നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വലിയ സന്ദേശവുമായി ശ്യാമളടീച്ചർ; നബിദിനത്തിൽ പതിവു തെറ്റിക്കാതെയെത്തിയത് മിഠായികളുമായി

  വലിയ സന്ദേശവുമായി ശ്യാമളടീച്ചർ; നബിദിനത്തിൽ പതിവു തെറ്റിക്കാതെയെത്തിയത് മിഠായികളുമായി

  പെരുമാതുറയിൽ നടക്കുന്ന ചെറുതും വലുതുമായ എല്ലാ പരിപാടികളിലും ടീച്ചറിന്‍റെ സാന്നിധ്യം ഉണ്ടാകാറുണ്ട്.

  നബിദിന റാലിയിൽ ശ്യാമള ടീച്ചർ

  നബിദിന റാലിയിൽ ശ്യാമള ടീച്ചർ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: മതസൗഹാർദ്ദത്തിന്‍റെ വലിയ സന്ദേശവുമായി ശ്യാമളകുമാരി ടീച്ചർ. തിരുവനന്തപുരത്തെ പെരുമാതുറയിലാണ് പതിവു തെറ്റിക്കാതെ ഇത്തവണയും നബിദിനത്തിൽ മിഠായികളുമായി ടീച്ചർ എത്തിയത്. 1998 മുതൽ 2005 വരെ പെരുമാതുറ ഗവ: എൽ പി സ്കൂളിലെ പ്രധാന അധ്യാപികയായിരുന്നു ടീച്ചർ.

   സ്കൂളിൽ ജോലി ആരംഭിച്ച കാലം മുതൽ ഓരോ നബിദിനത്തിലും മിഠായികളുമായി ടീച്ചർ ഇവിടെ എത്താറുണ്ട്. കഴിഞ്ഞ 22 വർഷമായി ഇത് തുടരുന്നു. പെരുമാതുറയിൽ നടക്കുന്ന ചെറുതും വലുതുമായ എല്ലാ പരിപാടികളിലും ടീച്ചറിന്‍റെ സാന്നിധ്യം ഉണ്ടാകാറുണ്ട്. മികച്ച അധ്യാപികയ്ക്കുള്ള ദേശീയ അവാർഡിനും ടീച്ചർ അർഹയായിട്ടുണ്ട്.

   അൻസാർ പെരുമാതുറ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്യാമള ടീച്ചറിനെ പരിചയപ്പെടുത്തിയത്.

   അൻസാർ പെരുമാതുറയുടെ ഫേസ്ബുക്ക് പോസ്റ്റ്,

   പതിവ് തെറ്റിക്കാതെ ശ്യാമളകുമാരി ടീച്ചർ ഇത്തവണയും എത്തി   1998 മുതൽ 2005 വരെ പെരുമാതുറ ഗവ.എൽ.പി.എസിൽ പ്രധാന അധ്യാപികയായിരുന്ന ടീച്ചർ. സ്കൂളിൽ ജോലി ആരംഭിച്ചത് മുതൽ ഓരോ നബിദിനത്തിനും മിഠായികളുമായി പെരുമാതുറയിൽ എത്തും. നബിദിനത്തിൽ എന്നുമാത്രമല്ല പെരുമാതുറയിൽ നടക്കുന്ന ചെറുത്തും വലുത്തുമായ എല്ലാ പരിപാടികളിലും ടീച്ചറിന്റെ സാന്നിധ്യം ഉണ്ടാവാറുണ്ട്. കഴിഞ്ഞ 22 വർഷമായി മദ്റസകളിലെ കുട്ടികൾക്ക് മധുരം നൽകുന്ന പതിവ് ഇത്തവണയും തെറ്റിച്ചിട്ടില്ല ടീച്ചർ, മികച്ച അധ്യാപികക്കുള്ള ദേശീയ അവാർഡും ടീച്ചറിന് ലഭിച്ചിട്ടുണ്ട്.
   First published:
   )}