ലോക്സഭയിലെ(Loksabha എംപിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂര്‍ എംപി(Shashi Tharoor). ആറു വനിതാ എംപിമാരുടെ നടുവില്‍ നില്ക്കുന്ന ചിത്രമാണ് ശശി തരൂര്‍ പങ്കുവെച്ചിരിക്കുന്നത്. 'ആരു പറഞ്ഞു ലോക്സഭ ജോലി ചെയ്യാന്‍ ആകര്‍ഷകമായ സ്ഥലമില്ലെന്ന്' എന്നായിരുന്നു ചിത്രത്തിന് അദ്ദേഹം നല്കിയ തലക്കെട്ട്.
ചിത്ര ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വനിതാ എംപിമാര്‍ മുന്‍കൈയ്യെടുത്ത് തമാശയായി എടുത്ത ചിത്രമാണെന്നും അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പങ്കിട്ടതെന്നും ശശി തരൂര്‍ പറയുന്നു. ഈ ചിത്രം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ജോലി സ്ഥലത്തെ സൗഹൃദത്തിന്റെ ഭാഗമായതിനാല്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.
എംപിമാരായ സുപ്രിയ സുലേ, പ്രണീത് കൗര്‍, തമിഴാച്ച് തങ്കപാണ്ഡ്യന്‍, നുസ്രത് ജഹാന്, മിമി ചക്രബര്‍ത്തി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
'കങ്കണ ചരിത്രം വായിക്കണം'; സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് ശശി തരൂര്‍
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് ശശി തരൂര്‍. കങ്കണയുടെ പരാമര്‍ശങ്ങള്‍ വിഡ്ഢിത്തമാണെന്നാണ് ശശി തരൂര്‍ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്.
കങ്കണ കുറച്ച് ചരിത്രം വായിക്കേണ്ടതുണ്ട്. നിങ്ങളുടെ നിയമം അനീതി നിറഞ്ഞതായതിനാല്‍ അത് ഞാന്‍ ലംഘിക്കുകയാണെന്നാണ് ബ്രിട്ടീഷുകാരോട് പറഞ്ഞ മഹാത്മാഗാന്ധി സ്നാതന്ത്ര്യത്തിനായി അവരോട് യാചിച്ചു എന്നാണ് കങ്കണ വിശ്വസിക്കുന്നതെങ്കില്‍ അവര്‍ക്ക് ഇക്കാര്യങ്ങളെ കുറിച്ചൊന്നും ഒരു ധാരണയും ഇല്ലെന്നാണ് തോന്നുന്നത് എന്ന് തരൂര്‍ പറഞ്ഞു.
'എന്നെ ശിക്ഷിക്കണമെങ്കില്‍ ശിക്ഷിച്ചോളു, ഞാനാ ശിക്ഷ സ്വീകരിക്കാം' എന്ന് പറഞ്ഞത് ഒരു യാചകന്റെ ഭാഷയാണോ എന്ന് തരൂര്‍ ചോദിച്ചു.
ടൈംസ് നൗ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന.'1947 ല്‍ നമുക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല, ഭിക്ഷയായിരുന്നു, 2014 ലാണ് നമുക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത്', കങ്കണ പറഞ്ഞു.
ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും കങ്കണയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ചവരെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് കങ്കണയുടേതെന്നും നടി മാപ്പ് പറയണമെന്നുമാണ് ഇതിനെതിരെ നിരവധി പേര് പ്രതികരിച്ചത്.
വരാനിരിക്കുന്ന തേജസ് എന്ന ചിത്രത്തിനായി ആന്‍ഡമാന്‍ ദ്വീപിലെ വീര്‍ സവര്‍ക്കര്‍ കഴിഞ്ഞിരുന്ന സെല്‍ കങ്കണ അടുത്തിടെ സന്ദര്‍ശിച്ചിരുന്നു. ചരിത്രം എഴുതിയ ആളുകള്‍ ആ ഭാഗം ഒഴിവാക്കിയെന്നും വ്യാജ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്തിന്റെ മനഃസാക്ഷിയെ കനത്ത അബോധാവസ്ഥയിലേക്ക് തള്ളിവിട്ടെന്നും സന്ദര്‍ശനത്തിന് ശേഷം താരം പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.