെ 'സ്നേഹം തേനല്ല' എന്ന ഗാനത്തിന്റെ രംഗങ്ങളാണ് തരൂർ ഉപയോഗിച്ചിരിക്കുന്നത്. ജയിലിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനരംഗത്തിൽ മമ്മൂട്ടി, മനോജ് കെ ജയൻ, മാമ്മുക്കോയ തുടങ്ങിയവരുൾപ്പെടുന്ന ചിത്രത്തിലെ ജയിൽപ്പുള്ളികൾ പാട്ടിന് പാത്രത്തിൽ താളംപിടിക്കുന്നതാണ് രംഗം. ഇതിനൊപ്പം കൊറോണാ ഗോ കൊറോണാ ഗോ, ഗോ കൊറോണ ഗോ എന്ന ശബ്ദം നൽകിയാണ് തരൂർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
You may also like:COVID 19| ജനതാ കര്‍ഫ്യൂവിന് പിന്തുണ; ഞായറാഴ്ച സംസ്ഥാനത്ത് ബസ് സര്‍വീസ് ഇല്ല
[NEWS]കോവിഡ്: കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി തമിഴ്നാട്
[PHOTO]COVID 19| ലക്ഷണങ്ങളുമായി പോയാലും ചികിത്സിക്കുന്നില്ല; മലേഷ്യയിൽ കുടുങ്ങി മലയാളി വിദ്യാർത്ഥികൾ
[NEWS]രാജ്യത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് 19 പ്രതിസന്ധിയെ കുറിച്ച് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം മാർച്ച് 22 ന് രാവിലെ 7 മുതൽ രാത്രി 9 വരെ എല്ലാവരോടും ജനത കർഫ്യൂ ആചരിക്കാൻ ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി നിരവധി പ്രമുഖരാണ് രംഗത്തെത്തിയിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.