HOME » NEWS » Buzz » SINDHU JOYS FACEBOOK POST ABOUT 2009 ELECTION

'അന്ന് പരിഹസിച്ച ഇന്നത്തെ സ്ഥാനാർഥിയാരാണ്?' പെട്ടിപൊട്ടിക്കുമ്പോൾ പറയാമെന്ന് സിന്ധു ജോയി

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഉണ്ടായ അനുഭവമാണ് സിന്ധു കുറിച്ചത്

news18
Updated: April 17, 2019, 11:37 AM IST
'അന്ന് പരിഹസിച്ച ഇന്നത്തെ സ്ഥാനാർഥിയാരാണ്?' പെട്ടിപൊട്ടിക്കുമ്പോൾ പറയാമെന്ന് സിന്ധു ജോയി
sindhu joy
  • News18
  • Last Updated: April 17, 2019, 11:37 AM IST
  • Share this:
വിദ്യാർഥി നേതാവായി വളർന്ന് സിപിഎമ്മിലും പിന്നീട് കോൺഗ്രസിലും എത്തിയ നേതാവായിരുന്നു സിന്ധു ജോയ്. കോൺഗ്രസിലെത്തി അധികം വൈകാതെ തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.  ലോക്സഭാ തെരഞ്ഞെടുപ്പ് ചൂടിന്റെ കാഠിന്യം അതിന്റെ പാരമ്യതയിലെത്തി നിൽക്കെ മുൻപ് സ്ഥാനാർഥിയായപ്പോൾ തനിക്ക് പാർട്ടിയിലെ ഒരു നേതാവിൽ നിന്നും നേരിട്ട അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് സിന്ധു ജോയ്.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലായിരുന്നു അവർ മത്സരിച്ചത്. എന്നാൽ കനത്ത മത്സരത്തിനൊടുവിൽ സിന്ധു പരാജയപ്പെടുകയായിരുന്നു. സിന്ധുവിന്റെ പോസ്റ്റ് വന്നതിന് പിന്നാലെ ആ നേതാവ് ആരാണെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ചിലർ. ഇപ്പോൾ ആരാണെന്ന് പറയില്ലെന്നും ആ നേതാവ് ഇപ്പോൾ സ്ഥാനാർഥിയാണെന്നും സിന്ധു വ്യക്തമാക്കുന്നുണ്ട്. പെട്ടിപൊട്ടിക്കുമ്പോൾ ആ നേതാവ് ആരാണെന്ന് വെളിപ്പെടുത്താമെന്നാണ് സിന്ധു പറയുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

2009 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. നല്ല മത്സരം കാഴ്ചവെച്ചെന്ന അഹങ്കാരത്തോടെ നടക്കുന്ന സമയം. ഒരു പാർട്ടി ഓഫീസിൽ ചെന്നപ്പോൾ ഒരാൾ: “സിന്ധു ജോയിയോ? വോട്ട് എണ്ണുന്ന ദിവസം എന്തായിരുന്നു! താൻ ഇപ്പോൾ ജയിക്കും എന്ന മട്ടിൽ ആയിരുന്നല്ലോ ടി വി യിൽ ഒക്കെ പറഞ്ഞോണ്ട് ഇരുന്നത്! അവസാനം തലയിൽ തോർത്തും ഇട്ടോണ്ട് ഓടേണ്ടി വന്നല്ലേ?”
അനുബന്ധമായി “ഹ ഹ ഹാ”എന്ന പൊട്ടിച്ചിരിയും. ആ ചിരി ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നു.
ആ ആൾ ഈ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി ആണ്. പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾതന്നെ തലയിൽ തോർത്ത് ഇടുമോ, അതോ അതും കഴിഞ്ഞു ഓടുമോ എന്നൊക്കെ കാണാൻ ഒരു മാസത്തിലധികം കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോൾ ഒരിത് 🤣
N:B-ഈ സംഭവം എറണാകുളത്തു നടന്നതല്ല. അതാരാണ് എന്ന് ചോദിച്ചു ഇൻബോക്സ് ചെയ്യുകയും വേണ്ട. പെട്ടി പൊട്ടിക്കുമ്പോൾ ഞാൻ തന്നെ പറയാം

First published: April 17, 2019, 11:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories