നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മേക്കപ്പ് നീക്കുന്ന വീഡിയോയുമായി ഗായിക സിത്താര; ബോഡി ഷെയിമിംഗിനെതിരെ ശക്തമായ മറുപടി

  മേക്കപ്പ് നീക്കുന്ന വീഡിയോയുമായി ഗായിക സിത്താര; ബോഡി ഷെയിമിംഗിനെതിരെ ശക്തമായ മറുപടി

  വീഡിയോയിൽ മേക്കപ്പ് നീക്കിക്കൊണ്ട് തന്റെ യഥാർഥ രൂപം ഇതാണെന്ന് പറഞ്ഞുകൊണ്ടാണ് സിതാര ബോഡി ഷെയിമിംഗിനെതിരായ സന്ദേശം പങ്കുവെച്ചിരിക്കുന്നത്.

  sithara

  sithara

  • Share this:
   ബോഡിഷെയിമിംഗിനെതിരെ ശക്തമായ സന്ദേശവുമായി ഗായിക സിതാര കൃഷ്ണകുമാർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സിതാര ബോഡി ഷെയിമിംഗിനെതിരെ പ്രതികരിച്ചിരിക്കുന്നത്.

   അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ചില ചിത്രങ്ങൾക്ക് ലഭിക്കുന്ന നെഗറ്റീവ് കമൻറുകൾ ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെയാണ് ഇത്തരത്തിലൊരു വീഡിയോയുമായി സിതാര എത്തിയിരിക്കുന്നത്.  വീഡിയോയിൽ മേക്കപ്പ് നീക്കിക്കൊണ്ട് തന്റെ യഥാർഥ രൂപം ഇതാണെന്ന് പറഞ്ഞുകൊണ്ടാണ് സിതാര ബോഡി ഷെയിമിംഗിനെതിരായ സന്ദേശം പങ്കുവെച്ചിരിക്കുന്നത്.

   ദൈർഘ്യമേറിയ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യുന്നതിലെ ജാള്യതയും ക്ഷമാപണവും അറിയിച്ചുകൊണ്ടുതന്നെ തുടങ്ങട്ടെ!! ഇപ്പോഴെങ്കിലും പറയണമെന്ന് തോന്നി!!! ഇവിടെയുള്ള എന്റെ സുഹൃത്തുക്കളോടായും, അവരുടെ സുഹൃത്തുക്കളോടായും ചർച്ചചെയ്യാനാഗ്രഹിക്കുന്ന ചില വിഷയങ്ങളാണ്!! ഓൺലൈൻ മാധ്യമ സുഹൃത്തുക്കളോട് ഒരു ചെറിയ അപേക്ഷ, മറ്റുതലകെട്ടുകളോടെ ഇത് ദയവു ചെയ്ത് പ്രസിദ്ധീകരിക്കാതിരിക്കാമോ, എങ്കിൽ മാത്രമേ ആരോഗ്യകരമായ ഒരു സംവാദം സാധ്യമാവൂ,നിങ്ങളും അനുഭാവപൂർവം പരിഗണിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു!!! നമുക്കെല്ലാവർക്കും കൂടുതൽ സന്തോഷത്തോടെ, സമാധാനത്തോടെ, സത്യസന്ധമായി ജീവിക്കാമല്ലോ ഈ ഭൂമിയിൽ!!!- എന്ന കുറിപ്പോടെയാണ് സിതാര വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

   മേക്കപ്പ് ധരിച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ മലയാളത്തനിമ ഉണ്ടെന്ന് കമന്റ് പറയുന്നവർ മേക്കപ്പ് നീക്കം ചെയ്താൽ ഭിക്ഷക്കാരിയെന്നും ബം​ഗാളി സ്ത്രീയെന്നും ട്രാൻസ് ജെൻഡർ എന്നുമൊക്കെ കമന്റു ചെയ്യുന്നുവെന്ന് സിതാര പറയുന്നു. ഈ വാക്കുകൾ ഒരിക്കലും പരിഹാസിക്കാനുള്ളവയല്ലെന്നും ട്രാൻസ്ജെൻഡറുകളും ബം​ഗാളി സ്ത്രീയും ഭിക്ഷക്കാരിയുമെല്ലാം മനുഷ്യരാണെന്നും സിതാര കൂട്ടിച്ചേർക്കുന്നു. അവർ എങ്ങിനെയാണ് പരിഹാസ കഥാപാത്രങ്ങളാകുന്നതെന്നും സിതാര ചോദിക്കുന്നു.

   മേക്കപ്പുകളൊന്നുമില്ലാതെ സത്യസന്ധമായ രൂപത്തെ അവതരിപ്പിക്കുമ്പോൾ മോശം അഭിപ്രായങ്ങൾ ലഭിക്കുകയും മേക്കപ്പൊക്കെയിട്ട് വരുമ്പോൾ നല്ല അഭിപ്രായങ്ങൾ ലഭിക്കുകയും ചെയ്യുന്നത് വിരോധാഭാസമായി തോന്നിയിട്ടുണ്ടെന്നും സിതാര പറയുന്നു.   പ്രൊഫഷണൽ ജീവിതത്തിൽ തനിക്ക് മേക്കപ്പ് ഇ‌ടേണ്ടിവരും നല്ല സാരിയുടുക്കേണ്ടി വരും ആഭരണങ്ങൾ ധരിക്കേണ്ടി വരും. വ്യക്തി ജീവിതത്തിൽ ഞാൻ അങ്ങനെയല്ല. ആരോ​ഗ്യകരമായ സംവാദങ്ങൾ ആകാം, എന്നാൽ മറ്റുള്ളവരെ പരിഹസിക്കുന്നതിലൂടെ എന്താണ് നമുക്ക് ലഭിക്കുന്നത്- സിത്താര ചോദിക്കുന്നു. നെഗറ്റീവ് കമന്റുകൾ കേൾക്കാൻ ആരും ആഗ്രഹിക്കാറില്ലെന്നും സിതാര പറയുന്നു. ഇതൊരു പരാതിയല്ലെന്നും അപേക്ഷയാണെന്നും സിതാര വ്യക്തമാക്കിയിട്ടുണ്ട്.   അഭിപ്രായങ്ങൾ സ്നേഹത്തോടെ പറയുന്നതാണ് ആരോഗ്യകരമെന്നും സിതാര. വളരെയധികം നെഗറ്റിവിറ്റി നിറഞ്ഞ കാലത്തിലൂടെയാണ് മനുഷ്യരാശി കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും അതിനാൽ അങ്ങേയറ്റം പോസിറ്റീവ് ആയിരിക്കാൻ ശ്രമിക്കണമെന്നും സിതാര പറയുന്നു.
   Published by:Gowthamy GG
   First published:
   )}