• HOME
  • »
  • NEWS
  • »
  • buzz
  • »
  • Shashi Tharoor | ചർച്ചക്കിടെ സുപ്രിയ എന്തോ പറഞ്ഞു...തരൂരിന് നാണം വന്നു, സംഭവം ലോക്‌സഭയില്‍; വൈറലായി വീഡിയോ

Shashi Tharoor | ചർച്ചക്കിടെ സുപ്രിയ എന്തോ പറഞ്ഞു...തരൂരിന് നാണം വന്നു, സംഭവം ലോക്‌സഭയില്‍; വൈറലായി വീഡിയോ

ലോക്സഭയില്‍ സുപ്രിയ സുലേ എംപിയുമായി നടത്തുന്ന സൗഹൃദ സംഭാഷണമാണ് വൈറലായി മാറിയിരിക്കുന്നത്.

  • Last Updated :
  • Share this:
    ഇടക്കിടെ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ആളാണ് ശശി തരൂര്‍ എം പി. (Shashi Tharoor) ഇപ്പോഴിതാ അദ്ദേഹം ലോക്സഭയില്‍ സുപ്രിയ സുലേ എംപിയുമായി നടത്തുന്ന സൗഹൃദ സംഭാഷണമാണ് വൈറലായി മാറിയിരിക്കുന്നത്.

    വീഡിയോയിലെ തരൂരിന്റെ മുഖഭാവങ്ങളാണ് ഇത്തവണത്തെ ഹൈലൈറ്റ്. ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള സഭയില്‍ സംസാരിക്കുന്നതിടെ സുപ്രിയയും തരൂരും സംഭാഷണത്തില്‍ മുഴുകി ഇരിക്കുന്നത് വീഡിയോയില്‍ കാണാം.



    മുന്‍ ബെഞ്ചിലിരുന്ന സുപ്രിയ തരൂരിനോട് എന്തോ ചോദിക്കുന്നതും, കള്ളച്ചിരിയോട് അടുത്തേക്ക് നീങ്ങി വന്ന് തരൂര്‍ മറുപടി പറയുന്നതായും വീഡിയോയില്‍ കാണാം

    എന്തായാലും തരുരിന്റെ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പയിലെ ശ്രീവല്ലി ഗാനം ഗ്രൗണ്ടില്‍ ഇട്ടാണ് വീഡിയോ പ്രചരിക്കുന്നത്.

    ഇത് മാസ്ക് ആണോ അതോ താടിയാണോ ? സുരേഷ് ഗോപിയോട് ഉപരാഷ്ട്രപതിയുടെ ചോദ്യം


    നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുടെ ( Suresh Gopi ) പാര്‍ലമെന്‍റിലെ പ്രസംഗങ്ങളുടെ വീഡിയോകള്‍ അടുത്തിടെയായി വൈറലാണ്.  സംസ്ഥാനത്തെ ആദിവാസികളുടെ ഉന്നമനത്തിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സുരേഷ് ഗോപി രാജ്യസഭയില്‍ നടത്തിയ പ്രസംഗം സൈബര്‍ ഇടങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു.

    ഇപ്പോളിതാ സുരേഷ് ഗോപിയുടെ പുതിയ ലുക്കില്‍ സംശയം പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അദ്ദേഹത്തോട് ചോദിച്ച ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

    സുരേഷ് ഗോപിയുടെ താടി കണ്ടിട്ട് ''ഇത് മാസ്ക് ആണോ അതോ താടിയാണോ'' എന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ചോദ്യം. ''താടിയാണ് സാർ, ഇതെന്റെ പുതിയ സിനിമയ്ക്ക് വേണ്ടി എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഉപരാഷ്ട്രപതിയുടെ ചോദ്യം കേട്ട് ഒരു നിമിഷം സഭാ അംഗങ്ങളോല്ലാം പൊട്ടിച്ചിരിച്ചു.

    Suresh Gopi | ഈ ടേമിലെ എന്‍റെ അവസാന പാര്‍ലമെന്‍ററി യോഗം; തിരിച്ചുവരവിന്‍റെ സൂചന നല്‍കി സുരേഷ് ഗോപിയുടെ ട്വീറ്റ്

    ഡിഫന്‍സ് സിവിലിയന്‍ പെന്‍ഷനേഴ്സ് മലബാര്‍ മേഖലയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരം കേന്ദ്ര ആരോഗ്യ സ്കീമില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആശുപത്രികള്‍ മേഖലയില്‍ ഇല്ലെന്നും അതിനാല്‍ അവര്‍ക്ക് ചികിത്സക്ക് ബുദ്ധുമുട്ട് നേരിടുന്നു എന്ന കാര്യം സുരേഷ് ഗോപി സഭയില്‍ ഉന്നയിക്കുന്നതിന് മുന്‍പാണ് ഉപരാഷ്ട്രപതിയുടെ കുസൃതി ചോദ്യം ഉണ്ടായത്.
    Published by:Jayashankar Av
    First published: