• HOME
  • »
  • NEWS
  • »
  • buzz
  • »
  • ചെറുപ്പക്കാരനായ വരനു വേണ്ടി അവയവ ശസ്ത്രക്രിയ നടത്തി 74 കാരി കാത്തിരുന്നു; മണിക്കൂറുകള്‍ മുന്നേ വിവാഹത്തില്‍ നിന്നും പിന്‍മാറി 27കാരന്‍

ചെറുപ്പക്കാരനായ വരനു വേണ്ടി അവയവ ശസ്ത്രക്രിയ നടത്തി 74 കാരി കാത്തിരുന്നു; മണിക്കൂറുകള്‍ മുന്നേ വിവാഹത്തില്‍ നിന്നും പിന്‍മാറി 27കാരന്‍

കിടപ്പറയില്‍ താന്‍ ഇന്നും ഒരു സ്റ്റാറാണെന്ന് അടുത്തിടെ ജുവാന്‍ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് 27 കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്.

ജുവാന

ജുവാന

  • Last Updated :
  • Share this:
    ചെറുപ്പക്കാരനായ വരനു വേണ്ടി ജനനേന്ദ്രിയത്തില്‍ പ്രത്യേക ശസ്ത്രക്രിയ നടത്തി മധുവിധുവിനു തയാറെടുക്കുന്നതിനിടെ കാമുകന്‍ വിവാഹത്തില്‍ നിന്നു പിന്‍മാറി. പെറുവിലെ 74 വയസുള്ള ഗായിക ജുവാന ജുദിത്ത് ബുസ്റ്റോസാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 27 വയസുകാരനായ എല്‍മര്‍ മൊളോച്ചോ എന്ന കാമുകനെ വിവാഹം ചെയ്യാനാണ് ശസ്ത്രക്രിയ നടത്തി ജനനേന്ദ്രിയം പുനര്‍നിര്‍മ്മിച്ചതെന്നും അവര്‍ വ്യക്തമാക്കി.

    'അവനോടുള്ള സ്‌നേഹം കൊണ്ടാണ് ഞാന്‍ ജനനേന്ദ്രിയ ശസ്ത്രക്രിയ നടത്തിയത്. പക്ഷെ എന്നെ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എല്‍മര്‍ക്കുണ്ട്.' ജുവാന മാധ്യമങ്ങളോട് പറഞ്ഞതായി 'മിറര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

    വീവാഹത്തിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പാണ് 27 കാരന്‍ ജുവാനയ്‌ക്കൊപ്പം ജീവിക്കാനുള്ള തീരുമാനം മാറ്റിയത്.

    ജുവാനയുടെ വിവാഹം പകര്‍ത്താന്‍ നിരവധി മാധ്യമ പ്രവര്‍ത്തകരും എത്തിയിരുന്നു. എന്നാല്‍ എല്‍മര്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയെന്നും മുന്‍ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കുമൊപ്പം ജീവിക്കാന്‍ തീരുമാനിച്ചെന്നും ജുവന തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാധ്യമങ്ങളെ ഒഴിവാക്കി എല്‍മര്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടുന്നത് താന്‍ കണ്ടെന്നും ജുവാന പറഞ്ഞു. ബന്ധം അവസാനിപ്പിച്ചെങ്കിലും എല്‍മറോട് തനിക്ക് പിണക്കമില്ലെന്നും ജുവാന വ്യക്തമാക്കി.

    കിടപ്പറയില്‍ താന്‍ ഇന്നും ഒരു സ്റ്റാറാണെന്ന് അടുത്തിടെ ജുവാന അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് 27 കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകൂടിയായ ജൂവാനയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്.

    Also Read പതിനൊന്നുകാരനെ 44 കാരി ലൈംഗികമായി പീഡിപ്പിച്ചു; ഒരു വര്‍ഷം നീണ്ട ക്രൂരത തുറന്നു പറഞ്ഞത് കൗണ്‍സിലിംഗിനിടെ



     

     

     
    First published: