• HOME
 • »
 • NEWS
 • »
 • buzz
 • »
 • SHASHI THAROOR SINGING EK AJNABEE HASEENA SE ON STAGE VIDEO GOES VIRAL SAR

'ഏക് അജ്‌നബി ഹസീനാ സേ': ഗായക വേഷത്തില്‍ ശശി തരൂര്‍; ബാക്കപ്പ് ജോലിയെന്ന് സോഷ്യല്‍ മീഡിയ

രാജേഷ് ഖന്നയും സീനത്ത് അമനും തകര്‍ത്ത് അഭിനയിച്ച 1974ലെ അജ്‌നബിയിലെ ഗാനമായിരുന്നു അദ്ദേഹം ആലപിച്ചത്.

News18

News18

 • Share this:
  നയതന്ത്രജ്ഞന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കണ്‍സള്‍ട്ടന്റ്, പത്രപ്രവര്‍ത്തകന്‍, പ്രാസംഗികന്‍, കായിക പ്രേമി, ഇങ്ങനെ പല പല മേഖലകളിലായി നല്ലൊരു മേല്‍വിലാസം പതിപ്പിച്ച ഒരാളാണ് തിരുവനന്തപുരം എംപി ശശി തരൂര്‍. ശശിതരൂര്‍ കഴിഞ്ഞ ദിവസം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച ഒരു വീഡിയോ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. പതിവുപോലെ അത് അദ്ദേഹത്തിന്റെ കുറ്റമറ്റ ഇംഗ്ലീഷ് പരിജ്ഞാനം പ്രകടിപ്പിക്കുന്ന ഒന്നല്ല. മറിച്ച് ഒരിക്കലും ഇതുവരെ പരസ്യമായി കാണാത്ത ഒരു മേഖലയിലുള്ള ശശി തരൂരിനെയാണ് ആ വീഡിയോ കാട്ടിതരുന്നത്. അതായത്, ഇപ്പോള്‍ അദ്ദേഹം ഗായകന്‍ എന്ന നിലയിലുള്ള തന്റെ കഴിവ് പ്രകടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.

  ജമ്മു കശ്മീരില്‍ നിന്നുള്ള ഒരു ക്ലിപ്പ് തരൂര്‍ ട്വീറ്റ് ചെയ്യുകയും തന്റെ ഉള്ളിലെ ഗായകനെ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തപ്പോള്‍ ഒട്ടേറെപേരാണ് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായ തരൂര്‍, ഔദ്യോഗിക ആവശ്യത്തിനാണ് ജമ്മു കാശ്മീരില്‍ എത്തിയത്. ശ്രീനഗറില്‍ ദൂരദര്‍ശന്‍ നടത്തിയ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു തരൂരിലെ ഗായകനെ ലോകം കണ്ടത്.

  തന്റെ സഹപാര്‍ലമെന്റ് അംഗങ്ങളുടെ നിര്‍ബന്ധമാണ് തരൂരിനെ വേദിയിലെത്തിച്ചതെങ്കിലും അദ്ദേഹം ഒട്ടും നിരാശപ്പെടുത്തിയില്ല. രാജേഷ് ഖന്നയും സീനത്ത് അമനും തകര്‍ത്ത് അഭിനയിച്ച 1974ലെ അജ്‌നബിയിലെ ഗാനമായിരുന്നു അദ്ദേഹം ആലപിച്ചത്. ആര്‍ഡി ബര്‍മ്മന്‍ ഈണമിട്ട് ആനന്ദ് ബക്ഷിയുടെ വരികള്‍ക്ക് കിഷോര്‍ കുമാറിന്റെ വശ്യമായ ശബ്ദത്തിലൂടെ നിത്യഹരിത ക്ലാസിക് ആയി മാറിയ 'ഏക് അജ്‌നബീ ഹസീന സേ' എന്ന ഗാനം തെറ്റില്ലാത്തെ തരൂര്‍ പാടി നിര്‍ത്തിയപ്പോള്‍ പ്രേക്ഷകർ അത്ഭുതപ്പെട്ടുപ്പോയി.


  പ്രകടനം താന്‍ ആസ്വദിച്ചുവെന്നും ട്വിറ്ററില്‍ തരൂര്‍ കുറിഞ്ഞിരുന്നു. സെപ്റ്റംബര്‍ ആറിന് പങ്കുവച്ച രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ക്ലിപ്പ് ഇതുവരെ ട്വിറ്ററില്‍ 18000 ലൈക്കുകളും 481500 വ്യൂകളും നേടി. തരൂരിന്റെ കഴിവിനെയും പാട്ട് തിരഞ്ഞെടുപ്പിനെയും ഉപയോക്താക്കള്‍ അഭിനന്ദിച്ചുകൊണ്ടുള്ള ഒട്ടേറെ കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

  പോസ്റ്റിനു താഴെയുള്ള കമന്റുകള്‍ ഇങ്ങനെ പോകുന്നു - ''നിങ്ങള്‍ക്ക് ബോളിവുഡ് ഗാനങ്ങള്‍ ഇഷ്ടമാണെന്നറിഞ്ഞതില്‍ അത്ഭുതം തോന്നുന്നു.''

  ''തരൂരിന്റെ ഇംഗ്ലീഷ് ഉച്ചാരണവും മലയാളം ശൈലിയും ചേര്‍ന്നുള്ള ഹിന്ദിയായിരുന്നു ഈ ഗാനത്തില്‍''

  ''പാര്‍ലമെന്റെറിയന്‍ അരിജിത് സിംഗ് (ബോളിവുഡ് ഗായകന്‍).''

  ''ഒരു നേതാവ് വേദിയില്‍ പാടുകയും അത് ഉല്ലാസകരമാക്കുകയും ചെയ്യുന്നത് ഉന്മേഷദായകരമാണ്.''

  '' നന്നായിട്ടുണ്ട്.. കഴിവുകള്‍ക്ക് പരിധിയില്ല.'',

  ''ഒരുപാട് കഴിവുകളുള്ള നല്ലൊരു മനുഷ്യന്‍''

  ''നന്നായിരുന്നു, പക്ഷെ താങ്കളുടെ മുടി വെട്ടണം.''

  ''അതിശയകരമായ ആവേശം ജനിപ്പിക്കുന്ന ഗാനം''

  ''ബാക്കപ്പ് ജോലി''...

  രാജ്യസഭാ എംപി പ്രിയങ്ക ചതുര്‍വേദിയും തന്റെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു- 'ഹ ഹ! നിങ്ങള്‍ ഒരു ഉല്ലാസപ്രിയനാണ്' എന്നാണ് അവര്‍ കുറിച്ചത്.
  Published by:Sarath Mohanan
  First published:
  )}