ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ സെൻസേഷനായി മാറിയിരിക്കുകയാണ് ശുഭ്മാൻ ഗിൽ. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിക്കുന്ന ഗിൽ, ഈ സീസണിൽ തകർപ്പൻ ഫോമിലാണ്. മികച്ച ബാറ്റിങ്ങിലൂടെ മാത്രമല്ല, സ്വകാര്യജീവിതത്തെക്കുറിച്ചും വാർത്തകളിൽ ഇടംനേടുകയാണ് ഗിൽ. ഇപ്പോൾ അദ്ദേഹത്തിന്‍റെ പ്രണയമാണ് ചർച്ചയാകുന്നത്. ഒരു ടിവി ഷോയിൽ ‘സാറയുമായി താങ്കൾ പ്രണത്തിലാണോയെന്ന’ അവതാരകയുടെ ചോദ്യത്തിന് അതെ എന്നാണ് ഗിൽ നൽകുന്ന മറുപടി. ഇതോടെ ഗിൽ പ്രണയിക്കുന്ന സാറ ഏതാണെന്ന ചോദ്യവുമായി രംഗത്തിറക്കിയിരിക്കുകയാണ് സൈബർ ലോകം.
സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കറുമായി ശുഭ്മാൻ ഡേറ്റിംഗിലാണെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം, ബോളിവുഡ് നടി സാറാ അലി ഖാനുമായി ചില പാർട്ടികളിൽ ഗിൽ പ്രത്യക്ഷപ്പെട്ടത് സൈബർ ലോകത്തെ ആശയക്കുഴപ്പത്തിലാക്കി. ഇതോടെ സാറ ടെണ്ടുൽക്കറുമായോ സാറാ അലി ഖാനുമായോ ശുഭ്‌മാന് ബന്ധമുണ്ടോ എന്നാണ് നെറ്റിസൻമാരുടെ സംശയം.
ഇപ്പോഴിതാ, പ്രണയ കിംവദന്തികൾ വീണ്ടും ചർച്ചയാക്കുന്ന ശുഭ്മാൻ ഗില്ലിന്റെ പഴയ വീഡിയോ ഇന്റർനെറ്റിൽ വൈറലാകുകയാണ്. ദിൽ ദിയാൻ ഗല്ലൻ എന്ന പഞ്ചാബി ചാറ്റ് ഷോയിൽ ശുഭ്മാൻ പ്രത്യക്ഷപ്പെട്ടിരുന്നു. ഷോയിൽ, ക്രിക്കറ്റ് താരത്തോട് ബോളിവുഡിലെ ഏറ്റവും ഫിറ്റസ്റ്റായ നടിയുടെ പേര് പറയാൻ ആവശ്യപ്പെട്ടു. സാറ അലി ഖാൻ എന്ന പേരാണ് ശുഭ്മാൻ പറയുന്നത്.
‘സാറ’യുമായി നിങ്ങൾ ഡേറ്റിംഗ് നടത്തുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, “ഉണ്ടാകാം” എന്നായിരുന്നു മറുപടി. തുടർന്ന് അവതാരക സോനം ബജ്‌വ സത്യം വെളിപ്പെടുത്താൻ ആവശ്യപ്പെടുകയും “സാറ കാ സാര സച്ച് ബോലോ” എന്ന് പറയുകയും ചെയ്തു, അതിന് ശുഭ്മാൻ മറുപടി പറഞ്ഞു, ” സാറ ദാ സാറ സച്ച് ബോൾ ദിയ. ആയിരിക്കാം, ചിലപ്പോൾ ഇല്ലായിരിക്കാം.” സാറാ അലി ഖാനെക്കുറിച്ചാണോ അതോ സാറ ടെണ്ടുൽക്കറെക്കുറിച്ചാണോ പറയുന്നത് എന്ന് കമന്റ് സെക്ഷനിൽ ശുഭ്‌മാനോട് ചോദിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു ഉപയോക്താവ് എഴുതി ഇങ്ങനെ, “സാറ ടെണ്ടുൽക്കറോ സാറാ അലി ഖാനോ എന്ന് കുറച്ച് വ്യക്തത നൽകുക.” മറ്റൊരാൾ പറഞ്ഞു, “ഏത് സാറാ… സച്ചിനോ ഖാനോ?”
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സാറ അലി ഖാനും ശുഭ്‌മാനും ഒരുമിച്ച് ഒരു പാർട്ടിയിൽ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് പ്രണയ കിംവദന്തികൾ പടർന്നു. മുംബൈയിലെ ബാസ്റ്റിയനിൽ ശുഭ്‌മാനൊപ്പം നടി ഭക്ഷണം കഴിക്കുന്ന വീഡിയോ ക്ലിപ്പ് ഒരു ടിക് ടോക്ക് ഉപയോക്താവാണ് പങ്കുവെച്ചത്. ഒക്ടോബറിൽ ഗില്ലും സാറയും ഒരു വിമാനത്തിൽ സീറ്റ് പങ്കിടുന്ന മറ്റൊരു വീഡിയോയും പുറത്തുവന്നിരുന്നു.
ശുഭ്മാൻ ഗില്ലിന് മുമ്പ്, സാറ അലിഖാൻ കാർത്തിക് ആര്യനുമായി ഡേറ്റിംഗിലാണെന്നും പ്രചരിച്ചിരുന്നു, കോഫി വിത്ത് കരൺ 7 ൽ അവർ അത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഏതായാലും ഗില്ലിന്‍റെ പ്രണയം സംബന്ധിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ആശയകുഴപ്പം വർദ്ധിക്കുകയാണ്. ഇതിൽ ഒരു തീരുമാനം എന്ന് ഉണ്ടാകുമെന്നാണ് അവർ ഉറ്റുനോക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.