HOME /NEWS /Buzz / പോണ്‍ വീഡിയോ നിര്‍മ്മാണം: ശില്‍പ ഷെട്ടി അങ്ങിനെ ചെയ്യില്ലെന്ന് ഹംഗാമ 2 നിര്‍മ്മാതാവ് രത്തന്‍ ജെയ്ന്‍

പോണ്‍ വീഡിയോ നിര്‍മ്മാണം: ശില്‍പ ഷെട്ടി അങ്ങിനെ ചെയ്യില്ലെന്ന് ഹംഗാമ 2 നിര്‍മ്മാതാവ് രത്തന്‍ ജെയ്ന്‍

അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് ആപ്ലിക്കേഷനിലൂടെ പ്രചരിപ്പിച്ചുവെന്ന സംഭവത്തില്‍ നടി ശില്‍പ്പ ഷെട്ടിക്ക് പങ്കുണ്ടാവില്ലെന്ന് ഹങ്കാമ 2 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് രത്തന്‍ ജെയ്ന്‍

അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് ആപ്ലിക്കേഷനിലൂടെ പ്രചരിപ്പിച്ചുവെന്ന സംഭവത്തില്‍ നടി ശില്‍പ്പ ഷെട്ടിക്ക് പങ്കുണ്ടാവില്ലെന്ന് ഹങ്കാമ 2 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് രത്തന്‍ ജെയ്ന്‍

അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് ആപ്ലിക്കേഷനിലൂടെ പ്രചരിപ്പിച്ചുവെന്ന സംഭവത്തില്‍ നടി ശില്‍പ്പ ഷെട്ടിക്ക് പങ്കുണ്ടാവില്ലെന്ന് ഹങ്കാമ 2 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് രത്തന്‍ ജെയ്ന്‍

 • Share this:

  അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച് ആപ്ലിക്കേഷനിലൂടെ പ്രചരിപ്പിച്ചുവെന്ന സംഭവത്തില്‍ നടി ശില്‍പ്പ ഷെട്ടിക്ക് പങ്കുണ്ടാവില്ലെന്ന് ഹംഗാമ 2 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് രത്തന്‍ ജെയ്ന്‍. ഈ മാസം തുടക്കത്തില്‍ ശില്‍പ്പയുടെ ഭര്‍ത്താവ് രാജു കുന്ദ്ര ബ്ലൂ ഫിലിം നിര്‍മ്മാണത്തിന്റെ പേരില്‍ അറസ്റ്റിലായിരുന്നു. രത്തന്‍ ജെയിനും ശില്‍പ ഷെട്ടിയും മുമ്പ് ധഡ്കന്‍, ഹത്യാര്‍ എന്നീ സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

  രാജ് കുന്ദ്രയുടെ ബിസിനസ്സിനെക്കുറിച്ച് ശില്‍പയ്ക്ക് എത്രമാത്രം അറിവുണ്ടെന്ന് തനിക്ക് അറിയില്ലെങ്കിലും അത്തരത്തിലുള്ള കാര്യത്തില്‍ നടി ഏര്‍പ്പെടില്ലെന്നു എടി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മ്മാതാവ് പറഞ്ഞു.

  'ശില്‍പയെ എനിക്കറിയാവുന്നിടത്തോളം അവള്‍ അങ്ങനെയൊന്നും ചെയ്യില്ല. അവളുടെ ഭര്‍ത്താവിന്റെ ബിസിനസ്സിനെക്കുറിച്ച് അവള്‍ക്ക് എത്രമാത്രം അറിയാമെന്ന് എനിക്ക് പറയാന്‍ കഴിയില്ല, പക്ഷേ അവള്‍ അതില്‍ പങ്കാളിയാണെന്ന് ഞാന്‍ കരുതുന്നില്ല. ഒരു കുടുംബ വ്യക്തിയും ഇത്തരത്തിലുള്ള പ്രവര്‍ത്തിയും ചെയ്യില്ല, ജെയ്ന്‍ പറഞ്ഞു.

  കഴിഞ്ഞയാഴ്ച, ശില്‍പ ഷെട്ടി തന്റെ ആരാധകരോട് 'ഹംഗാമ 2' കാണണമെന്നും ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സിനിമടെ ഇല്ലാതാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.

  ജൂലൈ 23ന് ഹോട്ട്സ്റ്റാറില്‍ പുറത്തിറങ്ങിയ ''ഹംഗാമ 2'' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നടി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കോമഡി എന്റര്‍ടെയ്‌നര്‍ മുഴുവന്‍ ടീമിന്റെയും കഠിനാധ്വാനത്തിന്റെ ഫലമാണെന്നും സിനിമ കാണണമെന്നുമാണ് നടി പറഞ്ഞത്.

  ജൂലൈ 19 രാത്രിയാണ് ക്രൈംബ്രാഞ്ച് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. അശ്ലീല ചിത്ര നിര്‍മ്മാണവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ചില വാട്ട്സ്ആപ്പ് ചാറ്റുകളാണ് രാജ് കുന്ദ്രയെ കുടുക്കിയത്. അശ്ലീല ചിത്രങ്ങള്‍ എവിടെയാണ് ചിത്രീകരിക്കേണ്ടതെന്നും, ആരാണ് അഭിനയിക്കേണ്ടതെന്നും സാമ്പത്തിക കാര്യങ്ങളും വ്യക്തമാക്കുന്നവയായിരുന്നു ഈ വാട്‌സാപ്പ് ചാറ്റുകള്‍. കഴിഞ്ഞ കുറേ കാലമായി രാജ് കുന്ദ്രെ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

  Also read - Raj Kundra| ബ്ലൂ ഫിലിം നിർമാണം; ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് അറസ്റ്റിൽ

  ലണ്ടൻ മർച്ചന്റ് എന്ന പേരിൽ അറിയപ്പെടുന്ന രാജ് കുന്ദ്രയുടെ ബിസിനസ്സ് ശൈലി തുടക്കം മുതൽ തന്നെ സംശയാസ്പദമായിരുന്നു. മുമ്പ് രാജസ്ഥാൻ റോയൽസ് ടീമിന്റെ സഹ ഉടമയായി രംഗത്തു വന്ന രാജ്, വാതുവയ്പ്പ് ആരോപണത്തിലൂടെ തന്റെ പ്രശസ്തിക്ക് കളങ്കം വരുത്തി. വിജയകരമായ ഒരു ബിസിനസുകാരന് എങ്ങനെ മോശമായ അവസ്ഥയിലേക്ക് പോകാമെന്നതിന്റെ ഒരു ഉദാഹരണം കൂടിയായിരുന്നു രാജ് കുന്ദ്രയുടെ ജീവിതം.

  പശ്ചിമ മുംബൈയിലെ ഒരു കെട്ടിടം കേന്ദ്രീകരിച്ച് രാജ് കുന്ദ്ര നടത്തിയ ബ്ലു ഫിലിം ബിസിനസാണ് മുംബൈ പൊലീസ് പുറത്തുകൊണ്ടുവന്നത്. കെട്ടിടത്തിൽ നടത്തിയ റെയ്ഡിൽ നിരവധി ബ്ലൂഫിലിം പ്രിന്‍റുകളും പൊലീസ് പിടിച്ചെടുത്തി. രാജ് കുന്ദ്രയുടെ ബ്ലു ഫിലിം ബിസിനസിന്‍റെ കേന്ദ്രം യു കെ ആണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

  First published:

  Tags: Raj Kundra, Raj Kundra news, Shilpa shetty