ഇന്റർഫേസ് /വാർത്ത /Buzz / തരൂരിന് വീണ്ടും പിഴച്ചു; 'അഹമ്മദാബാദ്' തെറ്റി, ട്വിറ്ററിൽ ട്രോൾ മഴ

തരൂരിന് വീണ്ടും പിഴച്ചു; 'അഹമ്മദാബാദ്' തെറ്റി, ട്വിറ്ററിൽ ട്രോൾ മഴ

News 18

News 18

ഹോട്ടലിന്‍റെ പേരി അപ്പീട്ടോ എന്നാണ്. ഇതിന്‍റെ മലയാളം പ്രയോഗത്തെക്കുറിച്ച് തരൂർ ട്വിറ്ററിൽ നടത്തിയ കമന്‍റാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ഇംഗ്ലീഷ് ഭാഷ കൊണ്ട് അമ്മാനമാടുന്നയാളാണ് ശശി തരൂർ. കടുകട്ടി വാക്കുകളിലൂടെയും പ്രയോഗങ്ങളിലൂടെയും തരൂർ ഇടയ്ക്കിടെ വാർത്തകളിൽ ഇടംനേടാറുണ്ട്. ഇംഗ്ലീഷിൽ തരൂരിന് സംഭവിക്കുന്ന ചെറിയ പിഴവ് പോലും വലിയ വാർത്തയാകാറുണ്ട്. ഇപ്പോഴിതാ വീണ്ടും തരൂരിന് പിഴവ് പറ്റിയിരിക്കുന്നു. ഒരു ട്വീറ്റിൽ അഹമ്മദാബാദ് എന്നത് തെറ്റായി എഴുതുകയായിരുന്നു.

    അഹമ്മദാബാദിലുള്ള ഒരു ഹോട്ടലിന്‍റെ ശാഖ കൊച്ചിയിൽ തുടങ്ങിയതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. ഹോട്ടലിന്‍റെ പേരി അപ്പീട്ടോ എന്നാണ്. ഇതിന്‍റെ മലയാളം പ്രയോഗത്തെക്കുറിച്ച് തരൂർ ട്വിറ്ററിൽ നടത്തിയ കമന്‍റാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ഈ ട്വീറ്റിലാണ് അഹമ്മദാബാദിന്‍റെ സ്പെല്ലിങ് തെറ്റിപ്പോയത്. Ahmedabad എന്നതിന് പകരം Ahmadabad എന്നായിരുന്നു തരൂരിന്‍റെ പോസ്റ്റിലുണ്ടായിരുന്നത്.

    ഇതേത്തുടർന്നാണ് തരൂരിന്‍റെ ട്വീറ്റ് മറ്റുള്ളവർ ട്രോൾ ചെയ്യാൻ തുടങ്ങിയത്.

    First published: