അന്തരാഷ്ട്ര യോഗാ ദിനത്തില്‍ തന്റെ പ്രിയപ്പെട്ട യോഗാസനം ഏതാണെന്ന് വ്യക്തമാക്കി ശശി തരൂര്‍. സോഫയില്‍ കിടന്ന് പാട്ടുകേള്‍ക്കുന്ന സോഫാസനമാണ് തന്റെ പ്രിയപ്പെട്ട യോഗാസനമെന്നാണ് ശശി തരൂര്‍ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നമ്മുടെ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമാണ് ശാരീരിക ക്ഷമത. ഇത് നിലനിര്‍ത്തുന്നതില്‍ യോഗ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. യോഗ ശാരീരിക ആരോഗ്യത്തെ മെച്ചപ്പെടുത്തുക മാത്രമല്ല, മാനസികാരോഗ്യത്തെയും സ്വാധീനിക്കും. ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിനുള്ള ആരോഗ്യകരമായ വ്യായാമമാണിത്.
'യോഗ സൗഖ്യത്തിനായി എന്നതാണ് യുണൈറ്റഡ് നേഷന്‍സ് വെബ്സൈറ്റ് പ്രകാരം ഈ വര്‍ഷത്തെ അന്തരാഷ്ട്ര യോഗാ ദിനത്തിലെ തീം.
This one speaks for me! https://t.co/xWnr4LHFqw pic.twitter.com/8P8wXKjlAd
— Shashi Tharoor (@ShashiTharoor) June 21, 2021
യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഇത് ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എല്ലാ വര്‍ഷവും ജൂണ്‍ 21 ന് യോഗ ദിനം ആഘോഷിക്കുന്നത്. 2014 ഡിസംബറിലാണ് 'ജൂണ്‍ 21' അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.