• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സർവം സംസ്കൃതം: കർമസമിതിയുടെ ശതം സമർപ്പയാമി ട്രോളി സോഷ്യൽ മീഡിയ

'ഞാൻ (സ്വയം) 100 സമർപ്പിക്കുന്നു' എന്നാണ് ശതം സമർപ്പയാമി എന്നതിന്‍റെ യഥാർത്ഥ സംസ്കൃത അർത്ഥം.

news18india
Updated: January 19, 2019, 4:20 PM IST
സർവം സംസ്കൃതം: കർമസമിതിയുടെ ശതം സമർപ്പയാമി  ട്രോളി സോഷ്യൽ മീഡിയ
'ഞാൻ (സ്വയം) 100 സമർപ്പിക്കുന്നു' എന്നാണ് ശതം സമർപ്പയാമി എന്നതിന്‍റെ യഥാർത്ഥ സംസ്കൃത അർത്ഥം.
news18india
Updated: January 19, 2019, 4:20 PM IST
തിരുവനന്തപുരം: 'ഇയം ആകാശവാണി സംപ്രതി വാര്‍ത്താഹാ സൂയന്താ പ്രവാചകാഹാ ബല്ദേവാനന്ദ സാഗരഹാ'... ഇതിനപ്പുറത്തേക്ക് മലയാളിയുടെ നിത്യജീവിതത്തിൽ സംസ്കൃതത്തിന് വലിയ സ്വാധീനമില്ല. എന്നാൽ, കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി മലയാളിയുടെ സോഷ്യൽ മീഡിയ നിറയെ സംസ്കൃതമാണ്, പക്ഷേ ഒരു വാക്ക് മാത്രം, 'ശതം സമർപ്പയാമി'.

ശബരിമല കർമസമിതിയുടെ 'ശതം സമർപ്പയാമി' എന്ന് പേരിട്ട ധനശേഖരണത്തെ ട്രോളുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ. ശബരിമല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ജയിലിലായ പ്രവർത്തകരെ ജാമ്യത്തിൽ പുറത്തിറക്കുന്നതിനു വേണ്ടിയാണ് കർമസമിതി ധനശേഖരം നടത്തുന്നത്. കഴിഞ്ഞദിവസം ശബരിമല കർമസമിതി നേതാവ് കെ പി ശശികല സോഷ്യൽ മീഡിയയിലൂടെ പിരിവ് നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രോളുമായി സോഷ്യൽ മീഡിയയും രംഗത്തെത്തിയത്.

 



'ഞാൻ (സ്വയം) 100 സമർപ്പിക്കുന്നു' എന്നാണ് ശതം സമർപ്പയാമി എന്നതിന്‍റെ യഥാർത്ഥ സംസ്കൃത അർത്ഥം. എന്നാൽ, ശബരിമലയിൽ കാണിക്കയിടരുതെന്ന് ആവശ്യപ്പെട്ടവരാണ് ഇപ്പോൾ ശതം സമർപ്പയാമിയുമായി പിരിവിന് ഇറങ്ങുന്നതെന്നാണ് ട്രോളൻമാരുടെ പരിഹാസം.



അതേസമയം, ശതം സമർപ്പയാമി വാക്കുകളും കാരണങ്ങളും മാത്രമേ മാറുന്നുള്ളൂവെന്ന് വാദിച്ചും ആളുകൾ രംഗത്തെത്തി. "ശതം സമർപ്പയാമി"യും "ബക്കറ്റിൽ പിരിക്കലാമി"യും "പ്രളയഫണ്ട് വിഴുങ്ങലാമി" യുമെല്ലാം ആത്യന്തികമായി ഒന്നു തന്നെയാണെന്ന് അവർ പറയുന്നു.
Loading...


ബേസിക്കലി നമുക്കിതെല്ലാം “ഇന്നാ കൊണ്ടുപോയി തിന്നാമി”യാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന മറ്റൊരഭിപ്രായം.



 

 











എന്നാൽ, ധനശേഖരത്തിന് സ്വന്തം ബാങ്ക് അക്കൗണ്ട് വെച്ചാണ് അയ്യപ്പ സ്വാമിയുടെ ആചാര സംരക്ഷണ പോരാട്ടങ്ങൾക്ക് ശക്തി പകരാൻ 100 രൂപ സംഭാവന ചോദിച്ചതിനെ കളിയാക്കാൻ വരുന്നവരെ കർമസമിതി പ്രതിരോധിക്കുന്നത്.

ഇതി വാർത്ത ഃ
First published: January 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626