ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർത്തകളിൽ ഉണ്ട്. ഒടുവിൽ, മെയ് 15 ന് വാട്സാപ്പിന്റെ പുതിയതും വിവാദപരവുമായ സ്വകാര്യതാ നയം പ്രാബല്യത്തിൽ വന്നു. പുതിയ സ്വകാര്യതാ നയത്തിനെതിരെ ഉപയോക്താക്കൾ നിരന്തരമായി പ്രതികരിച്ചിരുന്നു. അതുകൊണ്ട് തന്നെ വിവാദമായ സ്വകാര്യതാ നയം പ്രാബല്യത്തിൽ വരുത്തുന്നതിന് കാലതാമസം നേരിട്ടു.
ചെറിയ ഒരു മാറ്റത്തോടെയാണ് പുതിയ സ്വകാര്യതാ നയം ഇറക്കിയത്. എങ്കിലും സ്വകാര്യതാ നയത്തിനുള്ളിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. പുതിയ നയമനുസരിച്ച് സ്വകാര്യത നയം അംഗീകരിച്ചില്ലെങ്കിലും വാട്ട്‌സ്ആപ്പ് നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയില്ല. പകരം, ചില ഘട്ടങ്ങളിൽ വാട്സാപ്പിൻ്റെ എല്ലാ ഫങ്ങ്ഷനുകളും ഉപയോഗിക്കാൻ കഴിയാതെ വരും.
ട്വിറ്ററിലെ വാട്സാപ്പിന്റെ ഔദ്യോഗിക അക്കൗണ്ട് ഉപയോക്തക്കൾക്കായി രസകരമായ ഒരു ട്വീറ്റ് പങ്കുവെച്ചിരിക്കുകയാണ്. കലണ്ടറൊക്കെ നോക്കി ഒരു കോഫി കുടിച്ച് നമുക്കിത് ചെയ്യാം, ഇല്ല, ഞങ്ങൾക്ക് നിങ്ങൾ അയക്കുന്ന സ്വകാര്യ സന്ദേശങ്ങൾ കാണാൻ കഴിയില്ല, നിങ്ങളുടെ അക്കൗണ്ടും ഡിലീറ്റ് ചെയ്യാൻ സാധിക്കില്ല. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഈ സ്വകാര്യതാ നയം സ്വീകരിക്കാമെന്നും ട്വീറ്റിൽ പറയുന്നു.
Also Read- ദിവസങ്ങൾ നീണ്ട ഉറക്കവും അമിതമായ ലൈംഗികാസക്തിയും; വിചിത്രമായ അനുഭവങ്ങളുമായി ഈ ഗ്രാമവാസികൾ
പക്ഷേ വാട്സാപ്പിന്റെ സമയം ശരിയല്ലായിരുന്നു. ടെസ്ലയുടെ ഉടമയും ലോകപ്രശസ്ത വ്യാപാരിയുമായ ഇലോൺ മസ്കിന്റെ പിന്തുണയുള്ള വാട്സാപ്പിന്റെ എതിരാളി സിഗ്നൽ ആണ് ഈ അവസരം മുതലെടുത്തത്. മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിനിട്ട് നേരിട്ടുള്ള പണികൊടുക്കാനാണ് സിഗ്നൽ വീണ്ടും എത്തിയത്.
ആദ്യമായിട്ടല്ല വാട്സാപ്പിനിട്ടും സക്കർബർഗിനും എതിരെയുള്ള പണികളുമായി സിഗ്നൽ എത്തുന്നത്.
106 രാജ്യങ്ങളിൽ നിന്നുള്ള 533 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളിൽ അതിന്റെ ഉടമ സക്കർബർഗും ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിൽ 3 ന് ഹാക്കർമാർ സക്കർബർഗിൻ്റെ തന്നെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഹാക്കർ ഫോറത്തിൽ പ്രസിദ്ധീകരിച്ച മോഷ്ടിച്ച സ്വകാര്യ വിവരങ്ങളിൽ സക്കർബർഗിന്റെ ഫോൺ നമ്പർ, സ്ഥലം, പേര്, ജനനത്തീയതി, വിവാഹ വിവരങ്ങൾ, ഫേസ്ബുക്ക് ഉപയോക്തൃ ഐഡി എന്നിവ ഉൾപ്പെടുന്നു.
*checks calendar. pours coffee*. OK. Let’s do this. No, we can’t see your personal messages. No, we won’t delete your account. Yes, you can accept at any time.
— WhatsApp (@WhatsApp) May 14, 2021
ഫേസ്ബുക്ക് സഹസ്ഥാപകരായ ക്രിസ് ഹ്യൂസ്, ഡസ്റ്റിൻ മോസ്കോവിറ്റ്സ് എന്നിവരുടെ വ്യക്തിഗത വിവരങ്ങളും ചോർന്നതായി സൈബർ ഗവേഷകൻ ഡേവ് വാക്കർ സ്ഥിരീകരിച്ചു. 533 മില്യൺ ഉപയോക്താക്കളിൽ ഉടമ മാർക്ക് സക്കർബർഗിൻ്റെ വിവരങ്ങളും ചോർന്നതാണ് വിരോധാഭാസമെന്ന് വാക്കർ ട്വീറ്റ് ചെയ്തു.
*checks calendar. pours coffee.* Today’s a great day to switch to privacy. https://t.co/1fIvUmpPJr
— Signal (@signalapp) May 15, 2021
മറ്റൊരു ട്വീറ്റിൽ, സക്കർബർഗ് സിഗ്നൽ ആപ്ലിക്കേഷന്റെ ഉപയോക്താവാണെന്ന് ട്വിറ്ററിലെ സുരക്ഷാ വിദഗ്ധൻ ആരോപിച്ചിട്ടുണ്ട്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉള്ളതും ഫേസ്ബുക്കിന്റെ ഉടമസ്ഥതയില്ലാത്തതുമായ ഒരു ചാറ്റ് അപ്ലിക്കേഷൻ ഉപയോഗിച്ച് മാർക്ക് സക്കർബർഗ് സ്വന്തം സ്വകാര്യതയെ മാനിക്കുന്നുവെന്നും ഡേവ് വാക്കർ ട്വിറ്ററിൽ കുറിച്ചു. ഈ സംഭവത്തെക്കുറിച്ചുള്ള ഒരു വാർത്താ ലേഖനം പങ്കുവെച്ചും സിഗ്നൽ വാട്സാപ്പിനിട്ട് ഒരു പണികൊടുത്തു. മെയ് 15 വാട്ട്‌സ്ആപ്പ് സേവന നിബന്ധനകൾ സ്വീകരിക്കേണ്ട സമയപരിധി ആസന്നമായപ്പോൾ, മാർക്ക് സക്കർബർഗ് തന്നെ ഉദാഹരണമായി ഇതാ മുന്നിൽ നിന്ന് നയിക്കുന്നുവെന്നാണ് സിഗ്നൽ ട്വിറ്ററിൽ കുറിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Signal App, Whatsapp