• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജ്യോതി ബസുവിന്‍റെ റെക്കോർഡ് മറികടന്ന് സിക്കിം മുഖ്യമന്ത്രി

News18 Malayalam
Updated: April 29, 2018, 9:12 PM IST
ജ്യോതി ബസുവിന്‍റെ റെക്കോർഡ് മറികടന്ന് സിക്കിം മുഖ്യമന്ത്രി
News18 Malayalam
Updated: April 29, 2018, 9:12 PM IST
ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായിരുന്നതിന്‍റെ റെക്കോർഡ് ഇനി സിക്കിം മുഖ്യമന്ത്രി പവൻകുമാർ ചാംലിങിന്. 1994 ഡിസംബര്‍ 12 മുതല്‍ മുഖ്യമന്ത്രിസ്ഥാനത്തു തുടരുന്ന ചാംലിങ് ഇക്കാര്യത്തിൽ മുൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിനെയാണ് മറികടന്നത്. 2018 ഏപ്രിൽ 29ന് മുഖ്യമന്ത്രിയായി 8540 ദിവസം തികച്ചതോടെയാണ് പവൻകുമാർ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. തന്‍റെ ഈ നേട്ടം, സിക്കിമിലെ നല്ലവരായ ജനങ്ങൾക്ക് സമർപ്പിക്കുന്നതായി പവൻകുമാർ ചാംലിങ് പറയുന്നു. 23 വർഷമാണ് ബംഗാളിന്‍റെ മുഖ്യമന്ത്രിയായി ജ്യോതി ബസു തുടർന്നത്. 8539 ദിവസമാണ് ജ്യോതി ബസു മുഖ്യമന്ത്രിയായിരുന്നത്. അഞ്ചുതവണയാണ് ജ്യോതി ബസുവും മുഖ്യമന്ത്രിയായിരുന്നത്.

പവന്‍കുമാര്‍ ചാംലിങ് നംചി-സിനിതാംങ് മണ്ഡലത്തില്‍ എസ്.കെ.എം സ്ഥാനാര്‍ഥി മിലന്‍ റായിയെ 1084 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് തോല്‍പിച്ചത്. സിക്കിമില്‍ 2009-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും ലഭിച്ചത് ചാംലിങിന്‍റെ പാർടിയായ എസ് ഡി എഫിനായിരുന്നു. അഞ്ചു തെരഞ്ഞെടുപ്പുകളിൽ എസ് ഡി എഫിനെ അധികാരത്തിലെത്തിക്കാൻ പവൻകുമാർ ചാംലിങിന് സാധിച്ചു.
First published: April 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...