• HOME
 • »
 • NEWS
 • »
 • buzz
 • »
 • സ്‌റ്റേജ് കോസ്റ്റ്യൂമില്‍ കോവിഡ് വാക്സിൻ സ്വീകരിച്ച് ഗായകന്‍; ചിത്രം വൈറൽ

സ്‌റ്റേജ് കോസ്റ്റ്യൂമില്‍ കോവിഡ് വാക്സിൻ സ്വീകരിച്ച് ഗായകന്‍; ചിത്രം വൈറൽ

റൊവാനിമിയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ലോര്‍ദി എന്ന പേരില്‍ പ്രശസ്തനായ മെറ്റല്‍ ബാന്‍ഡ് ഗായകന്‍ കൂടിയായ, ടോമി പെറ്റേരി പുടാന്‍സു എന്ന 47കാരന്‍ തന്റെ രണ്ടാമത്തെ ഡോസ് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചത്.

Credits: AFP/Jouni Porsanger

Credits: AFP/Jouni Porsanger

 • Last Updated :
 • Share this:
  കോവിഡ് 19 മഹാമാരി രാജ്യാതിര്‍ത്തികള്‍ കടന്ന് യാത്രയാരംഭിച്ചിട്ട് ഇപ്പോൾ രണ്ട് വര്‍ഷത്തോടടുക്കുന്നു. ലക്ഷക്കണക്കിന്‌ ആളുകളാണ് ഈ മഹാമാരിയുടെ പ്രഹരമേറ്റ് മരണമടഞ്ഞത്. അതേസമയം, പ്രതിരോധ മരുന്നിന്റെ കണ്ടെത്തല്‍ ഒരുപാട് പേരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരുന്നതിനും സഹായിച്ചു എന്നതാണ് വസ്തുത. പലയിടത്തും വാക്സിൻക്ഷാമം നേരിടുന്നുണ്ടെങ്കിലും അതിന്റെ ഉത്പ്പാദനം നിലയ്ക്കാത്തതിനാല്‍ ലോകത്തിന് കോവിഡില്‍ നിന്ന് രക്ഷ നേടാന്‍ സാധിക്കും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ലോക ജനതയും ശാസ്ത്ര ലോകവും.

  എല്ലാ ഭരണകൂടങ്ങളും തങ്ങളുടെ രാജ്യത്തെ ജനങ്ങളോട് പ്രതിരോധ കുത്തിവെയ്പ്പ് നേടുന്നതിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. ജനങ്ങളും, തങ്ങള്‍ക്ക് പ്രതിരോധ മരുന്ന് ലഭിക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെ തങ്ങള്‍ക്ക് പ്രതിരോധ മരുന്ന് ലഭിച്ചതിന്റെ ചിത്രങ്ങളും മറ്റും പങ്കുവെച്ച് ആഘോഷം പങ്കിടാറുണ്ട്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് പോസ്റ്റുകളാണ് ദൈനംദിനം സമൂഹ മാധ്യമങ്ങളില്‍ ഷെയർ ചെയ്യപ്പെടുന്നത്. ഫിന്നിഷ് ഗായകനായ എംആര്‍ ലോര്‍ദിയ്ക്ക് ഷെയർ ചെയത് വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങളും, അതിനെ കുറിച്ചുള്ള ചര്‍ച്ചകളുമാണ് സമൂഹമാധ്യമത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.

  റൊവാനിമിയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ലോര്‍ദി എന്ന പേരില്‍ പ്രശസ്തനായ മെറ്റല്‍ ബാന്‍ഡ് ഗായകന്‍ കൂടിയായ, ടോമി പെറ്റേരി പുടാന്‍സു എന്ന 47കാരന്‍ തന്റെ രണ്ടാമത്തെ ഡോസ് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചത്. ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതിനായി അദ്ദേഹം തന്റെ സ്റ്റേജ് കോസ്റ്റ്യൂമിലാണ് എത്തിയത് എന്നതാണ് ഏറെ രസകരം. റോവാനിമി നഗരത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍, മെറ്റല്‍ ബാന്‍ഡിന്റെ പ്രധാന ഗായകനായ ലോര്‍ദി രാക്ഷസ മാസ്‌കുകള്‍ ഉപയോഗിച്ച് പ്രകടനം നടത്തുന്നതിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.


  പോസ്റ്റിന്റെ അടിക്കുറിപ്പായി എഴുതിയ, ഉടന്‍ തന്നെ വാര്‍ത്താ തലക്കെട്ടിലേക്ക് മാറിയ വാചകം ഇങ്ങനെയാണ്,'മറ്റൊരു വാക്‌സിന്‍ ലഭിച്ച്, എംആർ ലോര്‍ഡി'. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നലോര്‍ഡിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കോവിഡ് 19 പ്രതിരോധ കുത്തിവെയ്പ്പ് പ്രോത്സാഹിപ്പിക്കുന്നതിനായി ഗായകന്‍ കാഴ്ചവെച്ച അസാമാന്യമായ രീതി, സമൂഹ മാധ്യമ സൈറ്റുകളിലെ ഉപയോക്താക്കള്‍ക്കിടയില്‍ മതിപ്പുളവാക്കിയിരിക്കുകയാണ്.

  ഫിന്നിഷ് വാര്‍ത്താ സൈറ്റായ വൈലിന് നല്‍കിയ അഭിമുഖത്തില്‍, ലോര്‍ഡി തന്റെ വ്യത്യസ്തമായ അനുഭവത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്, “അവര്‍ എന്റെ കൈയില്‍ ഒരു വലിയ സൂചി ഇട്ടിരുന്നു, അതും കൊണ്ടാണ് ഞാന്‍ ഇവിടെ വന്നത്. ഇത് എന്റെ രണ്ടാമത്തെ പ്രതിരോധ കുത്തിവെയ്പ്പ് ആയിരുന്നു.”  കൊറോണ വൈറസ് കാരണം, തന്റെ പല പര്യടനങ്ങളും നിരന്തരം മാറ്റിവയ്ക്കപ്പെടുകയാണന്ന് വെളിപ്പെടുത്തിയ അദ്ദേഹം, അതിനാലാണ്, ഈ സമയം ഇങ്ങനെ ഒരു നല്ല കാര്യത്തിനായി ഉപയോഗിക്കുന്നത് എന്ന് കൂട്ടിച്ചേര്‍ത്തു.  അദ്ദേഹത്തിന്റെ വസ്ത്രത്തിലൂടെ നഴ്‌സിന് എങ്ങനെയാണ് കുത്തിവയ്പ്പ് നല്‍കാന്‍ കഴിഞ്ഞതെന്ന ആശയക്കുഴപ്പത്തിലാണ് ട്വിറ്റർ ഉപയോക്താക്കള്‍.

  ഈ വര്‍ഷം ആദ്യം, മലേഷ്യക്കാരനായ ഒരാള്‍ 'ടി-റെക്‌സ്' ദിനോസറിന്റെ വസ്ത്രം ധരിച്ച് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്ന കേന്ദ്രത്തില്‍ എത്തിയിരുന്നതും ചര്‍ച്ചയായിരുന്നു. ആരോഗ്യ പരിപാലന ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥയില്‍ ഉത്തേജനം ഉണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം.
  Published by:Jayesh Krishnan
  First published: