ഇന്റർഫേസ് /വാർത്ത /Buzz / 'ബ്രാഹ്മണര്‍ ഇബ്രാഹിമിന്റെ പിൻമുറക്കാരെന്ന്' വിവാദ പോസ്റ്റ്; ഒടുവിൽ മാപ്പു പറഞ്ഞ് ഗായകന്‍ ലക്കി അലി

'ബ്രാഹ്മണര്‍ ഇബ്രാഹിമിന്റെ പിൻമുറക്കാരെന്ന്' വിവാദ പോസ്റ്റ്; ഒടുവിൽ മാപ്പു പറഞ്ഞ് ഗായകന്‍ ലക്കി അലി

എല്ലാവരെയും ഒരുപോലെ കാണുന്നുവെന്ന് മാത്രമാണ് പരാമര്‍ശത്തിലൂടെ ഉദ്ദേശിച്ചതെന്നും ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ലക്കി അലി വ്യക്തമാക്കി

എല്ലാവരെയും ഒരുപോലെ കാണുന്നുവെന്ന് മാത്രമാണ് പരാമര്‍ശത്തിലൂടെ ഉദ്ദേശിച്ചതെന്നും ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ലക്കി അലി വ്യക്തമാക്കി

എല്ലാവരെയും ഒരുപോലെ കാണുന്നുവെന്ന് മാത്രമാണ് പരാമര്‍ശത്തിലൂടെ ഉദ്ദേശിച്ചതെന്നും ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ലക്കി അലി വ്യക്തമാക്കി

  • Share this:

മുംബൈ: ബ്രാഹ്മണര്‍ ഇബ്രാഹിമിന്റെ വംശ പരമ്പരയില്‍പ്പെട്ടവരാണെന്ന ഗായകന്‍ ലക്കി അലിയുടെ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ മാപ്പ് പറഞ്ഞ് ലക്കി അലി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഈ പരാമര്‍ശം നടത്തിയ ഫേസ്ബുക്ക് പോസ്റ്റും അദ്ദേഹം പിന്‍വലിച്ചു. ബ്രാഹ്മിണ്‍ എന്ന പേര് അബ്രാം എന്നതില്‍ നിന്നാണ് രൂപപ്പെട്ടിരിക്കുന്നത് എന്നും ലക്കി അലി പറഞ്ഞിരുന്നു. നിരവധി പേരാണ് ഈ പരാമര്‍ശത്തില്‍ അലിയെ രൂക്ഷമായി വിമര്‍ശിച്ചത്. തുടര്‍ന്നാണ് സംഭവത്തില്‍ ക്ഷമാപണം നടത്തി ലക്കി അലി രംഗത്തെത്തിയത്. എല്ലാവരെയും ഒരുപോലെ കാണുന്നുവെന്ന് മാത്രമാണ് പരാമര്‍ശത്തിലൂടെ ഉദ്ദേശിച്ചതെന്നും ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ലക്കി അലി വ്യക്തമാക്കി.

‘ബ്രാഹ്മണ്‍ എന്ന പേര് ബ്രഹ്മ എന്നതില്‍ നിന്നാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ആ പേര് രൂപപ്പെട്ടത് അബ്രാമില്‍ നിന്നാണ്. അബ്രാം എന്നത് അബ്രഹാം അഥവാ ഇബ്രാഹിം എന്ന പദത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. ബ്രാഹ്മിണ്‍സ് എന്ന് പറയുന്നത് ഇബ്രാഹിമിന്റെ വംശപരമ്പരയില്‍പ്പെട്ടവരാണ്. എല്ലാ ദേശങ്ങളുടെയും പിതാവാണ് ഇബ്രാഹിം. പിന്നെ എന്തിനാണ് എല്ലാവരും പരസ്പരം തര്‍ക്കിക്കുന്നത്?’ എന്നായിരുന്നു ലക്കി അലിയുടെ വിവാദ പോസ്റ്റില്‍ പറഞ്ഞിരുന്നത്.

”സുഹൃത്തുക്കളെ.. കഴിഞ്ഞ പോസ്റ്റ് മൂലമുണ്ടായ വിവാദം ഞാന്‍ മനസ്സിലാക്കുന്നു. ആരെയും വിഷമിപ്പിക്കാനല്ല ആ പോസ്റ്റ് കൊണ്ട് ഞാനുദ്ദേശിച്ചത്. അതില്‍ ഖേദം പ്രകടിപ്പിക്കുന്നു,’ ലക്കി അലി പറഞ്ഞു. എല്ലാവരെയും ഒരു കുടക്കീഴില്‍ നിര്‍ത്താനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് അതേ രീതിയിലല്ല പലരും സ്വീകരിച്ചതെന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറയുന്നു. തന്റെ പോസ്റ്റിലെ കാര്യങ്ങള്‍ ഹിന്ദു സഹോദരങ്ങളെ വിഷമിപ്പിച്ചുവെന്ന് മനസ്സിലാക്കുന്നുവെന്നും അതില്‍ ക്ഷമാപണം നടത്തുന്നുവെന്നും ലക്കി അലി കൂട്ടിച്ചേർത്തു. അന്തരിച്ച നടന്‍ മെഹ്മൂദ് അലിയുടെ മകനാണ് ലക്കി അലി. മഖ്‌സൂദ് മുഹമ്മദ് അലിയെന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. നിലവില്‍ ബംഗളുരുവിലാണ് ഇദ്ദേഹം താമസിക്കുന്നത്.

First published:

Tags: Apology, Controversy, Facebook post, Viral