• HOME
  • »
  • NEWS
  • »
  • buzz
  • »
  • നാട്ടുകാരുടെ മുന്നിൽ നാത്തൂന്മാര് തമ്മിൽത്തല്ലി, ഒടുവിൽ രണ്ടുപേരും ഓടയിലേക്ക്; വീഡിയോ ശ്രദ്ധ നേടുന്നു

നാട്ടുകാരുടെ മുന്നിൽ നാത്തൂന്മാര് തമ്മിൽത്തല്ലി, ഒടുവിൽ രണ്ടുപേരും ഓടയിലേക്ക്; വീഡിയോ ശ്രദ്ധ നേടുന്നു

സ്ഥലത്തെ പ്രമുഖ കുടുംബത്തിലെ മരുമക്കൾ ആണ് ഇവർ എന്നാണ് വീഡിയോ നൽകുന്ന വിവരം. വീഡിയോ ഇതാ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    കുടുംബാംഗങ്ങൾ (family members) തമ്മിലുള്ള തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും പുതിയ കാര്യമല്ല; ഈ വൈറൽ വീഡിയോയുടെ കാര്യത്തിലെന്നപോലെ അവർ റോഡിലേക്കോ അഴുക്കുചാലിലേക്കോ ഇറങ്ങി പരസ്പര വൈരാഗ്യത്തോടെ ആക്രമണം അഴിച്ചുവിട്ടില്ലെങ്കിൽ മാത്രം. ഒരു ട്വിറ്റർ ഉപയോക്താവ് ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോ തീർത്തും വിചിത്രമായ ഒരു സംഭവമാണ് പകർത്തിയിട്ടുള്ളത്.

    കാഴ്ചക്കാർ വീഡിയോ എടുക്കുമ്പോൾ, രണ്ട് സ്ത്രീകൾ അഴുക്കുചാലിനുള്ളിൽ പോരാടുകയായിരുന്നു. വീഡിയോയുടെ അടിക്കുറിപ്പ് അനുസരിച്ച്, സ്ത്രീകൾ നാത്തൂന്മാരാണെന്നും, സ്വത്ത് തർക്കത്തെ ചൊല്ലിയുള്ള വഴക്കിനെത്തുടർന്ന് ഇരുവരും അഴുക്കുചാലിൽ കലാശിച്ചതായും റിപ്പോർട്ടുണ്ട്. ഇവർ പരസ്‌പരം ശാരീരികമായി നിഷ്‌കരുണം ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. വഴക്ക് നിർത്തുന്നതിനുപകരം, കുടുംബത്തിലെ മറ്റ് അംഗങ്ങൾ പക്ഷം പിടിച്ചുകൊണ്ട് രംഗത്തുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ചുവടെ കാണാവുന്നതാണ്.



    ജൂൺ 17 ന് ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് ശേഷം, ഉപയോക്താക്കളിൽ നിന്നുള്ള പ്രതികരണത്തിനൊപ്പം ട്വിറ്ററിൽ വീഡിയോ 1.5 ലക്ഷത്തിലധികം കാഴ്‌ചകൾ നേടി.

    ദൈനിക് ഭാസ്‌കറിലെ റിപ്പോർട്ട് അനുസരിച്ച്, രാജസ്ഥാനിലെ അജ്മീറിലെ ഒരു പ്രശസ്ത കുടുംബത്തിൽ പെട്ടവരാണ് സ്ത്രീകൾ. പെട്രോൾ പമ്പ് ഉടമ നരേന്ദ്ര കുമാവത്തും മരിച്ച സഹോദരന്റെ കുടുംബവും പെട്രോൾ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഏറെ നാളായി തർക്കത്തിലായിരുന്നു. വ്യാഴാഴ്ച, മരിച്ച സഹോദരന്റെ ഭാര്യ കുടുംബാംഗങ്ങൾക്കൊപ്പം തർക്കമുള്ള പെട്രോൾ പമ്പിലെത്തിയതും സംഘർഷം ആരംഭിക്കുകയായിരുന്നു.

    നരേന്ദ്ര കുമാവത്തിന്റെ ഭാര്യ പ്രതികാര നടപടിയായി ആക്രമണം തുടർന്നു. രണ്ട് പേരും തെരുവിൽ പരസ്പരം തലമുടി പിടിച്ചുവലിക്കുന്നതോടെ വഴക്ക് രൂക്ഷമായി മാറി.

    വഴക്ക് കൂടുതൽ ശക്തമായതോടെ, താമസിയാതെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ചേർന്നു. ഇരുവിഭാഗവും പരസ്പരം കൈയേറ്റം ചെയ്തതിന് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

    എന്നിരുന്നാലും, ഇത്തരമൊരു വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമല്ല. ഈ വർഷമാദ്യം ബാംഗ്ലൂർ സ്‌കൂളിലെ പെൺകുട്ടികൾ തെരുവിൽ വഴക്കിടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്‌കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികൾ പരസ്പരം തലമുടി പിടിച്ചു വലിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു ആൺകുട്ടിയെ ചൊല്ലി വഴക്കുണ്ടാക്കുന്ന രണ്ട് പെൺകുട്ടികൾ തമ്മിൽ വഴക്ക് ആരംഭിച്ചെങ്കിലും അവരുടെ സുഹൃത്തുക്കൾ ചേർന്നതിനെത്തുടർന്ന് കാര്യങ്ങൾ വഷളായി മാറുകയായിരുന്നു.

    Summary: A video is getting traction on internet for featuring two sisters-in-law who engage in a physical fight between each other. A family feud took an unpleasant turn and the two fought in full public view
    Published by:user_57
    First published: