HOME » NEWS » Buzz » SINGAPORE PM ARRIVES WEARING TURBAN FOR THE GURUDWARA INAUGURATION WEARING TURBAN NAV

ഗുരുദ്വാര ഉദ്ഘാടനത്തിന് തലപ്പാവ് ധരിച്ചെത്തി സിംഗപ്പൂർ പ്രധാനമന്ത്രി, വൈറൽ വീഡിയോ കാണാം

വെള്ള കുർത്തയും തലപ്പാവും ധരിച്ചാണ് പ്രധാനമന്ത്രി ചടങ്ങിനെത്തിയത്. പരിപാടിയുടെ ഭാഗമായി അവിടെ പങ്കെടുത്ത സിഖ് സമൂഹത്തെ അഭിമുഖീകരിച്ച് ലൂങ് സംസാരിക്കുകയും ചെയ്തു

News18 Malayalam | news18-malayalam
Updated: July 6, 2021, 1:29 PM IST
ഗുരുദ്വാര ഉദ്ഘാടനത്തിന് തലപ്പാവ് ധരിച്ചെത്തി സിംഗപ്പൂർ പ്രധാനമന്ത്രി, വൈറൽ വീഡിയോ കാണാം
ഗുരുദ്വാര ഉദ്‌ഘാടന ചടങ്ങിനിടെ സിംഗപ്പൂർ പ്രധാനമന്ത്രി
  • Share this:

ഗുരുദ്വാര ഉദ്ഘാടനത്തിന് സിഖ് വേഷമായ തലപ്പാവ് ധരിച്ചെത്തി ഇന്റർനെറ്റ് ഉപയോക്താക്കളുട പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹിസിയൻ ലൂങ്. ഈയടുത്ത് നവീകരിച്ച സിലത് റോഡ് സിഖ് ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.


വെള്ള കുർത്തയും തലപ്പാവും ധരിച്ചാണ് പ്രധാനമന്ത്രി ചടങ്ങിനെത്തിയത്. പരിപാടിയുടെ ഭാഗമായി അവിടെ പങ്കെടുത്ത സിഖ് സമൂഹത്തെ അഭിമുഖീകരിച്ച് ലൂങ് സംസാരിക്കുകയും ചെയ്തു. സിഖ് മതവിശ്വാസികൾ പരസ്പരം അഭിവാദ്യം ചെയ്യാൻ ഉപയോഗിക്കുന്ന ‘സത് സ്രീ അകാൽ’ അക്ഷര സ്ഫുടതയോടെ അദ്ദേഹം പറയുന്നതും കേൾക്കാം.



ഗുരുദ്വാര ഉദ്ഘാടന ചടങ്ങിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പർമിന്ദർ സിംഗ് എന്ന വ്യക്തി ട്വിറ്ററിൽ പങ്കുവെച്ച് വീഡിയോയാണിത്. 31 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ലൂങ് സിംഗപ്പൂരിലെ സിഖ് സമുദായംഗങ്ങൾക്ക് നന്ദി പറയുന്നതും അതിന് ശേഷം “സത് സ്രി അകാൽ” എന്ന് അഭിവാദ്യം ചെയ്യുന്നതും കാണാം.


സിഖ് സംസ്കാരം സ്വാംശീകരിക്കാൻ ശ്രമിച്ച ലൂങിനെ സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് പ്രശംസിക്കുന്നത്. വീഡിയോ പങ്കുവെച്ച പർമിന്ദർ ട്വിറ്ററിൽ കുറിച്ചതിങ്ങനെ, “സിംഗപ്പൂർ പ്രധാന മന്ത്രി ലീ ഹിസിയൻ ലൂങ് തലപ്പാവ് ധരിച്ച് നവീകരിച്ച് ഗുരുദ്വാര ഉദ്ഘാടനം ചെയ്യുന്നു. എല്ലാവരോടും സത് സ്രീ അകാൽ എന്ന് അഭിവാദ്യം ചെയ്തിട്ടുമുണ്ട് അദ്ദേഹം!”




Singapore Prime Minister, @leehsienloong inaugurated a newly renovated Gurudwara wearing an immaculate turban and greeting everyone with a perfect Sat Sri Akaal! 🙏 pic.twitter.com/fFk36V6Av0


— Parminder Singh (@parrysingh) July 4, 2021


നിരവധി പേരാണ് പർമിന്ദറിന്റെ പോസ്റ്റിനു താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. വ്യത്യസ്ത സംസ്കാരങ്ങളെ സ്വീകരിക്കുന്നതും, വിവിധ മത വിശ്വാസികളെ സഹവർത്തിത്വത്തോടെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്ന സിംഗപ്പൂർ സംസ്കാരത്തെ ആളുകൾ പ്രശംസിക്കുന്നുണ്ട്.


ലൂങിന്റെ നേതൃപാടവത്തെ പല ഇന്റർനെറ്റ് ഉപയോക്താക്കളും പുകഴ്ത്തുന്നുണ്ട്. “ഇത്തരം സഹാനുഭൂതിയും നേതൃമഹിമയുമുള്ള അപൂർവ്വം നേതാക്കള മാത്രമേ ലോകത്ത് കാണാൻ സാധിക്കൂ,” ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകുന്ന നേതാവാണ് ലൂങ് എന്ന് ഇന്റർനെറ്റ് ലോകം സാക്ഷ്യപ്പെടുത്തുന്നു.


സ്ട്രൈറ്റ്സ് ടൈംസ് റിപ്പോർട്ടനുസരിച്ച് 2.5 മില്യണോളം ഡോളർ (ഏകദശം 1,67,05,46,250 രൂപ) യാണ് ഗുരുദ്വാര നവീകരണത്തിന്റെ ചെലവ്. ആളുകളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് ഇത്രയും ഭീമമായ തുക സമാഹരിച്ചത്. ഗുരുദ്വാരയിലെ അടുക്കളയും ഭക്ഷണ വിതരണം ചെയ്യുന്ന സ്ഥലങ്ങളും 20 ശതമാനത്തിലധികം വികസിപ്പിച്ചിട്ടുണ്ട്. പ്രതിദിനം 2,000 പേർക്ക് ഭക്ഷണം തയ്യാറാക്കാൻ സാധിക്കുമെന്ന് അധികൃതർ അവകാശപ്പെടുന്നു. പ്രകൃതി സൗഹൃദപരമായ ലൈറ്റുകൾ, വയോധികർക്കായി പ്രത്യേക ഗോവണികൾ, അത്യാധുനിക എയർ കണ്ടീഷൻ എന്നിവയാണ് നവീകരിച്ച ഗുരുദ്വാരയിലെ പുതിയ സൗകര്യങ്ങൾ.



Summary

Singapore PM arrives at Gurudwara inauguration wearing a turban and greets everyone saying Sat Sri Akaal - Viral video

Published by: Naveen
First published: July 6, 2021, 1:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories