നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • തീപിടിച്ച കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ കോണിയായി ആറുപേര്‍

  തീപിടിച്ച കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ കോണിയായി ആറുപേര്‍

  തീപിടിച്ച ഒരു കെട്ടിടത്തില്‍ നിന്നും രണ്ട് കുട്ടികളെ രക്ഷിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ വീഡിയോയാണിത്.

  News18

  News18

  • Share this:
   സാഹസിക രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാധാരണക്കാരുടെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ കാണാറുണ്ട്. ചൈനയില്‍ നിന്നുള്ള ഇത്തരമൊരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തീപിടിച്ച ഒരു കെട്ടിടത്തില്‍ നിന്നും രണ്ട് കുട്ടികളെ രക്ഷിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ വീഡിയോയാണിത്.

   ഷിന്‍ഷ്യന്‍ പ്രവിശ്യയിലെ ഹുനാനിലുള്ള ഒരു ബഹുനില കെട്ടിടത്തിന് തീപിടിച്ചപ്പോള്‍ മൂന്നാം നിലയില്‍ രണ്ട് പെണ്‍കുട്ടികള്‍ കുടുങ്ങി. ഈ സാഹചര്യത്തില്‍ ആ പെണ്‍കുട്ടികളെ രക്ഷിക്കാന്‍ എത്തിയത് പ്രദേശത്തെ ആറ് സാധാരണക്കാരാണ്. അവര്‍ വെറും കൈകളോടെ കെട്ടിടത്തിന്റെ ചുമരുകളില്‍ സ്ഥാപിച്ചിട്ടുള്ള ഗ്രില്ലുകളില്‍ പിടിച്ച് കയറി മൂന്നാം നിലയിലെത്തി. രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളെ രക്ഷിച്ച് അവരെ താഴെ എത്തിക്കാന്‍ മനുഷ്യഗോവണിയായി നില്‍ക്കുകയും ചെയ്തു.

   ചൈനയിലെ സാമൂഹിക മാധ്യങ്ങളില്‍ വൈറലായ ഈ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ഇപ്പോള്‍ മറ്റ് സോഷ്യല്‍ മീഡിയകളിലും ട്രെന്‍ഡിംഗാണ്. ദൃശ്യങ്ങള്‍ക്കൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്, “ആറ് സാധാരണ മനുഷ്യര്‍ വെറും കൈകളോട് ചുമരില്‍ പിടിച്ച് കയറി, ഒരു മനുഷ്യ ഗോവണി തീര്‍ക്കുകയും, ജനാലയിലൂടെ കുട്ടികളെ രക്ഷപ്പെടുത്തി അവരെ താഴെ എത്തിക്കുകയും ചെയ്തു.”

   കറുത്ത പുക ഉയരുന്ന ബഹുനില കെട്ടിടത്തിന്റെ ദൃശ്യങ്ങളാണ് ആദ്യം വീഡിയോയില്‍ കാണുക. പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തുന്നതും കാണാം. ദൃശ്യങ്ങളുടെ അവസാനം, രണ്ടാമത്തെ പെണ്‍കുട്ടിയെ ജനാലയിലൂടെ പുറത്തെടുക്കുമ്പോള്‍, കെട്ടിടത്തിന് സമീപം ചില അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയിരിക്കുന്നതും കാണാന്‍ സാധിക്കും.

   നിരവധി ഫേസ്ബുക്ക് ഉപയോക്താക്കളാണ് ഈ സാധാരണക്കാരുടെ ഈ സാഹസിക കൃത്യങ്ങള്‍ക്കും മനസ്സാന്നിധ്യത്തിനും പ്രശംസകള്‍ ചൊരിഞ്ഞിരിക്കുന്നത്. 'ഐക്യമത്യം മഹാബലം', 'ദൈവം അനുഗ്രഹിക്കട്ടെ' എന്നതരത്തിലുള്ള കമന്റുകളാണ് കൂടുതലും കുറിച്ചിരിക്കുന്നത്. പക്ഷെ ചില ആളുകള്‍ വീഡിയോയുടെ യുക്തിയെ ചോദ്യം ചെയ്തിട്ടുണ്ട്.

   ഗ്രില്ലുകളില്‍ കുറുകെ വച്ച് ഇരുമ്പുകമ്പികളുടെ സാന്നിധ്യത്തെക്കുറിച്ചും ആ തടസ്സം എങ്ങനെ മറികടന്നുവെന്നും ചോദ്യം ഉയര്‍ന്നപ്പോള്‍ ഒരാള്‍ പറഞ്ഞത് ‘ഇത് ഒരു ജയില്‍ പോലെ തോന്നുന്നു' എന്നാണ്. ഒരു വിയറ്റ്‌നാം സ്വദേശി വിമര്‍ശനം ഉന്നയിച്ചും രംഗത്തെത്തി, “അഗ്‌നിശമന സേനാംഗങ്ങള്‍ താഴെ നിന്നിട്ടും സാധാരാണക്കാരാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. ഇത് കൃത്രിമമായി ദൃശ്യവത്കരിച്ചതാണ്.”

   ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങളുടെ പല വൈറല്‍ വീഡിയോകളും സമൂഹി മാധ്യങ്ങളിലുണ്ട്. ഈ വര്‍ഷം ജൂണില്‍ റഷ്യയിലെ കോസ്‌ട്രോമയില്‍ നിന്നുള്ള ഒരു രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തീപിടിച്ച കെട്ടിടത്തിനുള്ളില്‍ അഗ്‌നിവലയത്തിലായ രണ്ട് കുട്ടികളെ ചിലയാളുകള്‍ രക്ഷിക്കുന്ന വീഡിയോയാരിന്നു അത്. കെട്ടിടത്തിലെ ഒരു ഡ്രെയിന്‍പൈപ്പില്‍ കയറി മുകളിലത്തെ നിലയിലെത്തിയാണ് കുട്ടികളെ രക്ഷിച്ചത്.

   കെട്ടിടത്തിന് മുകളില്‍, ഒരാള്‍ തന്റെ ഒരു കൈകൊണ്ട് ഡ്രെയിന്‍പൈപ്പില്‍ പിടിക്കുമ്പോള്‍ മറ്റേ കൈ അപകടത്തിലായ കുട്ടികള്‍ക്ക് നേരെ നീട്ടുന്നത് ആ വീഡിയോയില്‍ കാണാമായിരുന്നു. ഡ്രെയിന്‍ പൈപ്പില്‍ നിന്ന് ഏകദേശം ഒരു മീറ്റര്‍ അകലെയാണ് ആ കുട്ടികള്‍. എന്നിട്ടും അവര്‍ പ്രതീക്ഷ കൈവിടാതെ പരിശ്രമിക്കുകയും ഒടുവില്‍ ആ കുട്ടികളെ രക്ഷിച്ചെടുക്കുകയും ചെയ്തു. അസാധാരണമായ ധൈര്യം പ്രകടിപ്പിച്ച സാധാരണക്കാരായ ആ രക്ഷാപ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ അഭിനന്ദന പ്രവാഹമായിരുന്നു ലഭിച്ചത്.
   Published by:Sarath Mohanan
   First published:
   )}