• HOME
 • »
 • NEWS
 • »
 • buzz
 • »
 • Bomb Detection Dog | ബോംബ് ഡിറ്റക്ഷന്‍ ഡോഗ് സിംബയ്ക്ക് വിട; ത്രീ-ഗണ്‍ സല്യൂട്ട് നല്‍കി ആദരം

Bomb Detection Dog | ബോംബ് ഡിറ്റക്ഷന്‍ ഡോഗ് സിംബയ്ക്ക് വിട; ത്രീ-ഗണ്‍ സല്യൂട്ട് നല്‍കി ആദരം

വെറ്ററിനറി ആശുപത്രിയില്‍ ത്രീ ഗണ്‍ സല്യൂട്ട് നല്‍കി ധീരനായ നായയെ സംസ്‌കരിച്ചത്.

 • Share this:
  രാജ്യത്തെ സുരക്ഷ കാര്യങ്ങളില്‍ നായ്ക്കള്‍ക്കും വലിയ പങ്കുണ്ട്. എയര്‍പോര്‍ട്ട് ചെക്ക്-ഇന്നുകളായാലും കപ്പല്‍ശാലകളായാലും റെയില്‍വേ സ്റ്റേഷനുകളായാലും പരിശോധനയ്ക്ക് പലപ്പോഴും നായകളും ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡിലെ(Bomb Detection and Disposal Squad) സിംബ എന്ന ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായ അജ്ഞാതമായ കാരണങ്ങളാല്‍ ജീവന്‍ വെടിഞ്ഞു.

  ബോംബ് കണ്ടെത്തുക എന്നത് തന്നെയായിരുന്നു സിംബയുടെ ജോലി. സിംബയുടെ സേവനത്തിന് അര്‍ഹമായ രീതിയില്‍ യാത്രയയപ്പ് നല്‍കിയിരിക്കുകയാണ് സ്‌ക്വാഡ്. മുംബൈയിലെ പരേലിലുള്ള വെറ്ററിനറി ആശുപത്രിയില്‍ ത്രീ ഗണ്‍ സല്യൂട്ട് നല്‍കി ധീരനായ നായയെ സംസ്‌കരിച്ചത്.  ധീരനായ നായയ്ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ അന്തിമോപചാരം അര്‍പ്പിക്കുന്ന വീഡിയോയും ഷെയര്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ നിരവധിപേര്‍ സിംബയുടെ വിയോഗത്തില്‍ പ്രതികരണവുമായി രംഗത്തെത്തി.

  Also Read-Viral Video | വയോധികയെ ചുമന്നുകൊണ്ട് പോളിങ് ബൂത്തിലെത്തിക്കുന്ന പോലീസ് കോൺസ്റ്റബിൾ; വൈറലായി വീഡിയോ

  Student's Complaint| 'ടീച്ചർ തല്ലുന്നു; അറസ്റ്റ് ചെയ്യണം'; പരാതിയുമായി രണ്ടാം ക്ലാസുകാരൻ പൊലീസ് സ്റ്റേഷനിൽ

  ഹൈദരാബാദ്: കുട്ടികൾക്കെതിരെ അധ്യാപകർ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാൽ ഇത്തരം ചില സംഭവങ്ങളിലെങ്കിലും കേസിലും നിയമപ്രശ്നത്തിലും അവസാനിക്കുന്നതും അപൂർവമൊന്നുമല്ല. അധ്യാപകരുടെ ശിക്ഷാ നടപടി പരിധി വിട്ടുവെന്ന് ആരോപിച്ച് രക്ഷിതാക്കൾ പരാതിയുമായി എത്താറുമുണ്ട്. എന്നാൽ, തെലങ്കാനയിൽ ടീച്ചര്‍ തന്നെ വടി ഉപയോഗിച്ച് അടിച്ചെന്ന പരാതിയുമായി രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ബാലൻ നേരെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കയറി പോവുകയായിരുന്നു.

  അനിൽ നായിക്ക് എന്നു പേരുള്ള രണ്ടാം ക്ലാസുകാരനാണ് മഹബൂബാബാദിലെ പൊലീസ് സ്റ്റേഷനിലെത്തിയത്. ടീച്ചറെപ്പറ്റി പൊലീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ട ബാലൻ, ടീച്ചറെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ കുട്ടിയോടു വനിതാ പോലീസ് ഉദ്യോഗസ്ഥയായ രമാദേവി കാര്യം തിരക്കുകയായിരുന്നു. ടീച്ചര്‍ തന്നെ തല്ലിയെന്നു കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ എന്തിനാണ് ടീച്ചര്‍ അടിച്ചതെന്നു ചോദിച്ചപ്പോള്‍ നന്നായി പഠിക്കാത്തത് കൊണ്ടാണെന്ന് കുട്ടി മറുപടി നല്‍കി. മറ്റേതെങ്കിലും കുട്ടിയെ ടീച്ചര്‍ അടിച്ചോ എന്നു ചോദിച്ചപ്പോള്‍ തന്നെ മാത്രമാണ് ടീച്ചര്‍ ശിക്ഷിച്ചതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

  Also Read-Viral Video |നടുറോഡില്‍ രണ്ടുവീലില്‍ ഓട്ടോറിക്ഷ അഭ്യാസം; ആറ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍, വീഡിയോ

  മഹബൂബാബാദ് ജില്ലയിലെ ബയ്യാരം മണ്ഡലിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിയാണ് സ്റ്റേഷനിലെത്തിയ രണ്ടാം ക്ലാസുകാരൻ എന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ പരാതി പോലീസ് വിശദമായി കേള്‍ക്കുകയും ചെയ്തു. അനിലിന്റെ പരാതികേട്ട പൊലീസുകാര്‍ തുടര്‍ന്ന് കുട്ടിയുമായി സ്കൂളിലേയ്ക്ക് തിരിക്കുകയായിരുന്നു. എന്നാൽ സംഭവം ഒത്തുതീര്‍പ്പാക്കാൻ കുട്ടി ഒരുക്കമായിരുന്നില്ല. ഇതിനു ശേഷം നടത്തിയ ഒരു കൗൺസിലിങിലാണ് കുട്ടി ഒത്തുതീര്‍പ്പിനു തയ്യാറായതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
  Published by:Jayesh Krishnan
  First published: