നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഭൂമിയിൽ മനുഷ്യരും അന്യം നിന്നു പോകുമോ? 4 വയസുകാരന് ഡേവിഡ് ആറ്റൻബറോ നൽകിയ മറുപടി കാണാം

  ഭൂമിയിൽ മനുഷ്യരും അന്യം നിന്നു പോകുമോ? 4 വയസുകാരന് ഡേവിഡ് ആറ്റൻബറോ നൽകിയ മറുപടി കാണാം

  അമ്മയെയും മകനെയും അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ആ കുട്ടിയുടെ ചോദ്യത്തിന് സ്വന്തം കൈപ്പടയിൽ സർ ഡേവിഡ് ആറ്റൻബറോ മറുപടി എഴുതി അയച്ചത്.

  David Attenborough and his handwritten letter | Image credit: Reuters/Twitter

  David Attenborough and his handwritten letter | Image credit: Reuters/Twitter

  • Share this:
   നാലു വയസുകാരനായ മകൻ ഓട്ടിസിന്റെ ചോദ്യം കേട്ടപ്പോൾ ആദ്യം ഗെരിഹോൾട്ട് പകച്ചു നിന്നു പോയി. നമ്മളും ദിനോസറുകളെപ്പോലെ ഈ ഭൂമിയിൽ നിന്നും ഇല്ലാതായിപ്പോകുമോ എന്നായിരുന്നു അമ്മയെ സ്തംഭിപ്പിച്ചു നിർത്തിയ മകന്റെ ചോദ്യം. കളിയും കാര്യവും കൂടിക്കുഴഞ്ഞ ആ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന്ഗെരിഹോൾട്ടിനും അറിയില്ലായിരുന്നു. അങ്ങനെയാണ് അവർ രണ്ടു പേരും കൂടി ഈ ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ട് സർ ഡേവിഡ് ആറ്റൻബറോയ്ക്ക് ഒരു കത്തെഴുതാൻ തീരുമാനിച്ചത്. എന്നാൽ, 94 വയസുകാരനായ, മഹാനായ നാച്ചുറൽ ഹിസ്റ്റോറിയനും ഇംഗ്ലീഷ് ബ്രോഡ്കാസ്റ്ററുമായ ആറ്റൻബറോയിൽ നിന്ന് മറുപടി ലഭിക്കുമെന്ന്അവർ തീരെ പ്രതീക്ഷിച്ചിരുന്നില്ല.

   അമ്മയെയും മകനെയും അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ആ കുട്ടിയുടെ ചോദ്യത്തിന് സ്വന്തം കൈപ്പടയിൽ സർ ഡേവിഡ് ആറ്റൻബറോ മറുപടി എഴുതി അയച്ചത്. ആ മറുപടിക്കത്ത് ഗെരിഹോൾട്ട് തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

   ഗെരിയുടെ ട്വീറ്റോടു കൂടി ആറ്റൻ ബറോയുടെ കത്ത് സോഷ്യൽ മീഡിയയിൽ ഒരു തരംഗം സൃഷ്ടിച്ചെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. ഒരു കൊച്ചു കുട്ടിയുടെ സംശയത്തോടുള്ള ആ മഹാനായ മനുഷ്യന്റെ പ്രതികരണത്തെ നിരവധി പേരാണ് അത്ഭുതാരവങ്ങളോടെ പ്രകീർത്തിക്കുന്നത്. തന്റെ ചെറിയ സമയമാണെങ്കിൽ കൂടി ആ കുട്ടിയ്ക്കായി ഒരു മറുപടിക്കത്തെഴുതാൻ മാറ്റിവെച്ചത് വലിയ മനസ് കൊണ്ടാണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.

   Also Read രമേശ് ചെന്നിത്തലയ്‌ക്കെതിരെ റിബല്‍ സ്ഥാനാര്‍ഥി; നാമനിർദ്ദേശ പത്രിക നൽകിയത് മുൻ യൂത്ത് കോണ്‍ഗ്രസ് നേതാവ്

   ലിസ റാനിയേരി എന്ന യൂസർ എഴുതിയത് ആ കത്ത് വായിക്കുമ്പോൾ അദ്ദേഹം തന്റെ ശബ്ദത്തിൽ കത്തിലെവരികൾ പറയുന്നത് സങ്കൽപ്പിക്കാൻ കഴിയുന്നുണ്ട് എന്നാണ്.

   ആറ്റിൻബറോയുടെ മറുപടിക്കത്ത് വായിച്ചു കൊടുത്തപ്പോൾ ഓട്ടിസ് അതീവ സന്തുഷ്ടനായി എന്നാണ് ബി ബി സി-യ്ക്ക് നൽകിയ അഭിമുഖത്തിൽ ഗെരിഹോൾട്ട് പറഞ്ഞത്. "ഭൂമിയുടെ സംരക്ഷണത്തിനായി ജീവിതത്തിന്റെ മുഖ്യഭാഗവുംമാറ്റിവെച്ചഒരു വ്യക്തി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അത് ഭൂമിയിൽ ഉണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങളെക്കുറിച്ചുമൊക്കെ മനസിലാക്കാനുള്ള പക്വതയൊന്നും എത്തിയിട്ടില്ലാത്ത, ജീവിതത്തിലേക്ക് പിച്ച വെച്ച് തുടങ്ങുന്ന നാലര വയസുള്ള ഒരു കുട്ടിയുമായി സംവദിക്കാൻ ശ്രമിച്ചു എന്നത് തന്നെ അത്യന്തം മനോഹരമായ ഒരു കാര്യമാണ്", ഗെരിഹോൾട്ട് കൂട്ടിച്ചേർത്തു.

   Also Read ട്രാൻസ്ജെൻഡറായ മക്കൾക്കു വേണ്ടി അപേക്ഷയുമായി ഒരച്ഛൻ; വീഡിയോ വൈറൽ

   ലൈഫ് കളക്ഷൻ എന്ന പേരിൽ ബി ബി സിയുടെ നാച്ചുറൽ ഹിസ്റ്ററി യൂണിറ്റുമായി ചേർന്ന് 9 ഡോക്യൂമെന്ററിസീരീസുകൾ എഴുതുകയും അവതരിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ പ്രസിദ്ധനാണ് ഡേവിഡ് ആറ്റൻബറോ. ഈ ഡോക്യുമെന്ററി സീരീസുകൾ അക്ഷരാർത്ഥത്തിൽ ഭൂമിയിലെ സസ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും സമഗ്രമായ സർവേ കൂടിയാണ്. 'ഡേവിഡ് ആറ്റൻബറോ: എ ലൈഫ്ഓൺ ഔർ പ്ലാനറ്റ്' എന്ന ഒരു ബ്രിട്ടീഷ് ഡോക്യൂമെന്ററി 2020-ൽ ആറ്റിൻബറോ നറേറ്റ് ചെയ്തിരുന്നു. മനുഷ്യരുടെ പ്രവൃത്തികൾ ഭൂമിയെ ബാധിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് ആ ഡോക്യൂമെന്ററിയിൽ വിശദമായി ചർച്ച ചെയ്യുന്ന ആറ്റിൻബറോ മനുഷ്യരുടെ ഭാവിയെക്കുറിച്ചുള്ള പ്രത്യാശകളും പങ്കുവയ്ക്കുന്നു.
   First published:
   )}