ആറു പേർ ആശുപത്രിയിൽ, ഒരു പോസ്റ്റ് ഓഫീസ് ഒഴിപ്പിച്ചു; കാരണക്കാരൻ മലയാളിക്കും പരിചിതമായ പഴം

കഴിഞ്ഞ മെയിൽ ഓസ്ട്രേലിയയിലെ കാൻബെറ സർവകലാശാലയിൽ വാതക ചോർച്ചയുണ്ടായെന്ന സംശയത്തെ തുടർന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചിരുന്നു. ഇതിനും കാരണം ഡുറിയൻ പഴം തന്നെ.

News18 Malayalam | news18-malayalam
Updated: June 24, 2020, 7:15 PM IST
ആറു പേർ ആശുപത്രിയിൽ, ഒരു പോസ്റ്റ് ഓഫീസ് ഒഴിപ്പിച്ചു; കാരണക്കാരൻ മലയാളിക്കും പരിചിതമായ പഴം
durian fruit
  • Share this:
അറുപത് പേരുണ്ടായിരുന്ന പോസ്റ്റ് ഓഫീസ് ഒഴിപ്പിച്ച, ആറ് പേരെ ആശുപത്രിയിലാക്കിയ പഴം. ജർമനിയിലാണ് സംഭവം. പോസ്റ്റ് ഓഫീസിൽ എത്തിയ ഒരു പാക്കേജിൽ നിന്ന് വന്ന കഠിനമായ മണത്തെ തുടർന്നുണ്ടായ പരിഭ്രാന്തിയാണ് ഓഫീസ് ഒഴിപ്പിക്കുന്നതിൽ കലാശിച്ചത്.

പാക്കേജിൽ നിന്നു പുറത്തുവന്ന ഗന്ധം മൂലം മനംപുരട്ടലുണ്ടായതിനെ തുടർന്നാണ് ആറുപേരെ ആശുപത്രിയിലായത്. ജർമനിയിലെ ഷ്വാൻഫർട്ട് എന്ന സ്ഥലത്താണ് സംഭവം. പോസ്റ്റ് ഓഫീസിൽ എത്തിയ പാക്കേജിൽ നിന്നുള്ള രൂക്ഷമായ ഗന്ധത്തെ തുടർന്ന് രക്ഷാപ്രവർത്തനം വരെ നടത്തേണ്ടി വന്നു. ആറ് ആംബുലൻസ്, രണ്ട് എമർജൻസി വാഹനം, അഗ്നിശമന വിഭാഗത്തിൽ നിന്നും മൂന്ന് വാഹനം എന്നിവയാണ് ശനിയാഴ്ച്ച സ്ഥലത്ത് എത്തിയത്.

ഒരു പഴം ഉണ്ടാക്കിയ പൊല്ലാപ്പുകളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഓഫീസിലെത്തിയ പാക്കേജിൽ നിന്നും പ്രത്യേകതരം ഗ്യാസ് ലീക്ക് ആവുന്നുവെന്ന പരിഭ്രാന്തിയെ തുടർന്നാണ് രക്ഷാപ്രവർത്തന സന്നാഹങ്ങൾ എത്തിയത്. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ പാക്കേജിലുള്ളത് ഡുറിയൻ പഴമാണെന്ന് മനസ്സിലായി.
TRENDING:അമ്മയുടെ ശരീരത്തിലെ കുട്ടികളുടെ ചിത്രം; ഭാവിയിൽ ലൈംഗീക അരാജകത്വം ഉൾപ്പെടെ സാധ്യതയെന്ന് മനോരോഗ വിദഗ്ധൻ [NEWS]സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കോവിഡ്; 81 പേർ രോഗമുക്തി നേടി [NEWS]Rehana Fathima Viral Video | രഹന ഫാത്തിമയ്ക്കെതിരെ പോക്സോ കേസെടുക്കുമോ? പൊലീസ് -നിയമ വൃത്തങ്ങൾക്കിടയിൽ ചർച്ച സജീവം [NEWS]
ജർമനിയിലെ ന്യൂറൻബെർഗ് എന്ന സ്ഥലത്തുള്ളയാൾ ഷ്വാൻഫർട്ടിലെ സുഹൃത്തിന് അയച്ചതായിരുന്നു പഴങ്ങൾ. ആദ്യഘട്ടത്തിൽ അൽപ്പം പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും പഴം മേൽവിലാസത്തിൽ തന്നെ എത്തിക്കാനും പോസ്റ്റ് ഓഫീസ് അധികൃതർ മറന്നില്ല.

കഠിനമായ ഗന്ധമുള്ള പഴയമാണ് ഡുറിയൻ പഴം. കാഴ്ച്ചയിൽ മലയാളികൾക്ക് പരിചയമുള്ള ചക്ക പോലെ ഇരിക്കും. മുള്ളൻ ചക്ക എന്നും ഇതിനെ പറയാറുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിൽ പ്രസിദ്ധമാണ് ഈ പഴം.

പഴുത്തു കഴിഞ്ഞാൽ രൂക്ഷമായ ഗന്ധമുണ്ടാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതാദ്യമായല്ല ഡുറിയൻ പഴം പൊതുസ്ഥലത്ത് പ്രശ്നക്കാരനാകുന്നത്. 2018 ൽ പഴത്തിൽ നിന്നും വന്ന ഗന്ധം മൂലം ഇൻഡോനേഷ്യൻ വിമാനം മണിക്കൂറുകളോളം വൈകിയത് വാർത്തയായിരുന്നു.

കഴിഞ്ഞ മെയിൽ ഓസ്ട്രേലിയയിലെ കാൻബെറ സർവകലാശാലയിൽ വാതക ചോർച്ചയുണ്ടായെന്ന സംശയത്തെ തുടർന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചിരുന്നു. ഇതിനും കാരണം ഡുറിയൻ പഴം തന്നെ. ആറ് മിനുട്ടിനുള്ളിൽ 550 പേരെയാണ് സർവകലാശാലയിലെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചത്.

സിംഗപ്പൂരിൽ ഈ പഴം ട്രെയിനിൽ കൊണ്ടു പോകുന്നത് നിരോധിച്ചിട്ടുണ്ട്.
First published: June 24, 2020, 7:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading