തൃശ്ശൂർ : " സിങ്കപ്പെണ്ണേ... " പെട്ടിയിൽ കൊട്ടിപ്പാടുന്ന ഏഴ് പെൺകുട്ടികളുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ വരവേൽപാണ് ലഭിച്ചത്. കേരള കലാമണ്ഡലത്തിലെ രണ്ടാം വര്‍ഷ കർണാടിക് മ്യൂസിക് വിദ്യാർത്ഥിനികളായ ഹൃദ്യ, അതുല്യ, ശ്രീദേവി, ലക്ഷ്മി പ്രിയ, ശോഭിത, ഗോപിക, ഹരിപ്രഭ എന്നീ മിടുക്കിക്കളാണ് വീഡിയോയ്ക്ക് പിന്നിൽ.
ഹോസ്റ്റൽ മുറിയിലെ പതിവ് വിനോദമാണെങ്കിലും നയൻതാരയുടെ പിറന്നാൾ ദിനമായതിനാൽ പാട്ട് മൊബൈലിൽ പകർത്തി ടിക് ടോക്കിലിട്ടു. നയൻസിന്റെ പുതിയ ചിത്രമായ ബിഗിലിലെ 'സിങ്കപ്പെണ്ണേ' എന്ന ഹിറ്റ് ഗാനമാണ് കുട്ടികൾ തെരഞ്ഞെടുത്തത്. വീഡിയോ വൈറലാകാൻ അധികം നേരം വേണ്ടി വന്നില്ല. എ ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ മെയിൽ വേർഷൻ നേരത്തെ ചെന്നൈയിൽ നിന്നുള്ള സംഘം ടിക്ടോക്കിലിട്ടിരുന്നു.
സമൂഹമാധ്യമത്തിൽ പാട്ടിന് വൻ വരവേൽപ് കിട്ടിയതിന്റെ ആഹ്ളാദത്തിലാണ് ഇവരിപ്പോൾ. ഹൃദ്യയും അതുല്യയും ചേർന്ന് നേരത്തെ ചിന്നമച്ച, ജീവാംശമായ് എന്നീ ഗാനങ്ങൾ പാടി ടിക്ടോക്കിലിട്ട് കയ്യടി നേടിയിട്ടുണ്ട്. സംഘമായി ആദ്യമായിട്ടാണ് പാടുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.