ചെന്നൈയിലെ സ്റ്റേജ് ഷോയ്ക്കിടെ മലയാളി ഗായകൻ ബെന്നി ദയാലിന് (Benny Dayal) ഡ്രോൺ ഇടിച്ചു പരിക്ക്. അദ്ദേഹത്തിന്റെ തലയ്ക്കു പിന്നിൽ ഇടിച്ച ഡ്രോൺ പറന്നകലുകയായിരുന്നു. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പരിപാടി അവതരിപ്പിക്കെയാണ് അപകടം. ‘ഉർവശി ഉർവശി’ എന്ന കാണാം പാടിക്കൊണ്ടിരിക്കെയാണ് അപകടം. സംഭവത്തിന്റെ ദൃശ്യം ട്വിറ്ററിലെത്തി.
ഡ്രോൺ തലയ്ക്കു പിന്നിലിടിച്ചതും വേദനകൊണ്ട് പുളഞ്ഞ ബെന്നി നിലത്തു മുട്ടുകുത്തിയിരുന്നു. പെർഫോം ചെയ്തുകൊണ്ട് പാടിക്കൊണ്ടിരിക്കെയാണ് ഡ്രോൺ വന്നിടിച്ചത്. ഉടൻ തന്നെ പരിപാടിയുടെ മാനേജ്‌മന്റ് സ്റ്റേജിൽ ഓടിയെത്തി.
തനിക്ക് പറ്റിയത് എന്താന്നെന്ന് പറഞ്ഞുകൊണ്ട് ബെന്നി ഇൻസ്റ്റഗ്രാമിൽ പോസ്റ്റുമായി എത്തിച്ചേർന്നു. ലൈവ് ഷോയ്ക്കിടെ സ്റ്റേജിലെ ആർട്ടിസ്റ്റുമാർക്ക് സുരക്ഷ ഒരുക്കാൻ ശക്തമായ നടപടി ആവശ്യമുണ്ടെന്ന് ബെന്നി പറഞ്ഞു. ബെന്നിക്ക് പരിക്കേൽക്കുന്ന ദൃശ്യങ്ങൾ ചുവടെയുള്ള ട്വിറ്റർ വീഡിയോയിൽ:
Famous Indian singer Benny Dayal gets hit by a drone in VIT Chennai!#BreakingNews #BennyDayal #India pic.twitter.com/o4eK2faetF
— Aakash (@AakashAllen) March 2, 2023
“ഡ്രോൺ ആരാധകരേ, എന്റെ തലയുടെ പിൻഭാഗത്ത് ചെറുതായി ചതവേറ്റു. എന്റെ രണ്ട് വിരലുകൾക്ക് പൂർണ്ണമായും മുറിവേറ്റു. ഇതിൽ നിന്ന് വളരെ വേഗത്തിൽ കരകയറുമെന്ന് ഞാൻ കരുതുന്നു. എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി,” ബെന്നി പറഞ്ഞു.
സ്റ്റേജ് കലാകാരന്മാരുടെ സുരക്ഷയ്ക്കായി മൂന്നു പ്രധാന നിർദേശങ്ങളും ബെന്നി മുന്നോട്ടുവച്ചു.
View this post on Instagram
“എനിക്ക് മൂന്നേ മൂന്ന് കാര്യങ്ങൾ മാത്രം പറയാൻ ആഗ്രഹമുണ്ട്. എല്ലാ കലാകാരന്മാർക്കും തങ്ങളുടെ ചലനങ്ങൾ ഏകോപിപ്പിക്കാൻ കഴിയാത്തതിനാൽ, പരിപാടിയിൽ ഡ്രോൺ അടുത്ത് വരാൻ കഴിയില്ലെന്ന ഒരു ക്ലോസ് ഉണ്ടെന്ന് ഉറപ്പാക്കണം. ഡ്രോണുകളിൽ പ്രാവീണ്യമുള്ള ഒരാളെ ഇവിടങ്ങളിൽ ആവശ്യമുണ്ട്. ദയവായി എല്ലാ കോളേജുകളും, കമ്പനികളും, ഷോ അല്ലെങ്കിൽ ഇവന്റ് ഓർഗനൈസർമാരും, ഒരു സർട്ടിഫൈഡ് ഡ്രോൺ ഓപ്പറേറ്ററെ തേടുക. കാരണം ഇത് വളരെ അപകടകരമാണ്. ഒരു ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിന് സെർട്ടിഫൈഡ് ഓപ്പറേറ്റർ അത്യന്താപേക്ഷിതമാണ്,” അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
Summary: Singer Benny Dayal sustained head injuries after being hit by a flying drone during a live stage concert in Chennai recently. The singer, in an Instagram post, urged the need for stringent security measures to prevent such incidents from happening in the future. Visuals of the accident too has surfaced online
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.