• HOME
  • »
  • NEWS
  • »
  • buzz
  • »
  • തെലുഗു സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ ചിത്രത്തിനൊപ്പം ചിരഞ്ജീവി സർജയ്ക്ക് അനുശോചന പോസ്റ്റ്; ശോഭാ ഡേയ്ക്ക് വിമർശനം

തെലുഗു സൂപ്പർ സ്റ്റാർ ചിരഞ്ജീവിയുടെ ചിത്രത്തിനൊപ്പം ചിരഞ്ജീവി സർജയ്ക്ക് അനുശോചന പോസ്റ്റ്; ശോഭാ ഡേയ്ക്ക് വിമർശനം

എന്നാൽ അബദ്ധം മനസിലായതോടെ ഉടൻ തന്നെ ശോഭാ ഡേ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

shobha de

shobha de

  • Share this:
കഴിഞ്ഞദിവസമാണ് കന്നട താരം ചിരഞ്ജീവി സർജ അന്തരിച്ചത്. നിരവധി സെലിബ്രിറ്റികള്‍ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. അത്തരത്തിലൊരു പ്രമുഖയുടെ അനുശോചനം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.

നോവലിസ്റ്റ് ശോഭാ ഡേയാണ് ആ പ്രമുഖ. ട്വിറ്ററിലൂടെയാണ് ശോഭാ ഡേ അനുശോചനം രേഖപ്പെടുത്തിയത്. ഒരു താരത്തെ കൂടി നമുക്ക് നഷ്ടമായിരിക്കുന്നു. അത് പോലെ… എന്തൊരു ദാരുണമായ നഷ്ടം! ദു ഖിതരായ കുടുംബാംഗങ്ങൾക്ക് അനുശോചനം- ശോഭാ ഡേ ട്വീറ്റ് ചെയ്തു.

എന്നാൽ ശോഭയുടെ ട്വീറ്റിന് ലഭിച്ചത് വിമർശനങ്ങളായിരുന്നു. കാരണം മറ്റൊന്നുമല്ല. അനുശോചന ട്വീറ്റിൽ പങ്കുവെച്ച ചിത്രം മാറിപ്പോയി. ചിരഞ്ജീവി സർജയുടെ ചിത്രത്തിനു പകരം തെലുഗു സൂപ്പർ സ്റ്റാര്‍ ചിരഞ്ജീവി കൊണിഡേലയുടെ ചിത്രമായിരുന്നു ശോഭ നൽകിയത്.



എന്നാൽ അബദ്ധം മനസിലായതോടെ ഉടൻ തന്നെ ശോഭാ ഡേ ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ ഇതിനു പിന്നാലെ വിമർശനങ്ങൾ ഉയരുകയായിരുന്നു. താരങ്ങളെ അറിയില്ലെങ്കിൽ ട്വീറ്റ് ചെയ്യാൻ നിൽക്കരുതെന്നാണ് ഒരു വിമർശനം. സംഭവിച്ച തെറ്റിന് ശോഭാ ഡേ മാപ്പ് പറയണമെന്നാണ് മറ്റൊരാൾ പറയുന്നത്.

അറിയാത്ത ഒരാള്‍ക്കാണ് അനുശോചനം ട്വീറ്റ് ചെയ്തിരിക്കുന്നത്. കന്നഡ നടനെ അവർ ശരിയായി ടാഗുചെയ്തു, പക്ഷേ ചിത്രം ചിരഞ്ജീവിയുടേതും- മറ്റൊരാളുടെ വിമർശനം ഇങ്ങനെയാണ്.
TRENDING:തിരുത്തിയത് 'അദ്യാപിക'യെ എന്ന് ദീപാ നിശാന്ത്; തിരുത്തേണ്ടിയിരുന്നത് നല്ല മലയാളത്തിലെന്ന് സന്ദീപ് വാര്യർ [NEWS]പൊതുസ്ഥലത്ത് മാസ്ക് ഇല്ലാതെ തൈമൂറിനൊപ്പം കരീനയും സെയ്ഫും; സോഷ്യൽ‌മീഡിയയിൽ വിമർശനം
[NEWS]
സോഷ്യൽ മീഡിയയിലെ A to Z പി സി കുട്ടൻപിള്ള കാണുന്നുണ്ട്; കേരള പൊലീസിന്റെ റോസ്റ്റിങ് വീഡിയോ വൈറൽ [NEWS]

ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്കാണ് ചിരഞ്ജീവി സർജ അന്തരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ജൂൺ ആറിനാണ് അദ്ദേഹത്തെ ബംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 22 ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടി മേഘ്ന രാജാണ് ഭാര്യ. 2018ലായിരുന്നു ഇവരുടെ വിവാഹം.



Published by:Gowthamy GG
First published: