• HOME
  • »
  • NEWS
  • »
  • buzz
  • »
  • Shocking | ജിം വർക്ക്ഔട്ടിനിടയിൽ ഹൃദയാഘാതം; 35കാരി മരണമടഞ്ഞ ദൃശ്യങ്ങളിൽ നടുങ്ങി സോഷ്യൽ മീഡിയ

Shocking | ജിം വർക്ക്ഔട്ടിനിടയിൽ ഹൃദയാഘാതം; 35കാരി മരണമടഞ്ഞ ദൃശ്യങ്ങളിൽ നടുങ്ങി സോഷ്യൽ മീഡിയ

Shocking visuals of woman died of heart failure during gym workout | ജിം വർക്ക്ഔട്ടിനിടെ ഹൃദയാഘാതം മൂലം യുവതി മരിച്ചു. ദൃശ്യങ്ങളിൽ നടുങ്ങി സോഷ്യൽ മീഡിയ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    ജിം വർക്ക്ഔട്ടിനിടെ (gym workout) യുവതി കുഴഞ്ഞുവീണു മരിച്ച (collapsed to death) ദൃശ്യങ്ങളിൽ നടുങ്ങി സോഷ്യൽ മീഡിയ. ബയപ്പനഹള്ളിയിലെ ജിമ്മിലാണ് 35 കാരിയായ യുവതി മരിച്ചത്. ജിഎം പാല്യ സ്വദേശി വിനയ വിത്തൽ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ട് മണിക്ക് മല്ലേസ്‌പ്ലേയയിലെ ചലഞ്ച് ഹെൽത്ത് ക്ലബ്ബിൽ വർക്കൗട്ട് ചെയ്യുകയായിരുന്നു വിനയ.

    കുഴഞ്ഞുവീഴുമ്പോൾ സ്ക്വാറ്റ് റാക്കിന് സമീപമായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ കാണിക്കുന്നു. ജിം ജീവനക്കാരും അവരുടെ തൊട്ടടുത്ത് വ്യായാമം ചെയ്യുന്നവരും ഉടൻ തന്നെ അവരെ സഹായിക്കുകയും ആംബുലൻസ് വിളിക്കുകയും ചെയ്തു. ഉടൻ തന്നെ അടുത്തുള്ള സിവി രാമൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വിനയ മരിച്ചതെന്നാണ് ഡോക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള പൊലീസ് റിപ്പോർട്ട്.

    വിനയ മംഗലാപുരം ആസ്ഥാനമായുള്ള ഐഡിസിയിൽ ബാക്ഗ്രൗണ്ട് ഓഫീസറായി ജോലി ചെയ്യുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജിഎം പാല്യയിലെ വാടക വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വന്ന അവർ പിറ്റേന്ന് രാവിലെ ജിമ്മിൽ പോയി. പ്രഥമദൃഷ്ട്യാ, വിനയയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായി രേഖപ്പെടുത്തി. വർക്കൗട്ടിനിടെ വിനയ കുഴഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബയപ്പനഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.



    കഴിഞ്ഞ രണ്ടുവർഷമായി വാടകവീട്ടിൽ താമസിച്ചിരുന്ന വിനയ ദിവസവും രാവിലെ ജിമ്മിൽ പോകുമായിരുന്നു. അവരുടെ ആകസ്മിക മരണം ഉറ്റവർക്കും പ്രിയപ്പെട്ടവർക്കും ഒരു ഞെട്ടലായിരുന്നു. ജിം സന്ദർശിച്ച ശേഷമാണ് മരണവിവരം അറിഞ്ഞതെന്ന് വീട്ടുടമസ്ഥ ജയമ്മ പറഞ്ഞു.

    യുവാക്കൾക്ക് വർക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുന്ന നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. നടൻ പുനീത് രാജ്കുമാറും (46) ജിം വർക്ഔട്ടിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു.

    ഹൃദയാഘാതത്തിന്റെ ചില സാധാരണ ലക്ഷണങ്ങൾ ഇനിപ്പറയുന്നവയാണ്:

    ഇടതുവശത്ത് നെഞ്ചുവേദന അല്ലെങ്കിൽ അസ്വസ്ഥത

    ബലക്ഷയമോ തലകറക്കമോ അനുഭവപ്പെടൽ

    താടിയെല്ലിലോ കഴുത്തിലോ പുറകിലോ വേദന അസ്വസ്ഥത.

    ശ്വാസം മുട്ടൽ

    കൈകളിലോ തോളുകളിലോ വേദന അല്ലെങ്കിൽ അസ്വസ്ഥത.

    Summary: Shocking visuals of a woman suddenly collapsing to death has surfaced on social media during gym workout. A 35-year-old woman hit the gym as usual but as soon as she started workout, she had fallen unconscious. Those who were at the gym rushed the woman to a hospital, but she reportedly died of heart failure en route. She was staying alone in a rented house 
    Published by:user_57
    First published: