അയൽവാശി എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ കണ്ണൂരിലെ മുസ്‌ലിം വിവാഹത്തെ കുറിച്ച് നടി നിഖില വിമൽ പറഞ്ഞ കാര്യങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. മുസ്‌ലിം വിവാഹങ്ങളിൽ സ്ത്രീകള്‍ അടുക്കള ഭാഗത്തിരുന്നാണ് കഴിക്കുന്നതെന്നായിരുന്നു നിഖില പറഞ്ഞത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും അഡ്വക്കറ്റുമായ ഷൂക്കൂർ വക്കീല്‍. മുസ്‌ലിം വിവാഹങ്ങളിൽ മുസ്‌ലിം അല്ലാത്ത സ്ത്രീകൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ടെന്ന് ഷുക്കൂർ പറയുന്നു.
ഷുക്കൂർ വക്കീലിന്റെ വാക്കുകൾ ഇങ്ങനെ
മുസ്ലിം സ്ത്രീകൾക്ക് എതിരെ മാത്രമല്ലേ ഈ വിവേചനം ഉള്ളൂ ? മുസ്ലിമീങ്ങൾ അല്ലാത്ത സ്ത്രീകൾ വിവാഹത്തിൽ പങ്കെടുക്കുവാൻ മുൻ വഴി തന്നെ പ്രവേശനം ലഭിക്കാറുണ്ട്, പുരുഷ കേസരികളോടൊപ്പം ഒരേ ടേബിളിൽ മുസ്ലിമീങ്ങളല്ലാത്ത സ്ത്രീകൾ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന നിരവധി ദൃശ്യങ്ങൾ വിവാഹ ആൽബങ്ങൾ പരിശോധിച്ചാൽ കാണാം. കല്യാണ പന്തലിൽ നിന്നും എപ്പോഴാണ് ലിംഗ വിവേചനം ഒഴിഞ്ഞു പോവുക?
അഭിമുഖത്തിൽ വിവാഹ ഓർമകളെ കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിനാണ് നിഖില വിമൽ ഉത്തരം നൽകിയത്. ഇതിൽ വിവാഹ സൽക്കാരത്തിന് സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള അന്തരമാണ് നിഖില ചൂണ്ടിക്കാട്ടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kannur, Nikhila Vimal, Wedding