• HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘അധ്യാപികയായി ജോലി ചെയ്തപ്പോൾ കിട്ടിയത് 3000 രൂപ മാത്രമെന്ന്’ അമിതാഭ് ബച്ചന്റെ മകൾ; 'വല്ലാത്ത ദുരിതമെന്ന്' സൈബർ ലോകം

‘അധ്യാപികയായി ജോലി ചെയ്തപ്പോൾ കിട്ടിയത് 3000 രൂപ മാത്രമെന്ന്’ അമിതാഭ് ബച്ചന്റെ മകൾ; 'വല്ലാത്ത ദുരിതമെന്ന്' സൈബർ ലോകം

സ്കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് സഹോദരൻ അഭിഷേക് ബച്ചനിൽ നിന്ന് പണം കടം വാങ്ങേണ്ടി വന്നിരുന്നുവെന്നും ശ്വേത

ശ്വേതാ ബച്ചൻ

ശ്വേതാ ബച്ചൻ

  • Last Updated :
  • Share this:
    ഏറ്റവും പുതിയ അഭിമുഖത്തിലെ പരാമർശത്തിൻെറ പേരിൽ സംരംഭകയും കോളമിസ്റ്റുമായ ശ്വേത ബച്ചന് സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ. ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ - ജയ ബച്ചൻ ദമ്പതികളുടെ മകളാണ് ശ്വേത. നവേലി നന്ദയുടെ ‘വാട്ട് ദ ഹെൽ നവ്യ’ എന്ന പോഡ്കാസ്റ്റിലെ പരാമർശമാണ് വിവാദമായിരിക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പോഡ്കാസ്റ്റ് എപ്പിസോഡിൽ ഓഡിയൻസിൻെറ കൂട്ടത്തിൽ ജയ ബച്ചനുണ്ടായിരുന്നു.

    നിഖിൽ നന്ദയുമായുള്ള വിവാഹത്തിന് ശേഷം ഡൽഹിയിലായിരുന്നു ശ്വേതയുടെ ജീവിതം. ആ സമയത്ത് താൻ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് അവർ സംസാരിച്ചത്. ഒരു കിൻഡർഗാർട്ടനിൽ അസിസ്റ്റൻറ് ടീച്ചറായി ജോലി ചെയ്ത തനിക്ക് മാസം വെറും 3000 രൂപ മാത്രമാണ് ലഭിച്ചിരുന്നതെന്നും ഇത് കൊണ്ട് ചെലവുകൾ നോക്കുകയെന്നത് പ്രയാസമായിരുന്നുവെന്ന് അവർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.



    സാമ്പത്തിക കാര്യങ്ങളിൽ താൻ വളരെ മോശമായിട്ടാണ് ഇടപെട്ടിരുന്നതെന്ന് അവർ പറഞ്ഞു. ഇക്കാര്യത്തിൽ ചെറുപ്പകാലത്ത് തനിക്ക് ആവശ്യമായ വിദ്യാഭ്യാസം തരാതിരുന്നതിൽ അമ്മയായ ജയ ബച്ചനാണ് ഉത്തരവാദിത്വമെന്നും ശ്വേത കൂട്ടിച്ചേർത്തു. “സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ആരും പറഞ്ഞ് തന്നിരുന്നില്ല. പിന്നീട് വിവാഹം കഴിഞ്ഞ് ഡൽഹിയിൽ എത്തിയപ്പോൾ എനിക്ക് കിൻഡർഗാർട്ടനിൽ ചെറിയൊരു ജോലി ലഭിച്ചു. ലേണിങ് ട്രീ എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. മാസം വെറും 3000 രൂപ മാത്രമാണ് എനിക്ക് അവിടെ നിന്നും ലഭിച്ചത്. ആ തുക ഞാനൊരു ബാങ്കിൽ ഇടുകയായിരുന്നു,” ശ്വേത പറഞ്ഞു.

    സ്കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് സഹോദരൻ അഭിഷേക് ബച്ചനിൽ നിന്ന് പണം കടം വാങ്ങേണ്ടി വന്നിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. സാമ്പത്തികമായി താൻ ബുദ്ധിമുട്ടിയെന്ന ശ്വേതയുടെ പരാമർശത്തെ ട്വിറ്റർ ലോകവും സോഷ്യൽ മീഡിയയും പരിഹാസത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ട്രോളുകളും വിമർശനങ്ങളും ഇതിനെതിരെ ഉയരുന്നുണ്ട്.

    പാരമ്പര്യമായി ലഭിച്ചിരിക്കുന്ന സ്വത്തിനെക്കുറിച്ച് അവർ ഒരിടത്തും പറഞ്ഞില്ലെന്ന് ഒരു ട്വിറ്റർ യൂസർ കുറ്റപ്പെടുത്തി. “സമ്പന്നരുടെ സഹതാപം കിട്ടാൻ വേണ്ടിയുള്ള പരാമർശം മാത്രമാണ് ഇത്. വിഡ്ഢിത്തമാണ് ഈ പറയുന്നത്. യഥാർഥത്തിൽ പ്രതിസന്ധിയും ബുദ്ധിമുട്ടും അനുഭവിച്ചവരെ അപമാനിക്കുകയാണ് ഇവർ ചെയ്യുന്നത്,” അദ്ദേഹം കുറിച്ചു.

    “ഓ... ഇതെന്തൊരു ദുരിതമാണ്,” ഒരു ട്വിറ്റർ യൂസർ പരിഹാസത്തോടെ പോസ്റ്റ് ചെയ്തു. “ഇത് പറയാൻ വല്ലാത്ത ധൈര്യം തന്നെ വേണം. 300 കോടി രൂപയുടെ ബംഗ്ലാവിൽ ജീവിച്ചിട്ടാണ് മാസം 3,000 രൂപ ശമ്പളം കിട്ടിയുള്ളൂ എന്ന് അവർ പരാതി പറയുന്നത്,” മറ്റൊരു ട്വിറ്റർ യൂസർ പറയുന്നു. “കിട്ടിയ പണം കൊണ്ട് അവർ വാടക അടച്ചിരുന്നോ? ഇലക്ട്രിസിറ്റി ബിൽ അടക്കേണ്ട ആവശ്യം അവർക്ക് ഉണ്ടായിരുന്നോ? പൊതുഗതാഗതത്തിന് വേണ്ടി പണം ചെലവാക്കേണ്ടി വന്നിരുന്നോ? എന്നാൽ പിന്നെ അത് തന്നെയാണ് കാര്യം,” മറ്റൊരാൾ പറഞ്ഞത് ഇങ്ങനെയാണ്.
    Published by:user_57
    First published: