• HOME
  • »
  • NEWS
  • »
  • buzz
  • »
  • Newton's Apple Tree| ന്യൂട്ടന്റെ 'ആപ്പിള്‍ മരം' ഭൂഗുരുത്വാകര്‍ഷണത്തിന് കീഴടങ്ങി; നിലംപതിച്ചത് യൂണിഷ് കൊടുങ്കാറ്റില്‍

Newton's Apple Tree| ന്യൂട്ടന്റെ 'ആപ്പിള്‍ മരം' ഭൂഗുരുത്വാകര്‍ഷണത്തിന് കീഴടങ്ങി; നിലംപതിച്ചത് യൂണിഷ് കൊടുങ്കാറ്റില്‍

1954 ല്‍ നട്ടമരം കേംബ്രിഡ്ജ് സര്‍വകലാശയിലാണ് സ്ഥിതി ചെയ്തിരുന്നത്.

  • Last Updated :
  • Share this:
    ലണ്ടന്‍: ഐസക് ന്യൂട്ടന്റെ(Isaac Newton) തലയില്‍ ആപ്പിള്‍ വീഴ്ത്തിയ മരത്തിന്റെ ജനിതക പകര്‍പ്പിലൊന്ന് ശക്തമായ യൂണിഷ് കൊടുങ്കാറ്റില്‍(Storm Eunice) നിലംപതിച്ചു. 1954 ല്‍ നട്ടമരം കേംബ്രിഡ്ജ് സര്‍വകലാശയിലാണ് സ്ഥിതി ചെയ്തിരുന്നത്. ഭൂഗുരുത്വാകര്‍ഷണ നിയമം കണ്ടെത്താന്‍ ന്യൂട്ടന് പ്രേരണയായ ആപ്പിള്‍ മരത്തിന്റെ ക്ലോണ്‍ ചെയ്ത മരമാണ് ശക്തമായ കാറ്റില്‍ നിലംപതിച്ചത്.

    68 വര്‍ഷമായി സര്‍വകലാശാലയിലെ സസ്യോദ്യാനത്തിലുണ്ടായിരുന്നു. ഇതുള്‍പ്പെടെ മൂന്നു മരങ്ങളാണ് ഐസക് ന്യൂട്ടന്റെ ആപ്പിള്‍ മരത്തിന്റെ ക്ലോണായി ലോകത്തുള്ളത്. ഹണി ഫംഗസ് ബാധയാണ് ആപ്പിള്‍ മരം നശിക്കാന്‍ കാരണമായി അധികൃതര്‍ പറയുന്നത്.

    ഇംഗ്ലണ്ടിലെ ലിങ്കണ്‍ഷയറിലെ ന്യൂട്ടന്റെ ജന്മസ്ഥലത്താണ് യഥാര്‍ഥ ആപ്പിള്‍ മരമുള്ളത്. അതേസമയം ന്യൂട്ടന്റെ ആപ്പിള്‍ മരങ്ങളുടെ കൂടുതല്‍ ക്ലോണുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം തുടങ്ങിയതായും ഉദ്യാനത്തിന്റെ അധികൃതര്‍ വ്യക്തമാക്കി.

    Also Read-Kacha Badam | 'സെലിബ്രിറ്റി കടല വിൽക്കുന്നത് നാണക്കേട്'; ഇനി കടല വിൽക്കില്ലെന്ന് 'കച്ചാ ബദാം' ഗായകൻ

    Viral Video | കാട്ടാന കിടങ്ങില്‍ വീണു; വെള്ളം നിറച്ച് പുറത്ത് എത്തിച്ചു; രക്ഷാപ്രവര്‍ത്തനത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

    കൊല്‍ക്കത്ത: അവസരോചിത ഇടപെടലിലൂടെ അപകടത്തില്‍പ്പെടുന്ന മൃഗങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ കിടങ്ങില്‍ വീണ ഒരു ആനയെ രക്ഷിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്. ആനയെ കരയകയറ്റാന്‍ വനപാലകര്‍ സ്വീകരിച്ച രീതിയാണ് പ്രശംസയ്ക്ക് പിന്നില്‍.

    മിദിാപുരിലാണ് വ്യത്യസ്തമായ രീതിയില്‍ കുഴിയില്‍ വീണ ആനയെ പുറത്തെത്തിച്ചത്. ആനയെ രക്ഷപ്പെടുത്താന്‍ പലവഴികളും നോക്കിയെങ്കിലും അവസാനം ആനയെ പുറത്തെത്തിച്ചത് കുഴിയില്‍ വെള്ളം നിറച്ചാണ്. ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാനാണ് ആനയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

    Also Read-Viral video | കൊടുങ്കാറ്റിൽ തലയിലെ വിഗ് പാറിപ്പോയി; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

    കുഴിയില്‍ വെള്ളം നിറച്ചതോടെ പൊങ്ങിവന്ന ആനയെ കയറിന്റെ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആന കിടങ്ങില്‍ വീണ വിവരം വനംവകുപ്പിന് ലഭിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി വനപാലകര്‍ ആനയെ കരകയറ്റി.
    Published by:Jayesh Krishnan
    First published: